മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നടന്മാരിലൊരാളാണ് ടിപി മാധവന്‍. ഒരു കാലത്ത് മലയാള സിനിമാരംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹാസ്യനടനായും വില്ലനായുമെല്ലാം അദ്ദേഹം സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. ഇതിനോടകം 600 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടിപി മാധവന്‍. ഇപ്പോള്‍ പത്തനാപുരത്തുള്ള ഗാന്ധിഭവന് അന്തേവാസിയാണ് ടിപി മാധവന്‍. അനാരോഗ്യവും അതിദാരിദ്രവുമായിരുന്നുടിപി മാധവനെ ഗാന്ധിഭവന് അന്തേവാസിയാക്കിയത്. ഓര്‍മ്മ നശിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഗാന്ധിഭവന് വൈസ് ചെയര്മാന് അമല്‍രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹം ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടുവര്‍ഷമായെങ്കിലും അദ്ദേഹത്തെ കാണാന്‍ ചുരുക്കം ചില സഹപ്രവര്‍ത്തകരെ വന്നിട്ടുള്ളൂവെന്നും അദ്ദേഹത്തിന് അവസാന കാലം വരെ ഗാന്ധി ഭവന് ശുശ്രൂഷ നല്‍കുമെന്നും അമല്‍രാജ് പറഞ്ഞു. ഗാന്ധിഭവനിലെ പ്രധാന ഓഫീസിനു മുകളിലുള്ള മുറിയിലാണ് ടിപി മാധവന്‍ താമസിക്കുന്നത്. അവിടെ…
Read MoreTag: t p madhavan
സിനിമജീവിതം വിട്ട് വിശ്രമിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല ! ഇപ്പോള്‍ ആരും തന്നെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ടിപി മാധവന്‍…
മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു ടിപി മാധവന്‍. പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ്. സിനിമ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്‍…
Read More