കൊച്ചി: സിനിമയിൽ അനധികൃത വിലക്ക് തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. കരാർ ഒപ്പിട്ട ഒമ്പത് സിനിമകളിൽനിന്ന് ഒരു സുപ്രഭാതത്തിൽ ഇല്ലാതായത് ഇതിന്റെ ഭാഗമാകുമെന്നും അവർ പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് ശ്വേത. സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടെന്ന് താൻ കുറേ വർഷമായി പറയുന്നു. ഇതിനെതിരേ നമ്മൾതന്നെ പോരാടണം. ഇക്കാര്യത്തിൽ മറ്റാരും ഒപ്പമുണ്ടാകില്ലെന്നും ശ്വേത വ്യക്തമാക്കി. പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും പറയും. നോ പറയേണ്ടിടത്ത് നോ പറയണം. അല്ലാത്തുകൊണ്ടുള്ള പ്രശ്നമാണ് ഇതൊക്കെയെന്നും അവർ കൂട്ടിച്ചേർത്തു.
Read MoreTag: swetha menon
അതിനവര്‍ അച്ഛനും അമ്മയ്ക്കും പൊങ്കാലയിട്ടു ! താന്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനു ശേഷമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി ശ്വേതാ മേനോന്…
മലയാളത്തിന്റെ പ്രിയതാരമാണ് ശ്വേതാമേനോന്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം വെന്നിക്കൊടി പാറിച്ച ശ്വേതയുടെ അഭിനയജീവിതം 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല അവതര ണത്തിലും ചാനല്‍ പരിപാടികളിലും എല്ലാമായി സജീവമാണ് ശ്വേതാ മേനോന്. അടുത്തിടെ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ സിനിമാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെ കുറിച്ച് സംസാരിച്ച ശ്വേതയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെ ആണ് താന്‍ മലയാളത്തില്‍ തുടക്കം കുറിച്ചതെന്നു പറഞ്ഞ താരം.ഷൂട്ടിങ് സമയത്ത് മമ്മൂക്കയെ അങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും. പിന്നീടാണ് ആ വിളി അവിടെയുള്ളവര്‍ തിരുത്തിയതെന്നും വ്യക്തമാക്കി. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും താരം ഷോയില്‍ സംസാരിക്കുകയുണ്ടായി. അച്ഛനും അമ്മയും മലയാളി ആണെങ്കിലും ശ്വേത ജനിച്ചുവളര്‍ന്നത് പുറത്തായിരുന്നു. ഒറ്റക്കുട്ടിയാണെങ്കിലും അച്ഛന് നല്ല സ്ട്രിക്ടായാണ് തന്നെ വളര്‍ത്തിയതെന്ന് ശ്വേത പറഞ്ഞു. തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നതെന്നായിരുന്നു…
Read Moreമാലാ പാര്‍വതിയ്ക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചു…
സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ രാജി തുടരുന്നു. സെല്‍ അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ഇരുവരും രാജിക്കാര്യം അറിയിച്ച് അമ്മയ്ക്ക് ഇ- മെയില്‍ അയച്ചു. കഴിഞ്ഞ ദിവസം മാലാ പാര്‍വതി രാജിവച്ചിരുന്നു. യുവ നടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സെല്‍ അമ്മ എക്സിക്യുട്ടീവ് കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എക്സിക്യുട്ടീവ് കൗണ്‍സിലില്‍ നിന്ന് മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിച്ച അമ്മ, കര്‍ശന നടപടി വേണമെന്ന സെല്ലിന്റെ ആവശ്യം പാടെ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് സെല്ലില്‍ നിന്നും രാജിവച്ച മാലാ പാര്‍വതി, ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി പറഞ്ഞിരുന്നു.
