നാണം മറയ്ക്കുന്നത് പഞ്ചസാര ചാക്ക് ഉപയോഗിച്ച്; പുതുതലമുറയുടെ ഫാഷന്‍ ഭ്രമത്തിനെതിരേ ടി ജെ ജോസഫ് നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയിങ്ങനെ…

ഫാഷന്‍ ഭ്രമത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന പുതുതലമുറയെ പലതും പഠിപ്പിക്കാനാണ് ടി. ജെ ജോസഫ് എന്ന വയോധികന്‍ ഈ വ്യത്യസ്ഥ പ്രതിഷേധ രീതി തിരഞ്ഞെടുത്തത്. വയനാട് പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് നഗ്നത മറയ്ക്കുന്നത് പഞ്ചസാര ചാക്ക് ഉപയോഗിച്ചാണ്. 2004 മുതല്‍ തുടങ്ങിയ വസ്ത്രധാരണമാണിത്. വസ്ത്രധാരണത്തിലെ മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളോടുള്ള എതിര്‍പ്പും വിരോധവുമാണ് ഇങ്ങനെയൊരു രൂപത്തിലേയ്ക്ക് മാറാന്‍ ജോസഫിനെ പ്രേരിപ്പിച്ചത്. 1965ലാണ് വയനാട്ടിലെത്തുന്നത്. തികഞ്ഞ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് അദ്ദേഹം ഡല്‍ഹിയിലെ മദര്‍തെരേസാ ആശ്രമത്തില്‍ എത്തുകയും അവിടുത്തെ അന്തേവാസിയായി മാറുകയും ചെയ്തു. അവിടുന്ന് ലഭിച്ച അറിവുകളാണ് ജോസഫിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയി. രണ്ട് മക്കളില്‍ ഒരാള്‍ മരിച്ചു. ജോസഫ് ചാക്ക് ധരിച്ചു നടക്കുന്നത് കുടുംബത്തിന് നാണക്കേടായതിനാല്‍ ബന്ധുക്കളാരും അടുക്കാറുമില്ല. വയസ് 70 വയസ്സായെങ്കിലും ഇപ്പോഴും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്.…

Read More