സുബ്രഹ്മണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനംകവര്‍ന്ന സുന്ദരിയാണ് സ്വാതി റെഡ്ഡി. സുബ്രഹമണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ഈ സിനിമയിലെ കണ്കള് ഇരണ്ടാല്‍ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു സ്വാതി. പിന്നീട് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും സ്വാതിയ്ക്കായി.ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും താരം സുപരിചിതയായി മാറിയത്. ഫഹദ് നായകനായി വേഷമിട്ട ഈ ഹിറ്റ് ചിത്രത്തില്‍ ശോശന്ന എന്ന വേഷത്തിലൂടെ ആയിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. പിന്നീട് നോര്‍ത്ത് 24 കാതത്തിലും മികച്ച വേഷത്തില്‍ സ്വാതി എത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ഡബിള്‍ ബാരലിലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി. ജയസൂര്യ നായകനായി വേഷമിട്ട…
Read More