കേരള സര്‍ക്കാരിനു മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും ‘സ്വപ്‌നപ്പേടി’ ! സ്വപ്‌ന സുരേഷ് മമത ദീദിയുടെ ഉറക്കം കളയുന്നതിങ്ങനെ…

കേരള രാഷ്ട്രീയത്തെ ഉലച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കേരള സര്‍ക്കാരിന് മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും തലവേദനയാകുന്നു. സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി ഡബ്ല്യു സി) ബംഗാള്‍ സര്‍ക്കാരിന്റെ ടെന്‍ഡറില്‍ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന പേടി തുടങ്ങിയത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി ആരാഞ്ഞ് ബംഗാള്‍ ഐടി വകുപ്പ് കേരള സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. ടെന്‍ഡര്‍ കുറ്റമറ്റതാക്കാനും സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുന്ന തരത്തിലുളള വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് കത്തയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗാള്‍ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാള്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെന്‍ഡറിലാണ് പിഡബ്ല്യുസി പങ്കെടുത്തത്. സ്വപ്‌നയുടെ നിയമനം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ കേരള സര്‍ക്കാര്‍ ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍…

Read More

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ… സ്വപ്നയെ ആരും ജയിലിലെത്തി ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ഭീഷണിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സ്വപ്‌നയും…

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലെത്തി ആരും ഭീഷണിപ്പെടുത്തിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. എന്നാല്‍ ഭീഷണി ആരോപണത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന മൊഴി നല്‍കിയതായാണ് സൂചന. സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മുമ്പ് സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി തെളിവെടുപ്പ് നടത്തി. ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. ബന്ധുക്കളും ഇ ഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ജയിലിലെത്തി സ്വപ്നയെ കണ്ടിട്ടില്ലന്നാണ് അന്വേഷണത്തിലെ നിഗമനം. പരാതിയേ കുറിച്ച് സ്വപ്നയോട് ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് സൂചന. ഭീഷണിയുള്ളതായി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ…

Read More

ജയിലിലെ വധഭീഷണി സത്യമോ ? വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തല്‍ ജാമ്യം ലഭിക്കാനുള്ള കുതന്ത്രം എന്ന് സംശയം; സ്വപ്‌നയുടെ മനസിലുള്ളതെന്ത്…

ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത് ജാമ്യം ലഭിക്കാനുള്ള തന്ത്രമെന്ന സംശയം ബലപ്പെടുന്നു. ജയില്‍ വകുപ്പ് ഇപ്പോള്‍ ഈ സംശയമാണ് ഉന്നയിക്കുന്നത്. സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയില്‍ ഡിഐജിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കാര്യങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞത്. ഒന്ന് ജയിലില്‍ തനിക്ക് ഭീഷണിയുണ്ട്. മറ്റൊന്ന് പൊലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകള്‍ ജയിലിലെത്തി സ്വപ്നയെ കണ്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും…

Read More

ഉന്നതനെക്കാണാന്‍ സ്വപ്ന പൊതിയുമായി പോകുമായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ! സ്വപ്‌നയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടല്‍…

സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന. രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്‌നയുടെ ഫോണില്‍ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെടുത്തത്. ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. ഇ.ഡിയില്‍നിന്നു വിശദാംശങ്ങള്‍ വാങ്ങി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഈ തെളിവുകള്‍ വമ്പന്മാരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സൂചനയുണ്ട്. സ്വപനയുടെ വെളിപ്പെടുത്തല്‍ ഉന്നത നേതാവിന്റെ പങ്ക് വ്യക്തമാക്കിയതായാണ് വിവരം. ഫോണില്‍ നിന്നു കണ്ടെടുത്ത വാട്‌സ്ആപ്പ് സന്ദേശങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണില്‍ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. ഇ.ഡിയില്‍നിന്നു വിശദാംശങ്ങള്‍ വാങ്ങി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നു മുതല്‍ രണ്ടു ദിവസം നടത്തിയ മൊഴിയെടുക്കല്‍…

Read More

സഹതടവുകാരി ബന്ധുവിനെ തട്ടാന്‍ നോക്കി അകത്തായ ആള്‍ ; ലഭിക്കുന്നത് സസ്യാഹാരം മാത്രം; ഫോണ്‍ വിളിക്കാന്‍ ആഴ്ചയിലൊരിക്കല്‍ മാത്രം അനുമതി;സ്വപ്‌നയുടെ ജയില്‍ ജീവിതം ഇങ്ങനെ…

