മലയാളത്തിന്റെ പ്രിയ നടിയാണ് ശ്വേത മേനോന്‍. മമ്മൂട്ടിച്ചിത്രം അനശ്വരത്തിലൂടെ 1991ലായിരുനനു ശ്വേത മലയാള സിനിമയിലെത്തിയത്. പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നടിയായും മോഡലായും താരം തിളങ്ങി. അതേ സമയം തന്റെ അഭിനയജീവിതത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോന്‍ ഇപ്പോള്‍. നിരവധി ചിത്രങ്ങളിലൂടെ വിവിധ ഭാഷകളിലായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മേനോന്‍. മലയാളം, ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. ഇപ്പോള്‍ ഇതാ താരം തന്റെ സിനിമ കരിയറിലെ വിശേഷങ്ങള്‍ തുറന്നു പറയുകയാണ് താരം. ശ്വേതാ മേനോന്റെ വാക്കുകള്‍ ഇങ്ങനെ…മുപ്പത് വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുകയാണ്. എന്റെ കരിയര്‍ ആരംഭിച്ചത് ഇന്നലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഒരിക്കലും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ആളല്ല. ഞാന്‍ സിനിമാ…
Read More