ഏറെ നാളുകള്‍ക്കു ശേഷം ശ്വേതാ മേനോന് അഭിനയിച്ച ‘പള്ളിമണി’ എന്ന മലയാള ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ഹൊറര്‍ മൂഡിലെ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. വളരെ വര്‍ഷങ്ങളായി മോഡലിംഗ്, അഭിനയം, അവതരണ മേഖലകളില്‍ പ്രാവീണ്യം നേടിയ താരമാണ് ശ്വേത. മലയാളത്തില്‍ നിന്നുമുള്ള ആദ്യകാല വനിതാ സൂപ്പര്‍ മോഡലുകളില്‍ ഒരാള്‍ കൂടിയാണ് താരം പള്ളിമണിക്ക് ശേഷവും ശ്വേതാ മേനോന് ചില ചിത്രങ്ങളില്‍ വേഷമിടുകയും, മറ്റു ചില ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയുമുണ്ടായി. കുറച്ചു നാളുകള്‍ക്കു മുന്‍പായി ശ്വേതാ മേനോന് നല്കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും മറ്റും പലരും പലപ്പോഴായി ചെയ്യുന്ന ഒരു കാര്യമാണ് ശ്വേതാ മേനോന് തന്റെ കാര്യത്തിലും സംഭവിച്ചു എന്ന് വെളിപ്പെടുത്തിയത്. ഹോട്ടലില്‍ മുറിയെടുത്താല്‍ വാഷ്റൂമുകളില്‍ കാണുന്ന ആ വസ്തുക്കള്‍ പലര്‍ക്കും കൗതുകമുണര്‍ത്തുന്നതാണ് പണ്ടുകാലങ്ങളില്‍ മുന്തിയ ഹോട്ടലുകളിലെ റൂമില്‍ നിന്നും ഷാംപൂ,…
Read MoreTag: sweta menon
ഇതു മൂന്നും ഇല്ലാതെ ഒരു കാരണവശാലും ജീവിതം മുമ്പോട്ടു പോകില്ല ! ഇതില്ലാതെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നവര്‍ പറയുന്നത് പച്ചക്കള്ളമെന്ന് ശ്വേതാമേനോന്…
ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ശ്വേത മേനോന്. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് നേരെ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങളെ നടി കാര്യമാക്കാറുമില്ല. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളും ഉണ്ട്. കോവിഡ് കാലത്തെ ഓണവിശേഷങ്ങള്‍ പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന് പങ്കുവെച്ചിരുന്നു. കോവിഡ് കാലത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ…” ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിങും ബേക്കിങ്ങുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴായിരുന്നു എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും. കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്.…
Read Moreതന്റെ രണ്ടാം വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍; ഒരു പുരുഷനില്‍ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത്…
തന്റെ രണ്ടാമത്തെ വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാമേനോന്. സോഷ്യല്‍ മീഡിയയിയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശ്വേത മേനോന് വിവാഹ മോചിതയായി എന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു നടി. ആദ്യമൊക്കെ വ്യാജ വാര്‍ത്തയോട് ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് കണ്ട് ചിരിക്കുകയാണെന്ന് ശ്വേത മേനോന് പറയുന്നു. അവസാനം ഞാന്‍ വിവാഹ മോചിത ആയത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. ഈ വാര്‍ത്ത കണ്ട് താന്‍ പൊട്ടിച്ചിരിച്ചെന്നും ഉടന്‍ തന്നെ ഭര്‍ത്താവിനെ കാര്യം അറിയിച്ചെന്നും ശ്വേത പറയുന്നു. ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് ഞങ്ങളുടെ പ്രധാന തമാശയെന്നും നടി പറയുന്നു. ഇതുകൂടാതെ മോഹന്ലാലിനെപ്പറ്റിയും ശ്വേതാ മേനോന് സംസാരിക്കുകയുണ്ടായി.ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ബഹുമാനവും സംരക്ഷണവും. ഈ…
Read More