മഹാമാരികളില്‍ ഒന്നാം സ്ഥാനമാണ് കാന്‍സറിനുള്ളത്. കാന്‍സറിന്റെ ദുരിതങ്ങള്‍ അനുഭവിച്ചവര്‍ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍ കേള്‍ക്കുന്ന ഏതൊരാള്‍ക്കു പോലും ആ വേദന അനുഭവവേദ്യമാകും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ജിന്‍സി ബിനു. കാന്‍സറിന്റെ പേരില്‍ കയറിയിറങ്ങിയ സര്‍ജറികള്‍ തളര്‍ത്തിയ ശരീരത്തിന് ഇന്നും ആ വേദനയുടെ മരവിപ്പുണ്ടെന്ന് ജിന്‍സി പറയുന്നു. ആ വേദന അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ ഭീകരത അറിയുവാന്‍ കഴിയൂ എന്നും അത് ഇന്നും മനസ്സിലുണ്ടെന്നും ജിന്‍സി ഫേസ്ബുക്കില്‍ കുറിക്കുന്നു… ജിന്‍സിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ക്യാന്‍സര്‍ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളില്‍…..ഒന്നില്‍ നിന്നുള്ള കടമെടുക്കല്‍….ആ അനുഭവം വായിച്ചപ്പോള്‍ ഇത് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല…. കാരണം കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവര്‍ക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പില്‍ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടി…. ബോധം തെളിയുമ്പോ…..ദേ…. പോയി….പകുതി. ആര്‍സിസിയില്‍ ഓപ്പറേഷന്‍ തീയതി തീരുമാനിച്ചപ്പോള്‍ മുതല്‍……
Read MoreTag: survivor
ആ ശ്രമം വിജയിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് അതൊരു പ്രതീക്ഷയാവും ! കാന്‍സറിനെ മനശക്തി കൊണ്ട് അതിജീവിച്ച നന്ദുവിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു…
കാന്‍സറിനെതിരേ പടപൊരുതി വിജയിച്ച നന്ദു എന്ന യുവാവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്.നന്ദുവിന്റെ അതിജീവനത്തിന്റെ കഥ മുമ്പേതന്നെ വാര്‍ത്തായായിരുന്നു. കീമോയിലൂടെ കൊഴിഞ്ഞ മുടി വീണ്ടും തളിര്‍ക്കുകയാണ് ഒപ്പം പ്രതീക്ഷയും വലിയ വെളിച്ചവും. കാന്‍സറിന് തന്റെ ഒരു കാല് മാത്രമേ നഷ്ടപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് ജീവിതം കൊണ്ട് തെളിയിച്ച നന്ദു ഈ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് . ‘പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍. സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍. വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍. ദൈവകൃപയാല്‍ ആയുസ്സ് നീട്ടിക്കിട്ടിയ ഞാന്‍..’ നന്ദു ഫേസ്ബുക്കില്‍ കുറിച്ചു. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാണ് പുതിയ ഞാന്‍ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍.സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും…
Read More