മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ്‌ഗോപിയുമടക്കമുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഇപ്പോള്‍ മണിച്ചിത്രത്താഴ് സിനിമ ചിത്രീകരിക്കുമ്പോഴുണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് സ്വര്‍ഗച്ചിത്ര അപ്പച്ചന്‍. പത്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തുറ ഹില്‍ പാലസിലുമായാണ് മണിച്ചിത്രത്താഴ് ചിത്രീകരിച്ചത്. പത്മനാഭപുരം കൊട്ടാരത്തില്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയാല്‍ മുക്കാല്‍ഭാഗവും അവിടെ തീര്‍ക്കാന്‍ കഴിയും എന്ന് സംവിധായകന്‍ ഫാസില്‍ പ്ലാന്‍ ചെയ്തു, എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് അപ്പച്ചന്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍ ഇങ്ങനെ…മോഹന്‍ലാലിന്റെയും ശോഭനയുടെയും ഡേറ്റ് റെഡിയാക്കി കഴിഞ്ഞപ്പോഴാണ് പ്രശ്നം വന്നത്. പത്മനാഭപുരം കൊട്ടാരം പുരാവസ്തുവായതിനാല്‍ ഷൂട്ടിംഗിന് നല്‍കേണ്ടെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയതാണ്. കെ കരുണാകരനാണ് അന്ന് മുഖ്യമന്ത്രി. സാംസ്‌കാരിക മന്ത്രി ടി.എം ജേക്കബും. കൊട്ടാരം കിട്ടിയാലേ ഈ സിനിമ നടക്കൂ. അങ്ങനെയാണെങ്കില്‍…
Read More