ഷാജ് കിരണിനു വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു അമ്മയുടെ വേദന മനസ്സിലാക്കിയാണ് താന്‍ അതുചെയ്തതെന്നു സ്വപ്ന പറഞ്ഞു. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനൊരു സ്ത്രീയാണ്. ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യയ്ക്ക് അമ്മയാകാനാകില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ പൂര്‍ണയാകണമെങ്കില്‍ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്നയെപ്പോലെ ഒരു കുഞ്ഞിനെ വേണമെന്നു ഷാജ് കിരണ്‍ പറഞ്ഞു എന്നു സ്വപ്ന വെളിപ്പെടുത്തി. എന്നാല്‍ നിങ്ങള്‍ പണമൊന്നും തരേണ്ടെന്നു ഞാന്‍ പറഞ്ഞു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന എനിക്ക് മനസ്സിലാക്കാനായി. എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കുമെന്നു പറഞ്ഞു. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അതേ വേദന അനുഭവിച്ചേനെ…സ്വപ്ന പറഞ്ഞു.
Read MoreTag: swapna suresh
സ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നു ! കൊഫെപോസ കരുതല്‍ തടവില്‍ ഹൈക്കോടതിയുടെ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ സ്വപ്ന;പ്രതീക്ഷയില്ലാതെ കസ്റ്റംസ്…
കോഫെപോസ കരുതല്‍ തടവ് കാലാവധി കഴിയുന്നതോടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യത്തിനുള്ള വഴി തെളിയുന്നു. ഈ മാസം പത്തിനാണു രണ്ടാംപ്രതി സ്വപ്നാ സുരേഷ്, മൂന്നാംപ്രതി സന്ദീപ് നായര്‍ എന്നിവരുടെ ഒരു വര്‍ഷ കരുതല്‍ തടവ് അവസാനിക്കുന്നത്. എന്‍.ഐ.എ. കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാകുന്ന സ്വപ്നയ്ക്കു ജയില്‍ മോചിതയാകാം. സരിത്തിന്റെ കോഫെപോസ തടങ്കല്‍ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും. എന്നാല്‍ പ്രതികളുടെ കോഫെപോസെ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് കസ്റ്റംസ്. കോഫെപോസ ചുമത്തിയതിനെതിരേ സ്വപ്നയും സരിത്തും നല്കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഹൈക്കോടതി ഈയാഴ്ച വിധി പറയാനിരിക്കുകയാണ്. കോഫെപോസ ഉപദേശക ബോര്‍ഡ് തീരുമാനം ഹൈക്കോടതി ശരിവച്ചാലും ഇനി കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നാണു കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. കോഫെപോസ കാലാവധി നീട്ടാനുള്ള അപേക്ഷ നല്‍കണമോ എന്ന…
Read Moreസാറേ ഇന്ന് ചിക്കന്‍ വേണ്ട മട്ടന്‍ മതി ! വിശ്രമിക്കാന്‍ എ.സി മുറിയും കഴിക്കാന്‍ ഹോട്ടല്‍ ഭക്ഷണവും ക്രൈംബ്രാഞ്ച് കസ്റ്റഡി സ്വപ്നയ്ക്ക് സുഖവാസമാകുന്നതിങ്ങനെ…
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ സുഖവാസം എന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എല്‍.എസ്.സിബുവിനെതിരെ വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന് കീഴില്‍ കഴിയുന്ന സ്വപ്നയ്ക്ക് വന്‍ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. ഒമ്പത് ദിവസമായി ചോദ്യങ്ങളും മൊഴിയെടുപ്പും നടക്കുന്നുണ്ടെങ്കിലും സ്വപ്ന സന്തോഷവതിയാണെന്നും നല്‍കിയിട്ടുള്ള സൗകര്യത്തില്‍ സംതൃപ്തയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ഇന്നു കോടതിയില്‍ വീണ്ടും ഹാജരാക്കും. കിടക്കാന്‍ എ.സി മുറി, ഹോട്ടലില്‍ നിന്ന് ഇഷ്ടമുള്ള ഭക്ഷണം, വനിതാപോലീസുകാരുടെ കാവല്‍ എന്നിങ്ങനെ പോകുന്നു സൗകര്യങ്ങള്‍. കസ്റ്റംസ് കേസില്‍ കോഫെപോസ പ്രതിയായി വനിതാ ജയിലിലായിരുന്നു സ്വപ്ന. ഈ മാസം 14 നാണ് വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എത്തിയത്. ഒരു പ്രതിക്കും നല്കിയിട്ടില്ലാത്ത തരം കസ്റ്റഡിയാണു സ്വപ്നയ്ക്ക ക്രൈംബ്രാഞ്ച് ഒരുക്കിയത്. ഇഷ്ടഭക്ഷണം കഴിക്കാം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസി കോണ്‍ഫറന്‍സ് ഹാളും…
Read Moreഡോളര്‍ കടത്ത്: ‘സുഖമില്ലാത്തതിനാല്‍ ഹാജരാകില്ല’; ഒളിച്ചുകളി തുടര്‍ന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇന്നു കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന് അറിയിച്ചിരിക്കുന്നത്. രാവിലെ 11നു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചെങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് സ്പീക്കര്‍ കസ്റ്റംസിന്റെ മുന്നില്‍ ഹാജരാകാതെ മാറി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പു സമയത്തു ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ എത്തി പ്രശ്നം വഷളാക്കേണ്ടതില്ലെന്ന സിപിഎം നിലപാട് അനുസരിച്ചാണ് സ്പീക്കര്‍ ഹാജരാകാതെ മാറിനിന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ…
Read Moreസ്പീക്കർ പദവി കുറച്ചുനാൾ, അതിനുള്ളിൽ പണമുണ്ടാക്കണം; വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ തന്നെ ഫ്ളാറ്റിലേക്കു വിളിച്ചു വരുത്തി; സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴികൾ ഞെട്ടിക്കുന്നത്
കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ തന്നെ ഫ്ളാറ്റിലേക്കു വിളിച്ചു വരുത്തിയെന്നു വ്യക്തമാക്കി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴി പുറത്തു വന്നു. അട്ടക്കുളങ്ങരയിലെ വനിതാ ജയലില്‍ കഴിയുമ്പോള്‍ കഴിഞ്ഞ ഡിസംബര്‍ 16 ന് ഇഡിയുടെ ചോദ്യം ചെയ്യലില്‍ നല്കിയ മൊഴിയാണു പുറത്തു വന്നത്. സ്പീക്കറുടെ താത്പര്യത്തിന് വഴങ്ങാത്തതിനാല്‍ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയില്‍ ഈ മൊഴിയടക്കമുള്ള വിവരങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. വളരെക്കുറച്ചു കാലമേ സ്പീക്കര്‍ പദവിയുണ്ടാകൂവെന്നും അതിനിടെ സമ്പാദ്യമുണ്ടാക്കണമെന്നും ഇതു കോണ്‍സുല്‍ ജനറലിനോടു പറയണമെന്നും ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടുവെന്നതുള്പ്പെടെ മൊഴിയില്‍…
