പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് തട്ടിപ്പിന്റെ ഉസ്താദ്. സൂരജ് അടക്കം അടക്കം നാലു പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ ഇട്ട സിറാജ് എന്ന പേര് ടി.ഒ സൂരജ് എന്ന് മാറ്റിയതു പോലും വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. മാറാട് കലാപകാലത്ത് കോഴിക്കോട് കളക്ടര്‍ ആയ സൂരജ് നടത്തിയ ഇടപെടലുകള്‍ ഇന്നും സംശയ നിഴലിലാണ്. അതിനാല്‍ തന്നെ പാലാരിവട്ടം അഴിമതിക്കേസില്‍ സൂരജ് കുടുങ്ങിയത് മലയാളികളെ അദ്ഭുതപ്പെടുത്താന്‍ വഴിയില്ല. കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണക്കമ്പനിയായ ആര്.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയല്‍, ആര്.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന് എന്നിവരാണ് പാലാരിവട്ടത്തെ കേസില്‍ അറസ്റ്റിലായ മറ്റു പ്രമുഖര്‍. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. ഇതിന്‍പ്രകാരം…
Read More