മലപ്പുറം:കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് വാലുള്ള മനുഷ്യക്കുഞ്ഞാണ് സോഷ്യല്‍ മീഡിയയിലെ താരം. ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ കാണാന്‍ വന്‍തിരക്കാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിചം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം സത്യമാണെങ്കിലും വാര്‍ത്ത പൂര്‍ണമായും സത്യമല്ല. ആദ്യം ഇന്ത്യയില്‍ വാലുള്ള കുഞ്ഞ് ജനിച്ചുവെന്ന പേരിലായിരുന്നു ഈ ചിത്രം പ്രചരിച്ചത്. പിന്നീടത് ചേര്‍ത്തലയായെന്നു മാത്രം. ചിത്രം സഹിതമായതിനാല്‍ വ്യാജ മെസ്സേജ് കണ്ട പലരും വിശ്വസിച്ചു. എന്നാല്‍ സംഭവം വൈറലായതോടെ ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയിലേക്കു വന്ന മെസ്സേജുകളും കോളുകളും കണ്ട് ആശുപത്രി അധികൃതര്‍ അന്താളിച്ചു പോയി. സംഭവം സത്യമല്ലെന്നു പറഞ്ഞ് അവര്‍ മടുക്കുകയും ചെയ്തു. വ്യാജ സന്ദേശത്തിന് ഉപയോഗിച്ച ഫോട്ടോ കേരളത്തിലെ ഇന്ത്യയിലോ ഉള്ളതല്ലെന്നതാണ് വാസ്തവം.സംഭവം ബംഗ്ലാദേശിലെ നോഖലി ജില്ലയില്‍ നടന്നതാണ്. 16 സെന്റിമീറ്റര്‍ നീളത്തില്‍ വാലുള്ള പെണ്‍കുഞ്ഞാണ് കഴിഞ്ഞ മെയ് 30 ന് അവിടെ ജനിച്ചത്. ധാക്ക ട്രിബുനെ…
Read More