തുടര്‍ച്ചയായി സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ച് മുന്നേറുന്ന താലിബാന് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് എത്തിയിരിക്കുകയാണിപ്പോള്‍. അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി പഠിക്കുന്നത് താലിബാലന്‍ വിലക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഘാസി പ്രവിശ്യയില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കരുതെന്ന് സ്കൂള്‍ അധികൃതര്‍ക്ക് താലിബാന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന് ഉത്തരവിറക്കിയിരുന്നു. എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനും താലിബാന് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്
Read MoreTag: taliban
സംഗീതം, ഒരുപകാരവുമില്ലാത്ത സാധനം ! യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് കത്തിച്ച് താലിബാന്
സംഗീതം യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനില്‍ സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് തീയിട്ടു കത്തിച്ച് താലിബാന് ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം. സംഗീതം അധാര്‍മികമാണെന്നും അത് യുവാക്കളെ വഴി തെറ്റിക്കുമെന്നും ആരോപിച്ചാണ് താലിബാന്റെ നടപടി. നഗരത്തിലെ കല്യാണമണ്ഡപങ്ങളില്‍ നിന്ന് ശേഖരിച്ച നൂറുകണക്കിന് ഡോളര്‍ വിലമതിക്കുന്ന സംഗീതോപകരണങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. ഒരു ഗിറ്റാര്‍, രണ്ട് തന്ത്രിവാദ്യങ്ങള്‍, ഒരു ഹാര്‍മോണിയം, ഒരു തബല, ഒരു തരം ഡ്രം, ആംപ്ലിഫയറുകള്‍, സ്പീക്കറുകള്‍ എന്നിവയെല്ലാം കത്തിച്ച സംഗീതോപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ”സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ല. അത് യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയാക്കും,” താലിബാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം (Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അല്‍-റഹ്മാന് അല്‍-മുഹാജിര്‍ പറഞ്ഞു. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ, താലിബാന് കിരാത നിയമങ്ങളാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.…
Read Moreതാലിബാനെ നോക്കുകുത്തിയാക്കി ! അഫ്ഗാനിസ്ഥാനിലിരുന്ന് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാനെ കബളിപ്പിച്ച് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ഥിനി. ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീന്‍ മദ്രാസ് ഐഐടിയില്‍ നിന്നാണ് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. 2021ലെ താലിബാന് അധിനിവേശ സമയത്താണ് ബെഹിഷ്ത ഖൈറുദ്ദീന്‍ മദ്രാസ് ഐഐടിയില്‍ പ്രവേശനം നേടിയത്. എന്നാല്‍ അഫ്ഗാനിനല്‍ താലിബാന് ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം വിലക്കിയിരുന്നു. ഇതിനെ മറികടന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്റെ വിജയം. വീട്ടില്‍ രഹസ്യ ലാബ് നിര്‍മ്മിച്ചും കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. രണ്ട് വര്‍ഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചായിരുന്നു മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ഐഐടി മദ്രാസ് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നല്കി. താലിബാന് നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ വീഴ്ചകള്‍ കാരണം ഇന്റര്‍വ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയില്‍…
Read Moreസ്ത്രീ സ്വാതന്ത്ര്യം മുന്‍ഗണനാ വിഷയമല്ല ! ഇസ്ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്ന് താലിബാന്…
രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. സര്‍വകലാശാലകളിലും എന്‍ജിഒകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താലിബാന് വക്താവ്. ഇസ്്ളാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ല. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു. ശരിയ നിയമപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില്‍ അതിനെതിരായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന് അനുവദിക്കാനാവില്ല. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള പറഞ്ഞു. അധികാരത്തിലെത്തിയതിന് പിന്നാലെ, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് താലിബാന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ, സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇതര…
Read Moreസ്ത്രീകളെ പുരുഷ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന് ! വിമര്‍ശനങ്ങളെ കൂസാതെ ഭീകര ഭരണകൂടം മുന്നോട്ട്…
