ഒരു സമയത്ത് മലയാള തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുവര്‍ണ മാത്യു. രജനീകാന്ത് മുതല്‍ മോഹന്‍ലാല്‍,മമ്മൂട്ടി വരെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം താരം അഭിനയിച്ചിരുന്നു. അതേ സമയം പെട്ടെന്ന് ഒരു ദിവസം താരം സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയായിരുന്നു അത്. ഏറെ നാള് നടിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ സുവര്‍ണയെ സോഷ്യല്‍മീഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍. കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആര്‍ക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ലാണ് മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുന്നത്. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതാണ് സുവര്‍ണയുടെ കരിയറില്‍ വഴിത്തിരിവായത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള സുവര്‍ണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന…
Read More