ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കി,സിറിയ രാജ്യങ്ങള്‍ക്ക് കോടികളുടെ ദുരിതാശ്വാസ സഹായ വാഗ്ദാനവുമായി കേരള സര്‍ക്കാര്‍. ഇതിനായി 10 കോടി രൂപ അനുവദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് നല്കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ബജറ്റില്‍ ലോകസമാധാനത്തിന് മാറ്റിവെച്ച രണ്ടു കോടി രൂപയുടെ ആലോചനകള്‍ നടക്കുന്നതായി മന്ത്രി പറഞ്ഞു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാന്‍ 10 കോടിയും അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു. പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പദ്ധതിയിടെ ഭാഗമായി സ്കൂളുകളില്‍ കായിക പരിശീലനത്തിന് മൂന്നു കോടി രൂപ അനുവദിച്ചു. അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ്…
Read MoreTag: Syria
തുര്‍ക്കി-സിറിയ ഭൂകമ്പം മൂന്നു ദിവസം മുമ്പുതന്നെ ഒരാള്‍ കൃത്യമായി പ്രവചിച്ചിരുന്നു ! ഡച്ച് ഗവേഷകന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു…
തുര്‍ക്കിയിലും സിറിയയിലും വന്‍ദുരന്തം വിതച്ച ഭൂകമ്പത്തിനു പിന്നാലെ ചര്‍ച്ചയായി ഡച്ച് ഗവേഷകന്റെ പ്രവചനം. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (എസ്.എസ്.ജി.ഇ.ഒ.എസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനമാണ് ചര്‍ച്ചയാവുന്നത്. ഉടനെയോ കുറേക്കൂടി കഴിഞ്ഞോ മധ്യ-തെക്കന്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന് എന്നിവിടങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാവാമെന്നായിരുന്നു ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനം. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ട്വിറ്ററില്‍ തന്റെ പ്രവചനം ഹൂഗര്‍ബീറ്റ്സ് പ്രസിദ്ധപ്പെടുത്തിയെങ്കിലും കാര്യമായ ശ്രദ്ധനേടിയിരുന്നില്ല. ഈ പ്രവചനത്തിനു പിന്നാലെ ഹൂഗര്‍ബീറ്റ്സ് വ്യാജ ശാസ്ത്രജ്ഞനാണെന്ന തരത്തിലുള്ള പ്രതികരണവും പല ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, പ്രവചനം പുറത്ത് വന്ന് മൂന്നാം ദിവസം തിങ്കളാഴ്ചയാണ് തുര്‍ക്കിയേയും സിറിയയേയും സാരമായി ബാധിച്ച ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 5,000ത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. 7.8 തീവ്രതരേഖപ്പെടുത്തിയ…
Read Moreഇസ്രയേലിന്റെയും ഇറാന്റെയും കൊമ്പു കോര്‍ക്കല്‍ മൂന്നാം ലോകയുദ്ധത്തിന് വഴിവെക്കുമോ ? 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന് ഇറാന്; ഇറാനെ നേരിട്ടാക്രമിക്കാനുറച്ച് ഇസ്രയേല്‍; മുമ്പില്ലാത്ത ഭീതിയില്‍ ലോകം…
അമ്മാന്: ഇസ്രയേല്‍-ഇറാന് വാക്പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന് സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന് നെതന്യാഹു മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന ആവര്‍ത്തിച്ച ഇറാന് എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നു. സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം മൂന്നാംലോകയുദ്ധത്തില്‍ കലാശിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ചത് ഇറാന് സൈനിക മേധാവിയാണ്. കടലിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാന്‍ കഴിയാത്ത തരത്തില്‍ അവരെ ഓടിച്ചുവിടുമെന്നാണു സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്‍റഹിം മൗസാവി ഭീഷണി പ്രസംഗം നടത്തിയത്. അടുത്തിടെ ഇറാനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയിട്ടുള്ള എല്ലാ ഭീഷണികളോടും പ്രതികരിക്കുകയായിരുന്നു മൗസാവി. ശനിയാഴ്ച ടെഹ്റാനില്‍ നടന്ന ‘ഷിയ പുണ്യ നഗരങ്ങളുടെ പ്രതിരോധക്കാര്‍’ (ഡിഫെന്‍ഡേഴ്സ് ഓഫ് ദി ഷിയ ഹോളി പ്ലേസസ്) ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു…
Read Moreസിറിയയില്‍ അരങ്ങേറുന്നത് വന്‍ മനുഷ്യാവകാശ ലംഘനം ! ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്സിന് ഉപയോഗിക്കുന്നതായി വിവരം; പ്രതികള്‍ സന്നദ്ധപ്രവര്‍ത്തകര്‍…
ഡമാസ്കസ്: അരാജകത്വം അരങ്ങു തകര്‍ക്കുന്ന സിറിയയില്‍ ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്സിന് ഉപയോഗിക്കുന്നതായി വിവരം. സിറിയന്‍ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നല്കുന്ന ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ് യുഎന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയവരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണു സന്നദ്ധപ്രവര്‍ത്തനത്തിന്റെ അര്‍ഥതലങ്ങളെപ്പോലും നാണംകെടുത്തുന്ന വിവരങ്ങളുള്ളത്. ഏഴു വര്‍ഷമായി സിറിയയിലെ സ്ത്രീകള്‍ ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ദാര, ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവര്‍ക്കെതിരെയാണ് മുഖ്യമായും ഈ ആരോപണത്തിന്റെ മുന നീളുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ സ്പെന്‍സര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ല്‍ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞതെന്ന് സ്പെന്‍സര്‍ പറയുന്നു. ആഭ്യന്തര…
Read Moreഹാദിയയ്ക്കു പിന്നാലെ അടുത്ത ഇര! വിവാഹിതയായ 29കാരി ക്രിസ്ത്യന്‍ യുവതി 21കാരനൊപ്പം ഒളിച്ചോടി; യുവതിയെ വലയിലാക്കിയത് ലേക്ഷോര് ഹോസ്പിറ്റലില്‍ വച്ച്
കൊച്ചി: അഖില ഹാദിയയായ സംഭവത്തിന്റെ ചൂടാറുംമുമ്പ് അടുത്തത്. ഇത്തവണ കൊല്ലം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെയാണ് കാമുകന് മതം മാറ്റി വിദേശത്തേക്ക് കൊണ്ടു പോകാന്‍ നോക്കുന്നത്. ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയാ 29 കാരിയാണ് 21 വയസുള്ള കാമുകന്റെ ചതിയില്‍പെട്ടിട്ടുള്ളത്. ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പ്രണയിച്ച കാമുകനൊപ്പം ഒളിവില്‍ പോയ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഇന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഹാദിയ കേസിനു സമാനമാണ് ഈ സംഭവവും. ക്രിസ്ത്യന്‍ കുടുംബാംഗമായ യുവതി വിവാഹത്തോടു കൂടിയാണ് കൊച്ചിയിലെത്തുന്നത്. ലേക് ഷോര്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന സമയത്താണ് മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായി(21) അടുക്കുന്നത്. തുടര്‍ന്നാണ് മതം മാറാനും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും കാമുകന് ആവശ്യപ്പെട്ടത്. സമാധാനമായിക്കഴിഞ്ഞിരുന്ന കുടുംബജീവിതത്തില്‍ യുവതി പെട്ടെന്ന് ഡൈവോഴ്സ് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം…
Read More