ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അഴിമതിക്ക് മുൻഗണന കൊടുക്കുമ്പോൾ സത്യസന്ധത തിന്മയായി മാറുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കുടുംബം മുഴുവൻ പങ്കാളികൾ ആണന്നും കളി കാത്തിരുന്നു കാണാം എന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ.. കാത്തിരുന്നു കാണുക..എല്ലാം.. സർവീസ് ചാർജ്, മുൻകൂർ പണമിടപാടുകൾ, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകൾ.. സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേർന്ന് മകൾ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോൾ ആ അച്ഛനും മകളും സെലിബ്രിറ്റികൾ! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികൾ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു…
Read MoreTag: swapna suresh
‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ട്’ എന്ന് പരാമര്‍ശം ! കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥന് പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസ്. ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥന് പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വനാഥന് പെരുമാള്‍. പെരുമാളിന്റെ പ്രസംഗം ഇങ്ങനെ…’പിണറായി സര്, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട് ? മുഖ്യമന്ത്രിക്കും കാബിനറ്റിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുകയാണ്. ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടണ്‍ കണക്കിനു സ്വര്‍ണം കടത്തിയതു പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇന്‍കം…
Read More‘ഡിന്നറും ബെല്ലി ഡാൻസും മതിയാക്കി മുഖ്യമന്ത്രി വായ തുറക്കണം’; കെ ഫോണ്‍ പദ്ധതിക്കെതിരേ സ്വപ്ന സുരേഷ്
തിരുവനന്തപുരം: കെ ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ ഫോണ്‍ പദ്ധതിക്കെതിരേ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന സുരേഷ് രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നുവെന്നും തന്നെപ്പോലെത്തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തുവെന്നും സ്വപ്ന പറയുന്നു. കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് വിനോദ് എന്നും സ്വപ്ന ആരോപണമുന്നയിക്കുന്നു. പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും മുഖ്യമന്ത്രി ദയവായി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വാർത്തകൾ പുറത്തു…
Read Moreഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ല; ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ല; വെളിപ്പെടുത്തിയതിനെക്കുറിച്ച് സ്വപ്നയുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ദൂതനാണ് വിജയ് പിള്ളയെന്ന താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിജയ് അവകാശപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ്. തനിക്കെതിരെ ഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ലെന്നും ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ലെന്നും സ്വപ്ന വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ദൂതനെ അയച്ചുവെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടി നൽകവേയാണ് സ്വപ്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണെന്നും ഫേസ്ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നും സ്വപ്ന അറിയിച്ചു. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല; വിജയ് പിള്ള വഴി ഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ…
Read Moreവിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല, കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല; എല്ലാം തെളിവുകളും പുറത്തുവിടട്ടെയെന്ന് എം.വി.ഗോവിന്ദന്
കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്നാ സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും ഗോവിന്ദന് പറഞ്ഞു. ഒരു കാര്യവും മറച്ചുവയ്ക്കാന്‍ തങ്ങള്‍ ആരെയും സമീപിക്കില്ല. എല്ലാം തെളിവുകളും പുറത്തുവിടട്ടെ എന്നാണ് പറയാനുള്ളത്. സ്വപ്നക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇതിന് പിന്നില്‍ രാഷ്ട്രീയമാണ്. സിപിഎമ്മിന്റെ പ്രതിരോധ ജാഥ വിജയിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ഗോവിന്ദന് പറഞ്ഞു. ആരോപണങ്ങളില്‍ ചൂളിപോകില്ല. ജാഥയെ തടയാന്‍ ആര്‍ക്കുമാകില്ല. ജാഥ കൂടുതല്‍ ഗംഭീരമാകുമെന്നും ഗോവിന്ദന് കൂട്ടിചേര്‍ത്തു. വൈദേകം റിസോര്‍ട്ട് വിവാദത്തെക്കുറിച്ചും ഗോവിന്ദന് പ്രതികരിച്ചു. ഇ.പി.ജയരാജന് റിസോര്‍ട്ടില്‍ ഓഹരിയില്ല. ഇപിയുടെ കുടുംബത്തിന്റെ ഷെയറില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും ഗോവിന്ദന് പറഞ്ഞു.
