കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടുകയും ആളുകളെ കൂട്ടം കൂടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടും ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഉഷാറായി നടക്കുന്നുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന് നിരവധി ആളുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേട്ടഭാവം സര്‍ക്കാരിനില്ല. ഇത്തരത്തില്‍ ബിവറേജസ് പൂട്ടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ആരാധനാലയങ്ങളിലും മറ്റും ഊണ് കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്‌ക്കാരത്തിന്റേയും ഭാഗമാണ് എന്നും സന്ദീപാനന്ദഗിര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംസ്ഥാനത്തു കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയസംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെടുന്നത്.…
Read MoreTag: swami sandeepandana giri
പാക്കിസ്ഥാനെ എതിര്‍ക്കുന്നത് കപട ദേശീയത പ്രകടിപ്പിക്കുന്ന വര്‍ഗീയവാദികള്‍ മാത്രം; ദുബായിലുള്ള പാക്കിസ്ഥാനികളെ മലയാളികള്‍ പറ്റിച്ചാലും അവര്‍ അത് തിരിച്ച് ചെയ്യില്ല; പാക്കിസ്ഥാനെ പുകഴ്ത്തി മതിവരാതെ സ്വാമി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: നോക്കിനില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്കു പണി തരുന്ന പാക്കിസ്ഥാനെ വാനോളം പുകഴ്ത്തി സ്വാമി സന്ദീപാനന്ദഗിരി. പാകിസ്ഥാനിലെ ചിന്തകരെയും എഴുത്തുകാരെയുമെല്ലാം മുക്തകണ്ഠം പ്രശംസിക്കാന്‍ സന്ദീപാനന്ദ ഗിരി മറന്നില്ല. പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ലെന്നും ചില വര്‍ഗീയവാദികളാണ് ഇങ്ങനെ ചിത്രീകരിക്കുന്നതെന്നും സ്വാമി പറയുന്നു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരുവനന്തപുരം ലൈബ്രറി കൗണ്‍സിലിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സന്ദീപാനന്ദഗിരി പാക്കിസ്ഥാന്‍ സ്‌നേഹം വാരിവിതറിയത്. സന്ദീപാനന്ദ ഗിരിയുടെ ആജന്മശത്രുക്കളായ സംഘപരിവാര്‍ കടുത്ത പാക്കിസ്ഥാന്‍ വിരോധം വച്ചു പുലര്‍ത്തുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിലാണ് സന്ദീപാനന്ദ ഗിരി പാക്കിസ്ഥാനെ നിര്‍ലോഭം പ്രശംസിച്ചത്. പാക്കിസ്ഥാനിലുള്ളവരും സാധാരണക്കാരാണ്. ഇന്ത്യക്ക് പുറത്ത് മലയാളികള്‍ ഏറ്റവും കൂടുതലുള്ള ദുബായില്‍ നല്ലൊരു ശതമാനവും പാക്കിസ്ഥാനികളാണ്. അവര്‍ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ല. മലയാളികള്‍ പാകിസ്ഥാനികളെ പറ്റിച്ചാലും അവര്‍ തിരിച്ച് അതു ചെയ്യില്ലെന്നും സ്വാമി പറയുന്നു. അടുത്തിടെ ഉണ്ടായ ഇന്ത്യ-പാക്…
Read More