തമിഴകത്തിന്റെ സൂപ്പര്‍താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും പ്രശസ്ത തമിഴ് നടന്‍ ശിവകുമാറിന്റെ മക്കളാണ് ഇരുവരും. കൂട്ടത്തില്‍ മൂത്തയാളായ സൂര്യ തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ്.അഭിനയിക്കാനറിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ സൂര്യയും നേരിട്ടിരുന്നു. ചേട്ടന് ശേഷമായാണ് അനിയനായ കാര്‍ത്തിയും അഭിനയിക്കാന്‍ തുടങ്ങിയത്. സഹോദരന്‍മാര്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂര്യയും കാര്‍ത്തിയും. സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇവരുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ചേട്ടനെക്കുറിച്ച് വാചാലനായുള്ള കാര്‍ത്തിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. കുട്ടിക്കാലത്തെ ചിത്രവുമായാണ് കാര്‍ത്തി എത്തിയത്. ചേട്ടനെ പ്രകോപിപ്പിക്കാനുള്ള മാര്‍ഗത്തെക്കുറിച്ചായിരുന്നു കാര്‍ത്തി പറഞ്ഞത്. സഹോദരന്‍ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രകോപനമെന്ന് കാര്‍ത്തി കുറിച്ചിട്ടുണ്ട്.എന്നാല്‍ ഈ ചിത്രത്തെ ക്യൂട്ട് ഫോട്ടോയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സഹോദരന്‍മാര്‍ എന്നാണ് സിനിമയില്‍ ഒരുമിച്ചെത്തുന്നതെന്നുള്ള ചോദ്യങ്ങളായിരുന്നു ചിലര്‍ ഉന്നയിച്ചത്. അവസരം ലഭിച്ചാല്‍ അത്…
Read More