കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ‘നിറപറ’യെ ഏറ്റെടുക്കാനുള്ള നടപടികളുമായി രാജ്യത്തെരാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ വിപ്രോ മുമ്പോട്ട്. വിപ്രോ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ‘വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്’ വഴിയായിരിക്കും ഏറ്റെടുക്കല്‍. ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എത്ര തുകയുടേതാണ് ഇടപാടെന്ന് അറിവായിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം ആസ്ഥാനമായ ചന്ദ്രിക സോപ്പിനെ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ സ്വന്തമാക്കിയിരുന്നു. ചന്ദ്രിക, സന്തൂര്‍, എന്‍ചാന്റര്‍, യാര്‍ഡ്ലി എന്നീ ബ്രാന്‍ഡുകളിലൂടെ പേഴ്സണല്‍ കെയര്‍ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള വിപ്രോയ്ക്ക് ഭക്ഷ്യോത്പന്ന വിപണിയിലേക്ക് ചുവടുവെയ്ക്കാനാണ് നിറപറയുടെ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലും ‘നിറപറ’ എന്ന ബ്രാന്‍ഡ് നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. ഇടപാടിനെക്കുറിച്ച് ആരായാനായി നിറപറയുടെ സ്ഥാപകന്‍ കെ.കെ.ആര്. കര്ണന്, മാനേജിങ് ഡയറക്ടര്‍ ബിജു കര്ണന് എന്നിവരെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. അരി, കറിപ്പൊടികള്‍, അച്ചാര്‍ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിലൂടെയാണ്…
Read More