മറ്റുകുട്ടികള്‍ ഓടിച്ചാടി നടക്കുമ്പോള്‍ ചാന് ഹോങ് യാന്‍ എന്ന ചൈനീസ് പെണ്‍കുട്ടിയുടെ ജീവിതം മറ്റൊരു തരത്തിലായിരുന്നു. പറന്നു നടക്കേണ്ട പ്രായത്തില്‍ ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി അവളുടെ ഇരുകാലുകളും കവര്‍ന്നെടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം 2014–ല്‍ യുവാന്‍ പ്രൊവിന്‍ഷ്യല്‍ പാരാലിംപിക്സ് ഗെയിംസില്‍ 100 മീറ്റര്‍ ബ്രസ്റ്റ്സ് ട്രോക്കില്‍ നീന്തല്‍ പട്ടം കാലുകളില്ലാത്ത ഈ പെണ്‍കുട്ടി തലയിലേറ്റിയപ്പോള്‍ ലോകം അവളെ അദ്ഭുതത്തോടെ നോക്കി. അവളുടെ ജീവിതകഥ എല്ലാവരും അറിഞ്ഞു. ഇന്നു ചാന് അറിയപ്പെടുന്നതു ചൈനയിലെ അംഗപരിമിതരുടെ മുഖം എന്നാണ്. അവളുടെ ജീവിതം മാറിമറിഞ്ഞതു 2000ലെ ഒരു സായാഹ്നത്തിലാണ്. ചൈനയിലെ മലനിരകള്‍ നിറഞ്ഞ തെക്കു പടിഞ്ഞാറന്‍ മേഖലയായ യുനാന്‍. നാലു വയസ്സുകാരിയായ കൊച്ചു ചാന് റോഡ് കുറുകെ കടക്കവെ വളവു തിരിഞ്ഞു വന്ന ഒരു ട്രക്ക് അവളെ ഇടിച്ചു വീഴ്ത്തി. ആ കൊച്ചു ശരീരത്തിനു മുകളിലൂടെ ആ വാഹനം നിര്‍ത്താതെ പാഞ്ഞുപോയി.…
Read More