സ്വപ്‌ന നമ്മള്‍ കരുതിയ ആളല്ല സാര്‍… സ്വപ്‌നയ്ക്കു ബംഗളൂരുവിലും ഹൈദരാബാദിലും നല്ല സ്വാധീനം; നയതന്ത്ര ബാഗേജ് വഴി കൂടുതല്‍ സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ചുവെന്ന് വിവരം…

  സ്വപ്‌ന സുരേഷ് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തിച്ചത് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി മാത്രമല്ലെന്ന് കണ്ടെത്തല്‍. ബംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും സ്വപ്‌ന നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിച്ചിപ്പിച്ച് എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്‌സലുകള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിച്ചുവെന്നും ഇതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവന്‍ കണ്ണികളുള്ള സ്വര്‍ണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് അന്വേഷകര്‍ക്കു ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഹൈദരാബാദും ബംഗളൂരുവും ഉള്‍പ്പെടും. കോണ്‍സുലേറ്റ് നിര്‍മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദില്‍ ആദ്യം പാഴ്‌സലുകളെത്തിച്ചതെങ്കില്‍ പിന്നീട് സ്വപ്നയും സംഘവും അതിന്റെ മറവില്‍ വേറെയും പാഴ്‌സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു. 2018 മുതല്‍ സ്വപ്‌നയ്ക്ക് ബംഗളൂരുവില്‍ ഇടപാടുകളുണ്ടായിരുന്നുവെന്നും ചുരുങ്ങിയ സമയം കൊണ്ട് സ്വപ്‌ന കര്‍ണാടകത്തില്‍ രാഷ്ട്രീയ…

Read More

സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല ! സ്വപ്‌നയുടെ സ്വാധീനം വ്യക്തമാണെന്ന് കോടതി; സ്വപ്‌നയുടെ ജാമ്യം തള്ളുന്നതിനു കാരണമായി കോടതി പറഞ്ഞത് ഇങ്ങനെ…

സ്വപ്‌ന സുരേഷിന് ജാമ്യം നിഷേധിച്ച് കോടതി. അധികാര കേന്ദ്രങ്ങളില്‍ സ്വപ്‌ന സുരേഷിനുള്ള സ്വാധീനം വ്യക്തമെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ് കേസില്‍ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം തള്ളിയത്. പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.

Read More

പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്തൽ; സ്വ​പ്‌​ന​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​ എ​ന്‍​ഐ​എ കോ​ട​തി തള്ളി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ത​ള്ളി. യു​എ​പി​എ ചു​മ​ത്താ​നു​ള്ള എ​ന്‍​ഐ​എ​യു​ടെ വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി. കേ​സ് ഡ​യ​റി പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നും സ്വ​പ്‌​ന​ക്കെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ ത്തു​ട​ര്‍​ന്നാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ആ​റി​ന് സ്വ​പ്‌​ന​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ന​ട​ന്ന വാ​ദ​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് എ​ൻ‍​ഐ​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സ് അ​ന്വേ​ണാ​വ​സ്ഥ​യി​ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ലെ തെ​ളി​വു​ക​ളെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു എ​ന്‍​ഐ​എ​യു​ടെ വാ​ദം. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റു​മാ​യി സ്വ​പ്ന​ക്ക് വ​ലി​യ അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യും പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യും എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ ക​സ്റ്റം​സ് നി​യ​മ​ങ്ങ​ള്‍ മാ​ത്ര​മേ ബാ​ധ​ക​മാ​കൂ​വെ​ന്നും യു​എ​പി​എ വ​കു​പ്പു​ക​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഇ​തി​നു​ള്ള തെ​ളി​വു​ക​ള്‍ എ​ന്‍​ഐ​എ​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സ്വ​പ്‌​ന​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ച​ത്.

