കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്‍കി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍. കോഴിക്കോട് എന്‍ഐടിയില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) അധ്യാപികയാണെന്നു തന്നെ വിശ്വസിപ്പിച്ചിരുന്നതായാണ് ജയശ്രീ വാര്യര്‍ കോടതിയില്‍ മൊഴി നല്‍കി. ജോളിയുടെ പേരിലുള്ള ഭൂമിക്കു നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കൂടത്തായി വില്ലേജ് ഓഫിസറോടു താന്‍ ആവശ്യപ്പെട്ടതായും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിസ്താരത്തിനിടെ ജയശ്രീ പറഞ്ഞു. ബസ് യാത്രയിലാണു ജോളിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. പലവട്ടം ജോളിയെ കാണാന്‍ എന്‍ഐടിയില്‍ പോവുകയും കന്റീനില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ചു ചെറിയ യാത്രകള്‍ നടത്തി. ഭര്‍ത്താവ് റോയ് തോമസ് ഹൃദയാഘാതം മൂലം മരിച്ചതായി 2011ല്‍ ജോളി അറിയിച്ചിരുന്നു. അന്നു താന്‍ ജോളിയുടെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവു മരിച്ചതിന്റെ വിഷമം ഒന്നുമില്ലാതെ മരണാനന്തര ചടങ്ങുകള്‍ക്കു…
Read MoreTag: tahasildar
മുംബൈയില്‍ നിന്നും വന്നിറങ്ങിയ നാടോടി സ്ത്രീയെ കണ്ട് കോവിഡ് ഭീതിയില്‍ അകന്നു മാറി ആളുകള്‍; കുഞ്ഞിനെ വാരിപ്പുണര്‍ന്ന് തഹസീല്‍ദാര്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പേടിച്ച് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ഏവരും മടിച്ചപ്പോഴാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം…
Read More