ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്ന സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകളെന്ന കണ്ടെത്തലുമായി സര്‍വേ. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സര്‍വേ ഫലം പുറത്തുവിടും. ആര്.എസ്.എസ് അനുകൂല സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പൂനെ കേന്ദ്രമായ ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് ആര്.എസ്.എസിന്റെ ഉന്നത ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികളാണ് വിവാഹിതകളായ സത്രീകളെന്നാണ് പഠനം പറയുന്നത്. വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് റിപ്പോര്‍ട്ട് പുറത്തുവിടുക.
Read MoreTag: SURVEY
ഇന്ത്യന്‍ യുവത്വത്തിനിതെന്തുപറ്റി! 19 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെഫലം ഞെട്ടിക്കുന്നത്; വിവാഹം, വിശ്വാസം, സംവരണം തുടങ്ങിയവയെക്കുറിച്ച് യുവതീയുവാക്കള്‍ പ്രതികരിക്കുന്നതിങ്ങനെ
ബാഹ്യരൂപത്തിലും ഉപഭോഗ സംസ്കാരത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണ് ഇന്നത്തെ ഇന്ത്യന്‍ യുവത്വമെങ്കിലും അവരുടെ ചിന്താരീതികളും വീക്ഷണരീതികളും തികച്ചും അസഹിഷ്ണത നിറഞ്ഞതും ഇടുങ്ങിയതുമാണെന്ന് സര്‍വ്വെ പഠനം തെളിയിക്കുന്നു. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ നടന്ന സര്‍വ്വേ ഫലത്തിലാണു ഇന്ത്യയിലെ കൂടുതല്‍ യുവതിയുവാക്കളും ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണ് എന്നു കണ്ടെത്തിയത്. ഇതിനായി ചില പ്രത്യേക വിഷയങ്ങളില്‍ യുവതിയുവാക്കളുടെ നിലപാടുകള്‍ പരിശോധിച്ചു. ബീഫ് കഴിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യവും ഭക്ഷണ സ്വതന്ത്ര്യവുമാണെന്നു കരുതുന്നത് വെറും 36 ശതമാനം പേര് മാത്രമാണ്. 40 ശതമാനം ഹിന്ദു വിശ്വാസികള്‍ക്കും 90 ശതമാനം ഇടതു ചിന്തകരും ബീഫ് കഴിക്കുന്നതില്‍ പ്രശ്നമില്ല എന്ന അഭിപ്രായമുള്ളവരാണ്്. ബഹുഭൂരിപക്ഷം യുവതീയുവാക്കളും അറേജ്ഡ് മാരേജിനെ അനുകൂലിക്കുന്നവരാണ്. 50 ശതമാനം പേര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീട്ടുകാര്‍…
Read More