Read More

അടി സക്കെ, അങ്ങനെ വരട്ടെ കാര്യങ്ങള്‍ ! സ്വപ്‌നയുടെ ലോക്കറില്‍ നിന്നു പിടിച്ചെടുത്ത ഒരു കോടി ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍; സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്നത്…

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തു വരുമ്പോള്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്മിഷന്‍” പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷനാണെന്ന വാദമാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. ലൈഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മ്മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന്‍ തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് സ്വപ്ന സുരേഷ് ഈ നീക്കം നടത്തിയത്. അതോടെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തിലാകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മ്മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ”എമിറേറ്റ്‌സ് റെഡ് ക്രസന്റ്” ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു.…

Read More

ഫ്‌ളാറ്റില്‍ രാത്രിയില്‍ ഒരു മണിയ്ക്ക് സ്വപ്‌നയും പ്രതികളും ഒത്തുകൂടിയത് എന്തിന് ? സ്വര്‍ണക്കടത്തു കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വെറും കഥയെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍; വാദങ്ങള്‍ ഇങ്ങനെ…

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് ശക്തമായ വാദങ്ങള്‍. കേസില്‍ സരിത്ത് പിടിയിലായതിനു പിന്നാലെ സ്വപ്‌നയും സന്ദീപും ഒളിവില്‍ പോയത് ശക്തമായ സ്വാധീനത്തിന്റെ ബലത്തിലാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. അതിര്‍ത്തി കടന്നതും ഇതേ സ്വാധീനത്തിന്റെ ബലത്തിലാണെന്ന വാദമാണ് കസ്റ്റംസ് ഉയര്‍ത്തിയത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം സ്വപ്നയ്‌ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പോലീസിലുള്ള സ്വാധീനം ഉപയോഗിച്ചാണ് കര്‍ശന പരിശോധനകള്‍ നിലനില്‍ക്കുമ്പോള്‍ പോലും സ്വപ്‌ന ചെക്ക്‌പോസ്റ്റ് കടന്നതെന്നും കുറ്റക്കാരിയല്ലെങ്കില്‍ എന്തിനു നാടുവിട്ടുവെന്നുമുള്ള വാദങ്ങള്‍ കസ്റ്റംസ് ഉയര്‍ത്തി. സന്ദീപിന്റെ ഭാര്യ സ്വപ്നയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്ന ശ്രമിച്ചത്. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റില്‍…

Read More

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധം ! സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ

നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമെന്ന് എന്‍ഐഎ. സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുടെ മെന്ററായും ശിവശങ്കര്‍ പ്രവര്‍ത്തിച്ചിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ശിവശങ്കറിനെ സമീപിച്ചു. എന്നാല്‍ ശിവശങ്കര്‍ സഹായിച്ചില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നു. വിദേശത്തും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചശേഷവും 1000 ഡോളര്‍ ശന്പളം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നല്‍കിയിരുന്നുവെന്നും…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ൽ തീ​വ്ര​വാ​ദ ബ​ന്ധം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ നാ​ളെ കോ​ട​തി​യി​ൽ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ വാ​ദം നാ​ളെ ന​ട​ക്കും. തീ​വ്ര​വാ​ദ ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്നു ത​ന്നെ​യാ​ണു എ​ന്‍​ഐ​എ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​ത്. കേ​സി​ല്‍ തീ​വ്ര​വാ​ദം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ നാ​ളെ കോ​ട​തി​യി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍. സ്വ​ര്‍​ണം ക​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ചു തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി​യ​ത്. കേ​സി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള എ​ന്ത് തെ​ളി​വു​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി ആ​രാ​ഞ്ഞ​ത്. കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധ​മി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ല്‍ യാ​തൊ​രു തെ​ളി​വു​ക​ളും എ​ന്‍​ഐ​എ​യ്ക്ക് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു സ്വ​പ്ന​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​തെ​ങ്കി​ലും തീ​വ്ര​വാ​ദ ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്നു ത​ന്നെ​യാ​ണു എ​ന്‍​ഐ​എ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍…