Read Moreലൈഫ് മിഷന് കേസ്; നിസഹകരണം തുടർന്ന് ശിവശങ്കർ, പൊളിക്കാന്‍ ഇഡി; സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്സ് ആപ്പ് ചാറ്റ് പുറത്ത്
കൊച്ചി: ലൈഫ് മിഷന് കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാന്‍ ഇഡി. കേസില്‍ ലോക്കര്‍ തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നാളെ ചോദ്യം ചെയ്യലിനു കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്കി. ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാല്‍ അയ്യര്‍ക്കാണ് ഇഡിയുടെ നോട്ടീസ്. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം . ശിവങ്കറിന്റെ നിര്‍ദേശപ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ തന്നെ വന്നു കണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. തുടര്‍ന്നാണ് സംയുക്തമായി ലോക്കര്‍ തുറന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാല്‍ ശിവശങ്കര്‍ ഇതെല്ലാം നിഷേധിക്കുകയാണിപ്പോള്‍. ഇഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന നിഗമനത്തിലാണ് ഇഡി. ചോദ്യം ചെയ്യല്‍ തുടങ്ങിഇന്ന് രാവിലെ മുതല്‍ ഇഡി ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം…
Read Moreയുഎഇയിലിരുന്ന് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ മകന് ! സിഎം രവീന്ദ്രനെ പൊക്കിയാല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്ന് സ്വപ്ന…
മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. കേരളം മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചുവെന്നാണ് സ്വപ്ന പറയുന്നത്. എന്തുവില കൊടുത്തും സത്യം പുറത്തുകൊണ്ടുവരും. താന്‍ നല്കിയ തെളിവുകള്‍ക്ക് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സിഎം രവീന്ദ്രനെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് ബംഗളൂരുവില്‍ പറഞ്ഞു. സ്വപ്നയുടെ പറഞ്ഞത്… കേസിലെ വലിയ മീനുകളെ പുറത്തുകൊണ്ടുവരാനാണ് ഞാന്‍ തീരുമാനിച്ചത്. വളരെ ഇംപോര്‍ട്ടന്റായ വ്യക്തിയെ കൂടി ചോദ്യം ചെയ്യണം. അത് സിഎം രവീന്ദ്രനാണ്. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടേതുള്‍പ്പടെയുള്ള തട്ടിപ്പുകള്‍ പുറത്തുവരും. വീണമാഡം, കമലാ മാഡം, ചീഫ് മിനിസ്റ്റര്‍, അദ്ദേഹത്തിന്റെ മകന്, സിഎം രവീന്ദ്രന്, കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി റെസി ഉണ്ണി ഇവരെല്ലാം ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും. ബിരിയാണി ചെമ്പ്, മുഖ്യമന്ത്രി ബാഗേജ്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം എല്ലാം പുറത്ത് വരിക…
Read Moreനയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണായക വഴിത്തിരിവ്: സ്വര്‍ണം എത്തിയത് മലപ്പുറത്തെ ജ്വല്ലറികളിൽ; ഇഡിയുടെ വിളിപ്പെടുത്തൽ ഇങ്ങനെ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറും യുഎഇ കോണ്‍സുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷും ആരോപണവിധേയരായ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കണ്ടെത്തിയ സ്വര്‍ണം നയതന്ത്ര സ്വര്‍ണ കടത്തകേസുമായി ബന്ധപ്പെട്ടതെന്ന് ഇഡി പറയുന്നു. അബൂബക്കർ പഴേടത്ത് എന്നയാളുടെ നാലു ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡി റെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്യ അറയിൽ നിന്ന് സ്വർണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാർത്താ കുറിപ്പിൽ സ്വർണക്കടത്തിലെ എം,ശിവശങ്കറിന്റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു.
Read Moreനിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ തീവ്രവാദിയെ രക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ! ഗുരുതര ആരോപണവുമായി സ്വപ്ന…
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരന് രക്ഷപ്പെടാന്‍ സഹായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സ്വപ്ന സുരേഷ്. ഇന്ത്യയില്‍ നിരോധനമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായെന്നാണ് സ്വപ്നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ അടുത്തദിവസം പുറത്തുവിടുമെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. യുഎഇ പൗരന് പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്ഐആര്‍ സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…കോണ്‍സുലേറ്റിലേക്ക് ഒരു കോള്‍ വന്നു. ഒരു യുഎഇ പൗരന് പിടിക്കപ്പെട്ടു, നെടുമ്പാശേരി പോലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു.…
Read Moreതിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി…വല്ല കുഞ്ഞിപ്പോക്കറുമായിരുന്നെങ്കില് ! വര്‍ഗീയ പരിഹാസവുമായി ജലീല്‍…
തനിക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. പതിനേഴ് ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നും, മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നുമായിരുന്നു സ്വപ്ന പറഞ്ഞത്. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ലഘു കുറിപ്പിലാണ് ജലീലിന്റെ പരിഹാസം. ‘തിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേരു പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ’യെന്ന് ജലീല്‍ കുറിച്ചു. സ്വപ്ന സുരേഷ് നല്കിയ സത്യവാങ്മൂലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഈന്തപ്പഴം കടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തായത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് വഴി കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. ഈ കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി. ജലീലിന്റെ ബെനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിക്കുന്നത്.
Read More