പെണ്‍കുട്ടികള്‍ രാത്രിയായാല്‍ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കണമെന്നുള്ള പിന്തിരിപ്പന് ചിന്താഗതിയുള്ളവര്‍ ഏറെയുള്ള സമൂഹമാണ് നമ്മുടേത്. എന്നിരുന്നാലും നിരവധി പെണ്‍കുട്ടികളാണ് ഇപ്പോള്‍ സധൈര്യം രാത്രിയില്‍ പുരുഷന്മാരെപ്പോലെ തന്നെ ജോലി ചെയ്യാനിറങ്ങുന്നത്. ഇതിനു ദൃഷ്ടാന്തമാണ് സ്വിഗ്ഗി ഡെലിവറി ഗേള്‍ ആയ ബാംഗ്ലൂരുകാരി നില ചന്ദന. ഏതു പാതിരാത്രി ആയാലും ആത്മധൈര്യം കൈവിടാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് പറയുകയാണ് ഈ യുവതി. ‘അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാന്‍, അതും പാതിരാത്രി, നിന്നെ കുറിച്ച് മറ്റുള്ളവര്‍ എന്താ വിചാരിക്കുക. നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും. ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ, ഈ ഡെലിവറി ഗേള്‍ ആയി ജോലി ചെയ്യാന്‍’. ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരാള്‍ തന്നോടു ചോദിച്ചതിങ്ങനെയെന്ന് നില വെളിപ്പെടുത്തുന്നു. ഇത്തരക്കാരുടെ വിമര്‍ശനങ്ങള്‍ക്കെല്ലാം ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയാണ് നില ചന്ദന. നില ചന്ദനയുടെ കുറിപ്പ്…
Read More