Read More

ബാലഭാസ്‌കറിന്റെ കേസ് ‘സ്വപ്‌ന സുരേഷ്’ അട്ടിമറിച്ചുവെന്ന് സൂചന;വാഹനമോടിച്ചത് ബാലഭാസ്‌കറെന്നു മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇയില്‍ സര്‍ക്കാര്‍ ഡ്രൈവര്‍…

ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സ്വപ്‌ന സുരേഷ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. അപകട സമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജിയുടെ പുതിയ ജോലിയാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. അജി പിന്നീട് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതു ദുരൂഹതകള്‍ ആക്കം കൂട്ടുന്നു. അജിയ്ക്ക് ഈ ജോലി കിട്ടിയത് സ്വപ്‌ന സുരേഷിന്റെ സ്വാധീനത്താലാണെന്നാണ് സൂചന. അപകട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തു. അതോടെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ കേസിന്…

Read More

മാനസിക സമ്മര്‍ദ്ദം തോന്നുമ്പോള്‍ നേരെ വണ്ടിവിടും ! സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ പതിവായി പൊയ്‌ക്കൊണ്ടിരുന്നത് ‘മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍’എന്ന് ശിവശങ്കര്‍…

ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് താന്‍ പതിവായി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ പൊയ്‌ക്കൊണ്ടിരുന്നതെന്ന് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍. ഫ്‌ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറഞ്ഞിരുന്നതായി ശിവശങ്കര്‍ എന്‍ഐഎയോടു വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ളാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സ്വപ്നയുടെ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ വിശദീകരണങ്ങള്‍ തൃപ്തികരമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് കസ്റ്റംസിനു നല്‍കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കി. ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള്‍…

Read More

അ​ബു​ദാ​ബി​ക്ക​ഥ​യി​ലെ വ​ഫ, സ്വ​പ്ന; തലസ്ഥാനത്ത് ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യി​ൽ സം​ഭ​വി​ച്ച ര​ണ്ട് കേ​സി​ലെ പൊ​തു​വാ​യ ചി​ല ഘ​ട​ക​ങ്ങ​ൾ ഇങ്ങനെ…

“”ഒ​രു ടി​വി പ്രോ​ഗ്രാം ക​ണ്ടാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ഞാ​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ടു ശ്രീ​റാ​മി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു കാ​ണാ​മെ​ന്നു ശ്രീ​റാം ത​ന്നെ​യാ​ണു പ​റ​ഞ്ഞ​ത്. ശ്രീ​റാ​മി​നെ ഓ​ഫീ​സി​ലെ​ത്തി ക​ണ്ടി​ട്ടു​ണ്ട്. അ​തി​നു ശേ​ഷം ഞാ​ൻ വി​ദേ​ശ​ത്തേ​ക്കു പോ​യി. അ​പ​ക​ടം ന​ട​ന്ന ദി​വ​സ​മാ​ണ് പി​ന്നീ​ട് ശ്രീ​റാ​മി​നെ കാ​ണു​ന്ന​ത്. അ​ന്നു വാ​ട്സ് ആ​പ് സ​ന്ദേ​ശം വ​ഴി ത​ന്നെ ക​വ​ടി​യാ​റി​ൽ വ​ന്നു കൂ​ട്ടി​ക്കൊ​ണ്ട് പോ​ക​ണ​മെ​ന്ന് ശ്രീ​റാം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ഒ​രു​മ​ണി​ക്കു ക​വ​ടി​യാ​ർ എ​ത്തി ശ്രീ​റാ​മി​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ശ്രീ​റാം പി​ന്നീ​ട് ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്കു മാ​റി. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ വേ​ഗ​ത്തി​ലാ​ണ് ശ്രീ​റാം കാ​റോ​ടി​ച്ച​ത്.”- ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ കെ.​എം ബ​ഷീ​ർ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ചു മ​രി​ച്ച കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട വ​ഫ ഫി​റോ​സ് എ​ന്ന യു​വ​തി ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ വാ​ച​ക​ങ്ങ​ളാ​ണി​ത്. ഒ​ന്നാം പ്ര​തി​യാ​ക​ട്ടെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും. അ​ന്നും ഇ​ന്നും…

Read More