നടി സുസ്മിത സെന്നും യുവ കാമുകന്‍ റൊഹ് മാന്‍ ഷോളും ഒരുമിച്ചുള്ള വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറലാകുകയാണ്. ‘ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു റൊഹ്മാന്‍’ എന്നു പറഞ്ഞാണ് സുസ്മിത ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് മറുപടിയായി കമന്റ് ബോക്സിലെത്തി റൊഹ്മാനും ആരാധകരെ അമ്പരപ്പിച്ചു. ‘അവളെന്റെ മാത്രമാണ്’ എന്നായിരുന്നു റൊഹ്മാന്റെ കമന്റ്. ബോളിവുഡ് താരസുന്ദരിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്‍ അഭിനയം കൊണ്ട് മാത്രമല്ല, തന്റെ തീരുമാനങ്ങള്‍ കൊണ്ടും എന്നും വ്യത്യസ്തയാണ്. 20ാമത്തെ വയസില്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ കാണിച്ച ധൈര്യം സുസ്മിത ജീവിതത്തില്‍ ഉടനീളം തുടര്‍ന്നു. തന്നേക്കാള്‍ പ്രായത്തില്‍ വളരെ ചെറുതായ കാമുകന്‍ റൊഹ്മാന്‍ ഷോളിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന താരസുന്ദരിയുടെ തീരുമാനം ഗോസിപ്പ് കോളങ്ങളെ ചൂടുപിടിപ്പിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളോട് എന്നും മുഖം തിരിച്ചിട്ടുള്ള സുസ്മിത പാപ്പരാസികളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ തന്റെ തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെയാണ്…
Read More