ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍ കൈയ്യേറി അവകാശം സ്ഥാപിക്കുന്നത് കാലാകാലങ്ങളായി മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കുന്ന ഒരു പരിപാടിയാണ്. ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്ക്വയര്‍ മൈല്‍ പ്രദേശത്ത് കടന്നു കയറി ഇന്ത്യക്കാരനായ സുയാഷ് ദീക്ഷിത് അവകാശം സ്ഥാപിച്ചതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇയാള്‍ ഈ പ്രദേശം സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈജിപ്തിന്റെ അതിര്‍ത്തിക്ക് തെക്ക് ഭാഗത്ത് നിലകൊള്ളുന്ന ബിര്‍ താവില്‍ എന്നറിയപ്പെടുന്ന ചെറിയ ദ്വീപ സമൂഹത്തിലേക്ക് കടന്ന് കയറിയ ഇയാള്‍ അവിടെ ‘ കിങ്ഡം ഓഫ് ദീക്ഷിത്’ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സംഗതി വന്‍ വിവാദമായിത്തീരുകയും ചെയ്തു. മനുഷ്യവാസമില്ലാത്ത ഈ പ്രദേശം ഒരൊറ്റ രാജ്യത്തിന്റെയും കീഴിലല്ല നിലകൊള്ളുന്നത്. ഇത് കൈവശപ്പെടുത്താന്‍ നിരവധി പേര് ശ്രമിച്ചിരുന്നുവെങ്കിലും ഇതു വരെ സാധിച്ചിട്ടില്ല. ബിര്‍ താവില്‍ എന്ന അറബിവാക്കിന്റെ അര്‍ഥം ആഴമുള്ള കിണര്‍ എന്നാണ്. ജീവിക്കാന്‍ അനുകൂല സാഹചര്യമായിട്ടും യാതൊരു രാജ്യത്തിന്റെയോ സ്റ്റേറ്റിന്റെയോ…
Read More