‘നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു’, മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സുഷമാ സ്വരാജ് ഹരീഷ് സാല്‍വേയോട് ഫോണില്‍ സംസാരിച്ച വാചകങ്ങളാണിത്. ഒരുപക്ഷേ അവര്‍ നടത്തിയ അവസാനത്തെ ഫോണ്‍ സംഭാഷണവും ഇതാവാം. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചതിന് സാല്‍വെയെ അഭിനന്ദിച്ചു കൊണ്ടാണ് സുഷമ ഇക്കാര്യം പറഞ്ഞത്. നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ. ജയിച്ച കേസിന് ഫീസായി വിലമതിക്കാനാവാത്ത ഒരു രൂപ തരുന്നുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അഭിമാനകരമായ ആ ഒരു രൂപ വാങ്ങുന്നതിനായി എത്തിയിരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും സാല്‍വെ പറയുന്നു. വളരെ ഇമോഷണലായാണ് രാത്രി 8.50 ഓടെ വിളിച്ചപ്പോള്‍ സുഷമാ സ്വരാജ് സംസാരിച്ചതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാല്‍വെ വ്യക്തമാക്കി. എന്നാല്‍ രാത്രി 9.30…
Read MoreTag: sushama swaraj
കേരളത്തെ വളരെയധികം സ്‌നേഹിച്ച വ്യക്തിത്വം ! മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്ര അവിസ്മരണീയമായി; ഇന്ത്യയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി സുഷമാജി വിട പറയുമ്പോള്‍…
കേരളം സുഷമയ്ക്ക് എന്നും ഒരു അദ്ഭുതമായിരുന്നു. അവരുടെ സ്‌നേഹവായ്പിന് കേരളത്തില്‍നിന്നുള്ള ഉദാഹരണമാണു ലിബിയയില്‍നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍. ട്വിറ്ററിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഏതു പാതിരാത്രിയിലും ഉടനടി പ്രതികരിക്കുകയും കര്‍മനിരതയാവുകയും ചെയ്യുന്ന അപൂര്‍വം നേതാക്കളിലൊരാളാണു സുഷമ. സുഷമ ആദ്യമായി കേരളത്തില്‍ എത്തിയത് 1977-78 കാലത്തു ഹരിയാന മന്ത്രിയായിരിക്കെയാണ്. അന്നു സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍ ക്ഷണിച്ചതനുസരിച്ചു ശാരദാ കൃഷ്ണയ്യര്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കാനാണു വന്നത്. മലയാളത്തില്‍ മൂന്നു വാചകം പ്രസംഗിക്കാനും സുഷമ തയാറെടുത്തിരുന്നു ‘സഹോദരീ സഹോദരന്മാരേ നമസ്‌കാരം. എനിക്കു മലയാളം അധികം അറിയില്ല. അതുകൊണ്ട് ഇംഗ്ലിഷില്‍ സംസാരിക്കാം’. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ കേരളരക്ഷാ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 2011 ഫെബ്രുവരിയിലും അവരെത്തി. സുഷമയെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയ സ്ഥലം ഏതെന്നു ചോദിച്ചാല്‍ കേരളമെന്നാവും ഉത്തരം. വിത്തു പുറത്തുള്ള ഏകഫലമായ കശുമാങ്ങ കണ്ട് അദ്ഭുതം കൂറിയെന്ന് സുഷമ തന്നെ…
Read More