Read Moreശ്വേതാ മേനോന് ഒപ്പം പ്രണയരംഗം അഭിനയിച്ചപ്പോള്‍ ശരിക്കും നാണം വന്നു ! വെളിപ്പെടുത്തലുമായി നടന് ലാല്‍…
മലയാള സിനിമയിലെ മികച്ച സംവിധായകനും നടനും നിര്‍മാതാവുമൊക്കെയാണ് ലാല്‍.മലയാള സിനിമ പ്രേമികള്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചു. ഇപ്പോള്‍ താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ലജ്ജ തോന്നിയ ഒരു രംഗത്തെക്കുറിച്ചും പിന്നീട് അത് തിയേറ്ററില്‍ ഉണ്ടാക്കിയ കൈയ്യടികളെക്കുറിച്ചും തുറന്നു പറയുകയാണ് താരം. തനിക്ക് വലിയ ചമ്മല് ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് അഭിനയിക്കുമ്പോള്‍ ഉണ്ടായെന്നും അത് പിന്നീട് ആ സീനിനു ഗുണം ചെയ്തുവെന്നും ലാല്‍ പറയുന്നു. ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: സിനിമയിലെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങളുണ്ടാകും. അത്രയ്ക്കും ചമ്മല് തോന്നുന്ന നിമിഷങ്ങള്‍. അങ്ങനെയൊരു അനുഭവമായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളില്‍ ഞാനും ശ്വേതയും അതിലെ പ്രണയ സീന്‍ അഭിനയിക്കുമ്പോള്‍ അത് കാണാന്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് പോലും ഇതെന്ത് പൊട്ട…
Read Moreജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ! അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛന് മനസ്സിലാക്കിയിരുന്നു; ആദ്യ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്വേതാ മേനോന്…
തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റ് തന്റെ ആദ്യ വിവാഹമായിരുന്നുവെന്ന് നടി ശ്വേതാ മേനോന്. അച്ഛന് തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്പ്പിച്ചിരുന്നെങ്കില് ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത പറയുന്നു. എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവള് ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവള് സ്വയം വീട്ടിലിരിക്കാന്‍ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു. അച്ഛന്റെ അഭിപ്രായം. പെണ്‍കുട്ടിയായിട്ടല്ല, ആണ്‍കുട്ടിയായിട്ടാണ് എന്നെ വളര്‍ത്തിയത്.ഒരു പക്ഷെ അച്ഛന് കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്പ്പിച്ചിരുന്നെങ്കില് എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന ദുരന്തം സംഭവിക്കില്ലായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിംഗുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്ലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍ പോലും ആരുമില്ലാത്ത ആ ഒരു അവസ്ഥയിലാണ് പ്രണയവും വിവാഹവും സംഭവിച്ചത്. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം.ബോബി ഭോസ്ലെയുമായുള്ള…
Read Moreഅച്ഛന് കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്പ്പിച്ചിരുന്നെങ്കില് ആദ്യവിവാഹം എന്ന തെറ്റ് എന്റെ ജീവിതത്തില്‍ സംഭവിക്കില്ലായിരുന്നു; പരാജയമായ ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേതാ മേനോന് മനസുതുറക്കുന്നു…
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു ആദ്യവിവാഹമെന്ന് നടി ശ്വേതാ മേനോന്. തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് അച്ഛന് പരിമിതി കല്പ്പിച്ചിരുന്നെങ്കില് ആ വിവാഹം നടക്കുകയില്ലായിരുന്നെന്ന് ശ്വേത മേനോന് പറഞ്ഞു. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടിയെപോലെയാണെന്നും മകള്‍ എന്നത് വീട്ടിലിരിക്കാനുള്ള ട്രോഫി മാത്രമല്ലെന്ന് വിശ്വസിക്കുന്നവരായിരുന്നു അച്ഛനും അമ്മയുമെന്നും ശ്വേത പറയുന്നു.’എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവള് ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവള് സ്വയം വീട്ടിലിരിക്കാന്‍ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. പെണ്‍കുട്ടിയായിട്ടല്ല, ആണ്‍കുട്ടിയായിട്ടാണ് എന്നെ വളര്‍ത്തിയത്.’ശ്വേത പറഞ്ഞു. ഒരു പക്ഷെ അച്ഛന് കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്പ്പിച്ചിരുന്നെങ്കില് എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന തെറ്റ് സംഭവിക്കില്ലായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിംഗുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍…
Read More