മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ ‘കണ്ണാംതുമ്പീ പോരാമോ’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനരംഗത്തിലൂടെ മലയാളികളുടെ മനസ്സില്‍ ബാലതാരമായി ചേക്കേറിയ നടിയാണ് കാവേരി.കുഞ്ഞുന്നാളിലേ സിനിമയിലെത്തിയ താരം പിന്നീട് സഹനടിയായി,നായികയായി. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാവേരി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം സാന്നിധ്യം അറിയിച്ചിരുന്നു. ഉദ്യാനപാലകനില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു നായികയായുള്ള കാവേരിയുടെ അരങ്ങേറ്റം.മോഡേണ്‍ വേഷങ്ങള്‍ മാത്രമല്ല നാടന്‍ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരുന്നുവെന്ന് താരം തെളിയിച്ചിരുന്നു. തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും മറ്റ് താരങ്ങള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ഇടയ്ക്ക് താരം തുറന്നുപറഞ്ഞത്. വിവാഹത്തോടെയായിരുന്നു കാവേരി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. സംവിധായികയായി താരം തിരിച്ചെത്തിയേക്കുമെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ംവിധായകനായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. സിനിമാകുടുംബത്തിലേക്കായിരുന്നു താരം പ്രവേശിച്ചത്. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍…
Read More