Read Moreസ്പീക്കര്‍ ദുരുദ്ദേശത്തോട് ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി ! താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്; സ്വപ്നയുടെ മൊഴി ഞെട്ടിക്കുന്നത്…
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയില്‍ ഇ.ഡി. നല്കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സ്പീക്കര്‍ക്കെതിരേ അതീവ ഗുരുതരങ്ങളായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍വെച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ സ്വപ്ന നല്കിയ മൊഴിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. പേട്ടയിലെ മരുതം അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സരിത്തിനൊപ്പമാണ് താന്‍ സ്പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ എനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു. മിഡില്‍…
Read Moreസ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ പോലീസ് ഇല്ലായിരുന്നെന്ന് ഇഡി
കൊച്ചി: എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ ആരും ഇല്ലായിരുന്നുവെന്ന രേഖ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇഡി. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നതു കേട്ടെന്ന പോലീസ് വാദം പൊളിക്കാനാണ് ഇഡി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇഡി സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലില്‍ വനിതാ പോലീസുകാരുടെ സാന്നിധ്യം കോടതി നിര്‍ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല. രേഖകള്‍ പരിശോധിച്ചതില്‍ നിന്നു പോലീസുകാരികളുടെ മൊഴി വ്യാജമാണെന്നും അതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് ഇഡിയുടെ വാദം. സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇഡി ഇന്നലെ ഹൈക്കോടതിക്കു കൈമാറിയത്. സെക്ഷന്‍ 164, 108 പ്രകാരം സ്വപ്ന നല്കിയ…
Read More“വിദേശത്ത് സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു’; ലീലാ പാലസ് ഹോട്ടലിൽ കൂടിക്കാഴ്ചയും; ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായി കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടുവെന്നാണ് സ്വപ്നയുടെ മൊഴിയിലെ വെളിപ്പെടുത്തൽ. ഗൾഫിൽ മിഡിൽ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം. സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി ചർച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
Read Moreസ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ നിർബന്ധിച്ച പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി ഉണ്ടായേക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ പ്രതി സ്വപ്ന സുരേഷിനെ ഇഡി ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചതായുള്ള ശബ്ദരേഖ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യേഗസ്ഥയുടെ നിര്‍ദേശ പ്രകാരം ചെയ്തതാണെന്ന് സ്വപ്ന മൊഴി നല്കിയ സാഹചര്യത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമ നടപടി സ്വീകരിക്കാമെന്ന് ഇഡിക്ക് നിയമോപദേശം. മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടിതിയെ സമീപിക്കാനാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥ പറഞ്ഞ പ്രകാരം ഇഡിക്കെതിരെ അവരുടെ ഫോണില്‍ മറ്റാരോടോ സംസാരിച്ചുവെന്നാണ് സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചതായി പ്രതികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ ജയിലില്‍നിന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തിന്റെയും…
Read Moreസ്വപ്നയുടെ മൊഴി; ലിസ്റ്റ് തയാർ, ചോദ്യം ചെയ്യല്‍ പരമ്പര ഉന്നതരെ ലക്ഷ്യം വച്ച്; കേന്ദ്ര ആഭ്യന്തര മന്ത്രി യുടെ പച്ചക്കൊടി കിട്ടിയതോടെ അന്വേഷണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചന നൽകി കസ്റ്റംസ്
ജോണ്സണ് വേങ്ങത്തടംകൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യല്‍ ആരംഭിക്കാന്‍ കസ്റ്റംസ്. ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റ് തയാറാക്കി ഇന്നു മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.ഇന്നു അഭിഭാഷകയെ ചോദ്യം ചെയ്തു തുടങ്ങും. പത്തിനു സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്,12ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തുടര്‍ന്നു മൂന്നു മന്ത്രിമാര്‍, മന്ത്രി പുത്രന്മാര്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പച്ചക്കൊടി കൂടി കിട്ടിയതോടെ അന്വേഷണത്തില്‍നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് കസ്റ്റംസും നല്‍കുന്നത്. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരം നയിക്കുന്ന സിപിഎമ്മിനെ ഭയന്നു അന്വേഷണം നിര്‍ത്തിവയ്ക്കില്ലെന്ന സൂചന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലേക്ക് കസ്റ്റംസ് മാറിയിട്ടുണ്ട്. ഉന്നതര്‍ക്കെതിരേ കസ്റ്റംസ്…
Read More