ഞാന്‍ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാല്‍ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാന്‍ കയ്യിലൊന്നുമില്ല ! പ്രതി തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയുകയേ ഇല്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? ഉത്ര കൊലക്കേസിലെ പ്രതി സൂരജിന് ശിക്ഷ കിട്ടാന്‍ സാദ്ധ്യത വളരെ കുറവെന്ന് വിശദീകരിച്ച് ടി.ജി മോഹന്‍ദാസ്…

ഉത്ര വധക്കേസിലെ പ്രതി സൂരജിന് ശിക്ഷ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് ടി.ജി മോഹന്‍ദാസ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ്. ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടുമെന്നും ടി.ജി മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു… ടി.ജി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ… ഉത്ര വധം ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ്. ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടും. സൗമ്യയെ തള്ളിയിട്ടോ അതോ സ്വയം ചാടിയോ എന്ന് ഉറപ്പില്ലാത്തതിന്റെ ആനുകൂല്യം പറ്റിയാണ് ചാള്‍സ് (ഗോവിന്ദച്ചാമി) തൂക്കുകയറില്‍ നിന്ന് രക്ഷപെട്ടത്. ധാരാളം കൊലപാതകക്കേസുകളില്‍…

Read More