ടിപി സെന്‍കുമാര്‍ കേരളത്തിന്റെ ഗവര്‍ണറാവുമോ ? നിയമ പോരാട്ടത്തിലൂടെ പിണറായി സര്‍ക്കാരിനെ വിറപ്പിച്ച സെന്‍കുമാറിനെക്കുറിച്ച് ഇത്തരം വാര്‍ത്ത പുറത്തു വിടുന്നത് അദ്ദേഹത്തിനോട് വിരോധമുള്ളവര്‍ എന്ന് സൂചന…

തിരുവനന്തപുരം: മുന്‍ കേരളാ ഡിജിപി ടി പി സെന്‍കുമാര്‍ കേരളാ ഗവര്‍ണര്‍ സ്ഥാനത്തേക്കെന്ന് അഭ്യൂഹം. കേരളാ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പി സദാശിവം വിരമിക്കാന്‍ ഇനി അധിക നാളുകളില്ല. സുപ്രീംകോടതിയുടെ മുന്‍ ചീഫ്ജസ്റ്റിസ് കൂടിയായ അദ്ദേഹം കേരള ഗവര്‍ണമെന്റുമായി നല്ല ബന്ധമാണ് പുലര്‍ത്തിയത്. എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സദാശിവത്തോട് അത്ര പ്രിയമില്ലാത്തതിനാല്‍ ഇദ്ദേഹത്തിന് ഗവര്‍ണര്‍ പദവിയില്‍ രണ്ടാമൂഴം ലഭിക്കില്ലെന്ന് കരുതുന്നവരും ഏറെയാണ്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക മോദിയെയും അമിത്ഷായുമാകും. സെന്‍കുമാര്‍ ഗവര്‍ണര്‍ ആകുമെന്നും അദ്ദേഹത്തിന് കേരളത്തില്‍ തന്നെ പോസ്റ്റിംഗ് നല്‍കുമെന്നുമുള്ള അഭ്യൂഹം പടരുന്നത്. നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ മെരുക്കാന്‍ പറ്റിയ വ്യക്തിയെന്ന നിലയിലാണ് സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് പ്രചരണം.സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാര്‍ക്കിടയില്‍ മതിപ്പുണ്ട് സെന്‍കുമാറിന്. ഈ സാധ്യത…

Read More

സിബി മാത്യൂസിനും ജേക്കബ് തോമസിനും പിന്നാലെ ടി.പി സെന്‍കുമാറിന്റെയും ആത്മകഥ വരുന്നു ? തനിക്കു പാരപണിതവരെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമുണ്ടെന്നു സൂചന

കേരളാ പോലീസ് മേധാവി ടി. പി സെന്‍കുമാര്‍ ആത്മകഥയെഴുതുന്നതായി സൂചന. പോലീസ് സേനയിലെ കറകളഞ്ഞ ഇമേജുള്ള ഉദ്യോഗസ്ഥനായ സെന്‍കുമാറിന്റെ ആത്മകഥയില്‍ പലതും വെട്ടിത്തുറന്നു പറയുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് ഡിജിപിയായിരുന്ന സിബി മാത്യൂസും ഡിജിപി ജേക്കബ് തോമസും ആത്മകഥ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍ കുമാറും ആത്മകഥയെഴുതുന്നു എന്ന വിവരം പുറത്തു വന്നത്. ജേക്കബ് തോമസിനെ പോലെ വാര്‍ത്ത സൃഷ്ടിക്കാന്‍ താത്പര്യമോ തച്ചങ്കരിയെ പോലെ അഴിമതി ആരോപണം കേള്‍പ്പിക്കുകയോ ചെയ്യാത്ത സെന്‍കുമാറിന്റെ സര്‍വീസ് കാലാവധിയില്‍, അദ്ദേഹം കൃത്യനിര്‍വഹണശേഷിയില്ലാത്തവനാണെന്നു പറഞ്ഞത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം. അച്ചുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും പോലുള്ള മുഖ്യ മന്ത്രിമാര്‍ക്ക് സെന്‍കുമാര്‍ പ്രിയപ്പെട്ടവനായിരുന്നു. അവര്‍ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടങ്ങളിലെല്ലാം സെന്‍ കുമാറിന് തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൊണ്ടുവന്നത് സെന്‍കുമാറാണ്. മുമ്പ് സിപിഎം അനുഭാവിയായി അറിയപ്പെട്ടിരുന്ന സെന്‍കുമാര്‍ പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ വിശ്വസ്തനായി മാറി.…

Read More

പണം വാരിയെറിഞ്ഞ് കേരളാ സര്‍ക്കാര്‍; സെന്‍കുമാറിനെ തോല്‍പ്പിക്കാന്‍ കളത്തിലിറക്കുന്ന ഹരീഷ് സാല്‍വെയ്ക്കു നല്‍കേണ്ടത് കോടികള്‍

കേരള സര്‍ക്കാരിന് കേസുവാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകന്‍ തന്നെ വേണമെന്നുള്ളത് നിര്‍ബന്ധമാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഡി.ജി.പി, ടി.പി സെന്‍കുമാറിനെ നീക്കിയ നടപടി റദ്ദാക്കുന്ന തരത്തിലേക്ക് സുപ്രീം കോടതിയില്‍ വാദം തുടരവേ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ രംഗത്തിറക്കാന്‍ കേരള സര്‍ക്കാര്‍.പിണറായിക്കു വേണ്ടി ലാവ് ലിന്‍ കേസില്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വേയാണ്. കോടികളാണ് ഹരീഷ് സാല്‍വേക്ക് ഫീസിനത്തില്‍ നല്‍കേണ്ടി വരിക. തിങ്കളാഴ്ച നടന്ന വാദത്തിനിടെ സുപ്രിംകോടതി അതിരൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. തിങ്കളാഴ്ച വാദത്തിനിടെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. ജിഷ്ണുപ്രണോയിയുടെ അമ്മ സമരം ചെയ്ത പശ്ചാത്തലത്തില്‍ ഡി.ജി.പിയെ മാറ്റിയോ എന്നാണ് കോടതി ചോദിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും ജിഷ കേസിലും ശക്തമായ നടപടി സ്വീകരിക്കാത്തത് കാരണമാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ വാദം തുടരുന്നതിനിടയിലാണ് മഹിജയുടെ നിരാഹാരം കോടതി പരാമര്‍ശിച്ചത്. ഹരീഷ്…

Read More