ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്. ഫേസ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്. ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള് എടുത്ത് വീശിനടക്കുന്നതായിരുന്നു സക്കര്‍ബെര്‍ഗിന്റെ പതിവ്. ‘ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള് കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും’ എന്നുമെല്ലാം സ്നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്. എന്തിനാണ് അദ്ദേഹം ആ വാള് സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗന്‍ പറയുന്നു. എല്ലാ ഫേസ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫേസ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു. ഇത്…
Read MoreTag: sword
വേണ്ടാ…വേണ്ടാ…താടിയില്‍ തൊട്ടുള്ള കളിയൊന്നും വേണ്ട ! തന്റ താടിയില്‍ കയറിപ്പിടിച്ച പോലീസുകാരനെതിരേ വാളോങ്ങി സിഖുകാരനായ ലോറി ഡ്രൈവര്‍; വീഡിയോ വൈറലാകുന്നു…
വാഹന പരിശോധനയ്ക്കിടെ തന്റെ താടിയില്‍ കയറിപ്പിടിച്ച പോലീസുകാരനെതിരേ വാളോങ്ങി സിഖ് മതവിശ്വാസിയായ ലോറി ഡ്രൈവര്‍. ഷംലി-മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് സംഭവം. പൊലീസുകാരനും ഡ്രൈവറും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. തര്‍ക്കത്തിനിടയിലാണ് പൊലീസുകാരന് ഇയാളുടെ താടിയില്‍ കയറി പിടിച്ചത്. ഇതില്‍ രോഷാകുലനായ ഡ്രൈവര്‍ കൈകൊണ്ട് ഇയാളെ തള്ളിമാറ്റുകയും പിന്നീട് ലോറിയില്‍ നിന്നും വാളെടുത്ത് കൊണ്ട് വരികയുമായിരുന്നു. ട്രക്ക് ഡ്രൈവറായ സിഖുകാരന് പൊലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചു എന്നാരോപിച്ചാണ് പൊലീസ് ഇയാളെ തടഞ്ഞുവച്ചത്. ഇതിന് പിന്നാലെയാണ് താടിയില്‍ കയറി പിടിച്ചത്. ആള്‍ക്കൂട്ടത്തില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Read More