ഫോണ്‍വിളികളിലൂടെ കേരളത്തെ നടുക്കിയ സ്വപ്‌നയ്ക്ക് ജയിലില്‍ ഫോണ്‍ വിളിക്കാനാവുക ആഴ്ചയില്‍ ഒരിക്കല്‍ മാത്രം. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രം വിളിക്കാം. ബാക്കി തടവുകാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം ബന്ധുക്കളെ വിളിക്കാന്‍ അനുമതിയുണ്ട്. കോഫെപോസ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാന്‍ അനുമതി. കസ്റ്റംസ്, ജയില്‍ അധികൃതരുടെ സാന്നിധ്യത്തിലേ സംസാരിക്കാന്‍ പറ്റൂ. ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കളെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാണാം. സഹതടവുകാരിയാകട്ടെ ബന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും. ജയിലില്‍ സ്വപ്ന സസ്യാഹാരമാണ് ആവശ്യപ്പെട്ടത്. ജയിലിനകത്തുള്ള മുരുക ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ദീര്‍ഘനേരം പ്രാര്‍ഥിക്കും. ജയിലിലെത്തിയ ആദ്യ നാളുകളില്‍ ആരോടും മിണ്ടാതിരുന്ന സ്വപ്നയ്ക്കു കൗണ്‍സിലിംഗ് നല്‍കിയെന്നാണു വിവരം. രക്തസമ്മര്‍ദവും കൂടുതലായിരുന്നു. മോട്ടിവേഷന്‍ ബുക്കുകള്‍ ജയിലിലെ ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുന്നുമുണ്ട്. 1,000 രൂപ വീട്ടില്‍ നിന്ന് മണിയോര്‍ഡര്‍…

Read More

സ്വപ്‌ന ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ തെളിവുകള്‍ സൂക്ഷിച്ചിരുന്നത് ഗൂഗിള്‍ ഡ്രൈവില്‍ ! സ്‌ക്രീന്‍ഷോട്ടുകള്‍ സൂക്ഷിച്ചത് പിന്നീട് ബ്ലാക്‌മെയില്‍ ചെയ്യാന്‍ വേണ്ടിയെന്ന് സൂചന;എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍ പലരുടെയും ഉറക്കം കെടുത്തും…

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍ പലരുടെയും ഉറക്കം കെടുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. സ്വപ്‌ന സുരേഷ് പ്രമുഖരുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വപ്‌ന തന്നെ ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകമായി സൂക്ഷി്ച്ചിരുന്നവയാണിത്. ഉന്നതരുമായി പരിധി വിട്ട് നടത്തിയിട്ടുള്ള ചാറ്റ് പിന്നീട് അവരെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയായിരുന്നോ സൂക്ഷിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. മന്ത്രിമാര്‍ അടക്കമുള്ളവരുമായി സ്വപ്‌നയ്ക്കുണ്ടായിരുന്ന ഉന്നതല ബന്ധങ്ങള്‍ വെളിവാക്കാന്‍ ഇതു സഹായകമാവും. ഉന്നതരുമായും അവരുടെ കുടുംബങ്ങളുമായും സ്വപ്ന പ്രത്യേകം ബന്ധം നില നിര്‍ത്തിയിരുന്നു എന്നും ഉന്നതരുടെ ഭാര്യമാരുമായി ഷോപ്പിംഗിനും മറ്റും പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. സ്വപ്നയും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടില്‍ പോയിരുന്നതായും ഒരു ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍ഐഎ കണ്ടെത്തിയത്. ഇതിനിടയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ സ്വപ്ന…

Read More

മനസില്ലാ മനസ്സോടെയാണ് കൂട്ടുനിന്നത് ! വീഴ്ത്തിയത് സ്‌നേഹത്തില്‍ കുടുക്കി; സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് കസ്റ്റംസ്…

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിക്കുകയാണ്. സ്വപ്‌നയുമായുള്ള വൈകാരിക അടുപ്പം മുതലെടുത്താണ് സരിത്ത് ഇവരെ ചൂഷണം ചെയ്തതെന്നും കള്ളക്കടത്തിന് ഉപയോഗിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കസ്റ്റംസ് ഇപ്പോള്‍ പുറത്തു വിടുന്നത്. കോണ്‍സുലേറ്റില്‍ എല്ലാം നിയന്ത്രിച്ചിരുന്ന സ്വപ്നയുടെ സഹായമില്ലാതെ കടത്ത് എളുപ്പമല്ലെന്നു അറിഞ്ഞതോടെയാണു സഹായം തേടിയത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതു ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയെന്നു രണ്ടാം പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. സരിത്തും സന്ദീപും റമീസും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പിന്നീടു തന്റെ സഹായം തേടുകയായിരുന്നെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മനസില്ലാമനസോടെയാണു താന്‍ അതിനു കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു തന്നോടുള്ള അടുപ്പവും പ്രതികള്‍ മുതലെടുത്തു. യു.എ.ഇ. തനിക്കു മാതൃരാജ്യംപോലെയും കോണ്‍സുല്‍ ജനറലും കുടുംബവും തനിക്കു ബന്ധുക്കളെപ്പോലെ വേണ്ടപ്പെട്ടവരുമാണ്. എന്നിട്ടും താന്‍ കൂട്ടുനിന്നതു സരിത്തിനുവേണ്ടിയാണെന്നും സ്വപ്ന…

