തിരുവനന്തപുരം: സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം അനുശോചിച്ചു. പാർലമെന്റിലും പൊതുരംഗത്തും തന്റെ കർത്തവ്യങ്ങൾ അത്യന്തം ശ്രേഷ്ഠവും ആത്മാർഥമായും കാര്യക്ഷമമായും നിറവേറ്റിയ സുഷമ സ്വരാജിന്റെ നിര്യാണം അതീവദുഖകരമാണ്. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ പ്രവാസികൾക്ക്, വിശേഷിച്ച് കേരളീയർക്കുവേണ്ടി നടത്തിയ സമയോചിതമായ ഇടപെടലുകൾ സൂചിപ്പിക്കുന്നത് ജനക്ഷേമത്തോടുള്ള പ്രതിബദ്ധതയാണെന്നും ഗവർണർ അനുസ്മരിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സുഷമാ സ്വരാജിന്റെ വിയോഗം രാജ്യത്തിന് നഷ്ടം: രമേശ് ചെന്നിത്തല തിരുവനന്തപുരം: മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വിദേശത്ത് കുടുങ്ങിയ മലയാളികൾക്ക് വേണ്ടി കത്തെഴുതുമ്പോഴും ട്വീറ്റ് ചെയ്യുമ്പോഴും…
Read MoreTag: sushama
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു മഹത്തായ അധ്യായം അവസാനിച്ചു; സുഷമ സ്വരാജിനെ അനുസ്മരിച്ച് മോദി
ന്യൂഡൽഹി: സുഷമ സ്വരാജിന്റെ മരണത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായം അവസാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ എഴുതിയ കുറിപ്പിലായിരുന്നു മോദിയുടെ അനുശോചനം. പൊതുനൻമയ്ക്കുവേണ്ടിയും പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടിയും ജീവിതം ഉഴിഞ്ഞുവച്ച നേതാവിന്റെ മരണത്തിൽ ഇന്ത്യ ദുഖിക്കുനെന്നു പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് ആളുകൾക്ക് സുഷമ സ്വരാജ് പ്രചോദനമായിരുന്നെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സുഷമയുടെ അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചത്. കാഷ്മീർ വിഭജിക്കാനും ആർട്ടിക്കിൾ 370 റദ്ദാക്കാനുമുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, മന്ത്രിസഭയുടെ മാനുഷിക മുഖമായും പ്രവർത്തനങ്ങളിലൂടെ വിലയിരുത്തപ്പെട്ടു. വിദേശത്തുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും…
Read Moreമൂന്ന് ആഴ്ചകളുടെ വ്യത്യാസം! ഡൽഹിയുടെ വനിതാ മുഖ്യമന്ത്രിമാർ, ഇവർ മരണത്തിലും കാരണത്തിലും ഒന്നായി; കാഷ്മീർ വിഭജന വിഷയത്തിൽ അഭിപ്രായം പ്രകടപ്പിച്ചതിനു പിന്നാലെ മരണം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ രണ്ടു വനിതാ മുഖ്യമന്ത്രിമാരും ഓർമയായി. അതും മൂന്ന് ആഴ്ചകളുടെ വ്യത്യാസത്തിൽ. ഇരുവരും മരിച്ചതും ഹൃദയാഘാതം മൂലമെന്നതും മറ്റൊരു യാദൃശ്ചികത. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞ മാസം 20 ന് ആണ് അന്തരിച്ചത്. ചൊവ്വാഴ്ച മുൻ വിദേശകാര്യമന്ത്രി കൂടിയായ സുഷമ സ്വരാജും അന്തരിച്ചു. ഷീലയും സുഷമയും മാത്രമാണ് ഡൽഹി ഭരിച്ച വനിതകൾ. ഇരുവരുടേയും മരണവും സമാനതകൾ നിറഞ്ഞതായി. പ്രായത്തിന്റെ അവശതകളും രോഗങ്ങളും അലട്ടിയിരുന്നെങ്കിലും സജീവമായി പൊതുരംഗത്ത് ഇടപെടൽ നടത്തിവരുന്നതിനിടെയാണ് ഷീല ദീക്ഷിതിന്റെ അപ്രതീക്ഷിത മരണം. സുഷമയും രോഗങ്ങളുടെ അവശതയിൽ ആയിരുന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്നു. കാഷ്മീർ വിഭജന വിഷയത്തിൽ വരെ തന്റെ അഭിപ്രായം പ്രകടപ്പിച്ചതിനു പിന്നാലെയാണ് മരണം വിളിച്ചത്. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്നു വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. സുഷമയുടെ…
Read Moreഅമ്മമനസിന് ആദരാഞ്ജലികള്…! കരുത്ത് കൈമുതലാക്കിയ രാഷ്ട്രീയ ജീവിതം; അംബാലയിലെ അഗ്നിജ്വാല; പ്രിയ നേതാവ് സുഷമ സ്വരാജിന്റെ ജീവിതത്തിലൂടെ….
ന്യൂഡൽഹി: ബിജെപിയുടെ ഏറ്റവും കരുത്തയായ വനിതാ നേതാവ്- സുഷമ സ്വരാജിന് ഈ വിശേഷണം നൽകുന്നതിൽ ഒട്ടും അതിശയോക്തിയില്ല. രാഷ്ട്രീയത്തിലും ഭരണരംഗത്തും ഇത്തരത്തിൽ മികവ് തെളിയിച്ച വനിതാ നേതാക്കൾ ബിജെപിയിൽ ചുരുക്കം. സ്മൃതി ഇറാനി, നിർമല സീതാരാമൻ തുടങ്ങി മോദിയുടെ ഇഷ്ടക്കാർ മന്ത്രിസഭയിൽ എത്തിയെങ്കിലും സുഷമ സ്വരാജ് പ്രകടനമികവിലൂടെ വേറിട്ടുനിന്നു. അംബാലയിലെ അഗ്നിജ്വാല 1953 ഫെബ്രുവരി 14-ന് ഹരിയാനയിലെ അംബാലയിലായിരുന്നു സുഷമ സ്വരാജിന്റെ ജനനം. മികച്ച പ്രസംഗികയായിരുന്നു. ആർഎസ്എസ് പ്രവർത്തകനായിരുന്ന അച്ഛൻ ഹർദേവ് ശർമ ലാഹോറിൽനിന്നാണ് ഹരിയാനയിൽ എത്തിയത്. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് ബിരുദം പൂർത്തിയാക്കിയ സുഷമ, പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമം പഠിച്ചു. 1973-ൽ സുപ്രീംകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു തുടങ്ങി. 1970 ൽ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. മികച്ച പ്രാസംഗിക ആയിരുന്ന സുഷമ പെട്ടെന്നുതന്നെ ദേശീയ രാഷ്ട്രീയത്തിന്റെ കണ്ണിൽപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരായ…
Read More