ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുടെ കാലമാണിന്ന്. കടയില്‍ നിന്ന് നേരിട്ട് കിട്ടുന്നതിലും വിലകുറവില്‍,കടയില്‍ ക്യൂ നില്‍ക്കാതെ സാധനം വീട്ടിലെത്തുന്ന ഫുഡ് ഡെലിവറി മാറുന്ന കാലത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്. എന്നാല്‍, ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഇങ്ങനെ ഫുഡ് ഡെലിവറി നടത്തുന്നവര്‍ എന്നതാണ് യാഥാര്‍ഥ്യം. തന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ ഭക്ഷണവിതരണം നടത്തുന്ന കുട്ടിയുടെയും കുട്ടികളോടൊപ്പം ഫുഡ് ഡെലിവറിക്ക് പോകുന്ന അച്ഛന്റെയും വീഡിയോകള്‍ അടുത്തിടെ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ വീഡിയോയും അടുത്തിടെയാണ് വൈറലായത്. ഇപ്പോഴിതാ മോട്ടോര്‍ വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഡല്‍ഹിയിലെ വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീല്‍ചെയര്‍ ഓടിച്ചുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന യുവതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ജീവിതം കടുപ്പമേറിയതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നാല്‍,…
Read More