ദേഷ്യപ്പെടുന്ന പൂച്ചയുടെ ഉടമസ്ഥ ദേക്ഷ്യപ്പെട്ടപ്പോള്‍ കോഫി കമ്പനി ഉടമയ്ക്ക് നഷ്ടമായത് അഞ്ചു കോടി രൂപ; ഗ്രംപി ക്യാറ്റ്’ അഞ്ചു കോടി നേടിയ വഴിയിങ്ങനെ…

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ താരമാണ് ‘ഗ്രംപി ക്യാറ്റ്’ അഥവാ ദേഷ്യപ്പെടുന്ന പൂച്ച. ദേഷ്യപ്പെടുന്ന മുഖഭാവം തന്നെയാണ് ഈ പൂച്ചയെ പ്രശസ്തയാക്കിയത.് ‘ടാര്‍ഡാര്‍ സോസ്’ എന്നാണ് ഇവളുടെ യഥാര്‍ഥ പേര്. എന്നാല്‍ ഇപ്പോള്‍ ഈ പൂച്ച ഉടമയായ തബാത്ത ബണ്ടേഴ്‌സണ് നേടിക്കൊടുത്തത് അഞ്ചു കോടി രൂപയാണ്. ഏവര്‍ക്കും സുപരിചിതയായ ഗ്രംപിയുടെ വിപണി മൂല്യം മനസ്സിലാക്കിയ ഉടമസ്ഥന്‍ ടബാത്ത ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി. അത് വന്‍ വിജയമായപ്പോള്‍ ഈ പൂച്ചയുടെ ചിത്രത്തിന് വിലയേറി. ഇതിനെ തുടര്‍ന്ന് ഗ്രംപിയുടെ ചിത്രം മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നതിനുള്ള അവകാശം വില്‍ക്കുന്നതിനായി ബണ്ടേസണ്‍ ഒരു കോപ്പിറൈറ്റ് കമ്പനി ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഗ്രീനഡ് കോഫി എന്ന കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്. കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങള്‍…

Read More