സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഒട്ടുമിക്കവരും സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്. പുതിയ തീരുമാനം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ. സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരുടെയും വിവാഹപ്രായം 18 ആക്കി ചുരുക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം ‘മതകീയ’ നിലപാടായി പരിഹസിക്കേണ്ടതില്ലെന്നും തെഹ്ലിയ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമയുടെ പ്രതികരണം. ഫാത്തിമയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ… പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18-ാം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക്…
Read More