ഗാന്ധിനഗർ: സൂര്യ സ്വാമി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത് നേരിൽ കാണാൻ മാതാവ് രാജേശ്വരിയും സഹോദരി ലക്ഷ്മിയും എത്തും. കോട്ടയം നഗരമധ്യത്തിൽ വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ – ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സൂര്യ സ്വാമിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഇയാൾക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ അക്കൗണ്ടിംഗ് ക്ലാർക്കായി ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. തിരുവാതുക്കലിലെ ഒരു ട്യൂട്ടോറിയൽ കോളജിലെ കൊമേഴ്സ് അധ്യാപികയായിരുന്ന രാജേശ്വരി സ്വർണ പണിക്കാരൻ വരദൻ എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചു. ഇതോടെ വീട്ടുകാർ ഉപേക്ഷിച്ചു. തുടർന്ന് തിരുനക്കര ക്ഷേത്രസമീപത്ത് നഗരത്തിലെ അഴുക്കുചാൽ കടന്നു പോകുന്ന ഓടയ്ക്ക് സമീപത്ത് ഒരു ഷെഡ് നിർമിച്ചു കുടുംബ ജീവിതം ആരംഭിച്ചു. അതിനിടെ രണ്ടു കുട്ടികൾ ജനിച്ചു സൂര്യ സ്വാമിയും ലക്ഷ്മിയും. സൂര്യ പഠിക്കാൻ മിടുക്കനായിരുന്നു.…
Read More