യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ചൈനീസ് ഭരണകൂടത്തെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ തായ്വാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നു തായ്വാനെ വിശേഷിപ്പിച്ച പെലോസിയുടെ പ്രസ്താവന എരിതീയില്‍ എണ്ണ പോലെയായി. തായ്വാന് പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി. തായ്വാന് കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്വാന് സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി. തായ്വാന് കടലിടുക്കില്‍ തല്‍സ്ഥിതി തുടരുന്നതിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു. തായ് വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം…
Read MoreTag: taiwan
ചൈന സന്തോഷത്താല്‍ മതിമറന്ന് യുദ്ധം കണ്ട് രസിക്കുന്നുവെന്ന് ട്രംപ് ! അടുത്ത ലക്ഷ്യം തായ്വാന് ?
യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആവേശത്തോടെ വീക്ഷിക്കുന്നുണ്ടാവുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്വാന് ആക്രമിക്കാന്‍ പോകുകയാണെന്നും ഫോക്സ് ബിസിനസിന് പ്രത്യേകമായി നല്കിയ അഭിമുഖത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ‘പ്രസിഡണ്ട് ഷി ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള് അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു… ഇപ്പോഴും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരം’. ബൈഡനെ ഉന്നംവെച്ച് ട്രംപ് പറഞ്ഞു. യുക്രൈനില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള് അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കില്‍ പുതിന് ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ്…
Read Moreഎന്നെ ചികിത്സിക്കൂ സുന്ദരീ ! ഈ നഴ്സിന്റെ ചികിത്സതന്നെ വേണമെന്ന് പുരുഷന്മാര്; ആരാധകരെക്കൊണ്ടു പൊറുതിമുട്ടി ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്സ്
തായ് വാനിലെ ഇരുപത്തിയഞ്ചുകാരിയായ നഴ്സ് നിങ്ചെന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇരുപത്തിയഞ്ചുകാരിയായ നിങ്ചെന്നിന്റെ സ്വഭാവികസൗന്ദര്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ കാരണമാകുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത് ഈ നഴ്സിന്റെ ചികിത്സ ലഭിക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെയധികമാണെന്നാണ്. ചികിത്സയെന്നതിനെക്കാളേറെ നിങ്ങിനോട് സംസാരിക്കുക എന്നതാണ് എല്ലാവരുടെയും ഉദ്ദേശ്യം. എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്സ് താനാണ് എന്ന ഭാവമൊന്നും നിങ്ചെന്നിനില്ല. എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ഞാനാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്സ് എന്ന്. പക്ഷേ ആളുകള്‍ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവരുടെ സ്നേഹത്തിനു ഞാന്‍ നന്ദിയുള്ളവളാണ്. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു” നിങ് പറയുന്നു. ഈ സുന്ദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്താം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില് അതിനുള്ള വെള്ളമങ്ങ് വാങ്ങിവെച്ചേക്ക് എന്നു പറയുന്നത് നിങ്ചെന്‍ അല്ല അവളുടെ ബോയ്ഫ്രണ്ടാണ്. വെറുതെ കണ്ടിരിക്കാം എന്നു…
Read More