സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ക്ക നിരോധന നിയമം നിലവില്‍ വന്നു ! പുതിയ നിയമത്തെ കോടതിയില്‍ നേരിടാനുള്ള ഫണ്ട് ശേഖരണവുമായി മുന്നോട്ടു പോകാന്‍ മുസ്ലിം സംഘടനകള്‍…

മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി സ്വിറ്റ്‌സര്‍ലന്‍ഡ്. ഫ്രാന്‍സും ഡെന്മാര്‍ക്കുമാണ് മുമ്പ് ഇത്തരത്തിലുള്ള നിയമം കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തില്‍ 48.8 ശതമാനംപേര്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്തപ്പോള്‍ 51.2 ശതമാനം പേര്‍ അനുകൂലിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിക്കുനതിനു മുന്‍പ് തന്നെ ബുര്‍ക്ക ബാന്‍ എന്ന് പരാമര്‍ശിക്കുന്ന ഈ നിരോധനത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതിനായി നിര്‍ദ്ദേശം കൊണ്ടുവന്നത്. അതില്‍ ഇസ്ലാം എന്ന വാക്ക് പരാമരിശിച്ചിട്ടില്ലെങ്കിലും, ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ ഈ നിര്‍ദ്ദേശത്തെ വര്‍ഗീയതയിലൂന്നിയുള്ള ഒരു നടപടിയായാണ് കണ്ടത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ നിയമം വഴി നിരോധനം വന്നിരിക്കുന്നത് ബുര്‍ക്കയ്ക്കു മാത്രമല്ല പ്രതിഷേധസമരങ്ങള്‍ക്കിടയില്‍ സ്‌കി മാസ്‌കുകളും ബന്‍ഡാനാസും ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും നിയമവിരുദ്ധമായിരിക്കുകയാണ്. അതേസമയം കോവിഡിനെ പ്രതിരോധിക്കുവാന്‍ മാസ്‌ക് ധരിക്കാം. മുഖം കാണിക്കുക എന്നതാണ്…

Read More

സോഷ്യല്‍ മീഡിയയിലെ പെണ്‍സുഹൃത്തിനെ കാണാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയ യുവാവ് എത്തിപ്പെട്ടത് പാകിസ്ഥാനില്‍ ! ആന്ധ്രാ സ്വദേശി പാകിസ്ഥാന്റെ പിടിയിലായതിങ്ങനെ…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ നേരില്‍ കാണാനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്ര സ്വദേശി പാകിസ്ഥാന്റെ പിടിയില്‍.ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനില്‍ പിടിയിലായത്. അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയത്. പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. രാജസ്ഥാന്‍ വഴി പാകിസ്ഥാനിലേക്ക് കടക്കവെയാണ് ഇവരെ പിടികൂടുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നവംബര്‍ 14ന് ബഹാവല്‍പൂര്‍ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചാണ് ഇരുവരേയും പിടികൂടിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഏതുവഴിയാണ് പ്രശാന്ത് പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല.…

Read More

ആഗോളതാപനം ലോകത്തിലെ സ്വിറ്റ്‌സര്‍ലന്‍ഡിനെ അലിയിച്ചു കളയുമോ ? ആല്‍പ്‌സിന്റെ മടിത്തട്ടിലുള്ള രാജ്യത്ത് മഞ്ഞുരുകല്‍ അതിരൂക്ഷം; സ്ഥിതിഗതികള്‍ ഇങ്ങനെ…

ലോകത്തിലെ സുന്ദരഭൂമികളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. മഞ്ഞുമൂടിയ ആല്‍പ്‌സിന്റെ മടിത്തട്ടില്‍ കഴിയുന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആ മനോഹാരിതയ്ക്ക് മുഖ്യകാരണം. മഞ്ഞിലെ സ്‌കീയിങ്ങിനുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്ഥാനം. മഞ്ഞുമൂടിയ മലനിരകള്‍ സ്വിസ് ടൂറിസത്തിന്റെ വികസനത്തിനു നല്‍കുന്ന സഹായം ചെറുതൊന്നുമല്ല. മഞ്ഞില്ലെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്ല എന്നുതന്നെ പറയാം. ലോകോത്തര സ്‌കീയിങ് റിസോര്‍ട്ടുകളും മഞ്ഞുമൂടിയ പര്‍വത നിരകളുടെ സുന്ദര കാഴ്ചകളും സ്വിറ്റ്‌സര്‍ലന്‍ഡിനു നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ വലിയൊരു ഭൂരിപക്ഷം മഞ്ഞും ഉരുകിയില്ലാതായെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷത്തെ സാറ്റലൈറ്റ് ഡേറ്റ പരിശോധിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ മഞ്ഞ് നഷ്ടപ്പെട്ടിരിക്കുന്നതെന്നതാണു ഭീഷണിയുടെ വ്യാപ്തി കൂട്ടുന്നത്. ഇതിനു കാരണവും മറ്റൊന്നുമല്ല, ആഗോളതാപനം തന്നെ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ…

Read More