കവിത മോഷണക്കേസില്‍ വിവാദത്തില്‍ അകപ്പെട്ട ദീപ നിഷാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്തു യോഗ്യതയെന്ന് എഴുത്തുകാരന് ടി. പത്മനാഭന്. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിര്‍ണയത്തിന് എത്തിക്കുകയും ചെയ്തത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ടി.പത്മനാഭന് പൊതുവിദ്യാഭ്യസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് അടക്കമുള്ളവരെ വേദിയിലിരുത്തിയാണ് വിമര്‍ശം അഴിച്ചുവിട്ടത്.ഏത് ജാതിയിലും മതത്തിലും വര്‍ഗത്തിലും പെട്ടവരായാലും ഇങ്ങനെയൊരാളെ വിധി നിര്‍ണയത്തിന് അടക്കം എത്തിക്കാന്‍ പാടില്ലായിരുന്നു. അവര്‍ എന്തൊക്കെയൊ എഴുതുകയും കവിയാണെന്നുമാണ് പറയപ്പെടുന്നത്. പക്ഷെ അവര്‍ വിവാദത്തിലായത് കവിത മോഷ്ടിച്ചുകൊണ്ടാണ്. ബാലാമണിയമ്മയും, സുഗതകുമാരിയും വിഹരിച്ച ലോകത്താണ് ഇവരെപ്പോലെയുള്ളവരുടെ പേര് കേള്‍ക്കേണ്ടി വരുന്നത് എന്നത് അത്യന്തം ദുഖകരമാണെന്നും പത്മനാഭന് ചൂണ്ടിക്കാട്ടി.കവിതാ മോഷണത്തില്‍ വിവാദത്തിലായ ദീപാ നിശാന്തിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍…
Read More