Read More

സ്ഥിരമാണല്ലേ…ഇക്കൊല്ലം സ്വപ്‌ന ക്ലിഫ് ഹൗസിലെത്തിയത് ചുരുങ്ങിയത് പത്തുതവണ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചു. ഈ വര്‍ഷം കുറഞ്ഞത് പത്തു തവണയെങ്കിലും സ്വപ്‌ന ക്ലിഫ്ഹൗസിലെത്തിയതായാണ് വിവരം. ഇതില്‍ ജൂണില്‍ മാത്രം നാലു തവണ സ്വപ്‌ന ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. മൊബൈല്‍ ടവര്‍ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ഈ വിവരം കണ്ടെത്തിയത്. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും തന്റെ പക്കല്‍നിന്നു പലതവണ കടം വാങ്ങിയിരുന്നെന്നുമുള്ള എം. ശിവശങ്കറിന്റെ മൊഴി ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. അദ്ദേഹത്തെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നതരായ പലര്‍ക്കും സ്വപ്നയുമായി ബന്ധമുണ്ടായിരുന്നുവെന്ന നിഗമനവും ശക്തം. സ്വപ്‌നയുടെ ഔദ്യോഗിക-അനൗദ്യോഗിക യാത്രകളിലെല്ലാം നിയമസഭയിലെ ഒരു പ്രമുഖനും ഒപ്പമുണ്ടായിരുന്നതായും സൂചനയുണ്ട്. സ്വപ്‌നയുടെ ഒപ്പം വിദേശ യാത്ര നടത്തിയവരില്‍ ശിവശങ്കര്‍ ഒഴികെയുള്ളവരില്‍ ആരുടെയും പേരുവിവരം പുറത്തു വന്നിട്ടില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നു. അറബിയിലും…

Read More

ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവ വിശ്വാസം കൊണ്ടു മാത്രം ! സ്വപ്‌ന ദുരന്തം വിതച്ച ഒരു കുടുംബം ഇപ്പോള്‍ സന്തോഷിക്കുന്നു…

സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയരുന്നതിനു മുമ്പു തന്നെ സ്വപ്‌ന നല്ല ഒന്നാന്തരം ക്രിമിനലാണെന്നു തെളിയിക്കുന്നതാണ് എയര്‍ഇന്ത്യ ജീവനക്കാരനായ എല്‍.എസ് സിബുവിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം. സ്വപ്നയുടെയും കൂട്ടരുടെയും ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ജീവിതം മാറ്റിമറിച്ചത്. സിബുവിനെതിരെ 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ സമയങ്ങളില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നും പല രാത്രികളിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എല്‍.എസ് സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു. പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്നയുടെയും കൂട്ടരുടെയും കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തായതെന്നാണ് ഗീതാ ദേവി വിശ്വസിക്കുന്നത്. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്…

Read More

കള്ളപ്പണം ഇല്ലേയില്ല ! കോണ്‍സല്‍ ജനറല്‍ കിട്ടിയതിന്റെ ഒരു പങ്ക് നല്‍കി; സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…

തന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത് യുഎഇ കോണ്‍സല്‍ ജനറല്‍ തനിക്ക് സമ്മാനമായി നല്‍കിയ തുകയെന്ന് സ്വപ്ന കോടതിയില്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി, കോണ്‍സല്‍ ജനറലിന് കമ്മിഷന്‍ നല്‍കിയിരുന്നു. ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറില്‍ കണ്ടത് കള്ളപ്പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്തിന് ലോക്കറില്‍ സൂക്ഷിച്ചെന്ന് കോടതി തിരിച്ചു ചോദിച്ചപ്പോള്‍ നിയമപരമായി പണം ലോക്കറില്‍ വയ്ക്കുന്നതിന് തടസമില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ യൂണിടാക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍…

Read More