അഫ്ഗാനില്‍ താലിബാന് വീണ്ടും അധികാരത്തിലേറിയതോടെ അവിടുത്തെ സ്ത്രീകളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ നരകതുല്യമായിത്തീര്ന്നിരിക്കുകയാണ്. ഭരണം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ സ്ത്രീകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നടപടികളാണ് താലിബാന് ആദ്യം ആരംഭിച്ചത്. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം, തൊഴില്‍, പൊതുയിടങ്ങളില്‍ തനിച്ചുള്ള നടത്തം എന്നിവയെല്ലാം താലിബാന് നിരോധിച്ചിരുന്നു. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ ബാല്‍ഖ് പ്രവിശ്യയിലെ സ്ത്രീകള്‍ക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാന്‍ കഴിയില്ല എന്ന പുതിയ നയം കൂടി വന്നിരിക്കുകയാണ്. പബ്ലിക് അഫയേഴ്സ് ആന്‍ഡ് ഹിയറിങ് ഓഫ് താലിബാന് കംപ്ലയിന്റ്സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പ്രകാരം ഇവിടെ സ്ത്രീകള്‍ക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാന്‍ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങള്‍. സ്ത്രീകള്‍ക്ക് സര്‍വകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിര്‍ദ്ദേശവുമായി താലിബാന് എത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ WIONന്റെ ഒരു പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം, താലിബാന്റെ പുതിയ…
Read Moreവീടിനുള്ളില്‍ ഒതുങ്ങുന്നതിലും നല്ലത് ജീവത്യാഗം ! ഒന്നാം റാങ്കുകാരിയായ അഫ്ഗാന് വിദ്യാര്‍ഥിനിയുടെ കുറിപ്പ്…
അഫ്ഗാനില്‍ താലിബാന്റെ കിരാത ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയെന്ന വിവരം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി മിടുക്കരായ പെണ്‍കുട്ടികളുടെ ഭാവിയാണ് ഇതോടെ ഇരുളടഞ്ഞത്.’ഇനി എന്തു ചെയ്യും എന്നറിയില്ല, എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് ഞാന്‍. അതില്കൂടുതല് ഇവിടെ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ല’ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനിയുടേതാണ് ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായ ഈ കുറിപ്പ്. മാധ്യമ വിദ്യാര്‍ഥിനിയും എഴുത്തുകാരിയും 70 ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഒന്നാംറാങ്കുകാരിയും ആയിരുന്ന വിദ്യാര്‍ഥിനിയാണ് എത്തുംപിടിയുമില്ലാത്ത ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നുപറയുകയാണ് പലരും. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ മാത്രം അവസ്ഥയല്ല. എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ് എന്നും വിദ്യാര്‍ഥിനി കുറിപ്പില്‍…
Read Moreകാബൂളിലെ ഹോട്ടലില്‍ ആക്രമണം ! ചൈനീസ് വ്യവസായികളെ ബന്ദികളാക്കിയെന്ന് സൂചന; താലിബാന് പ്രത്യേക ദൗത്യസംഘം രംഗത്ത്…
അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ സായുധസംഘം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ചൈനീസ് സന്ദര്‍ശകരെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള സ്ഥലമാണ് കാബൂള്‍ ലോങ്ഗന്‍ ഹോട്ടല്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്താനില്‍ നിന്നുള്ള താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന് പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്. അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നുമുള്ള കാര്യം വ്യക്തമല്ല. ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന് അവകാശപ്പെടുന്നത്. താലിബാന് അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്ഫോടനങ്ങളോ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടില്ല. അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്…
Read Moreതാലിബാന് മാറിയെന്ന് പറഞ്ഞവന്മാരെയൊക്കെ ഇങ്ങ് വിളിക്ക് ! കല്ലേറും ചാട്ടവാറടിയും കൈകള്‍ മുറിക്കലുമൊക്കെയായി താലിബാന് വീണ്ടും ‘വിസ്മയം’ തീര്‍ക്കുന്നതിങ്ങനെ…
നായുടെ വാല് കുഴലിലിട്ടിട്ട് കാര്യമുണ്ടോയെന്ന ചോദ്യം സ്വയം ഒന്നുകൂടി ചോദിക്കേണ്ടി വരും താലിബാന് മാറ്റമുണ്ടാവുമെന്ന ശുഭപ്രതീക്ഷ മനസ്സില്‍ വരുമ്പോള്‍. പഴയതിലും വലിയ ഗോത്രീയത ഭരണത്തില്‍ കൊണ്ടുവന്ന് ഒരു ജനതയെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് ഇവിടെ ചിലര്‍ക്ക് ‘വിസ്മയ’മായ ഭീകരഭരണകൂടം. പൊതുജന മദ്ധ്യത്തില്‍ നടപ്പാക്കുന്ന വധശിക്ഷ, കല്ലെറിയല്‍, ചാട്ടവാറടി, കൈകാലുകള്‍ മുറിച്ചു കളയല്‍ തുടങ്ങിയ ഇസ്ലാമിക രീതിയിലുള്ള ശിക്ഷകള്‍ നടപ്പിലാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ പരമോന്നത ആത്മീയ നേതാവ് കോടതികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നു എന്ന വിസ്മയകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു വിഭാഗം ജഡ്ജിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ആത്മീയ നേതാവിന്റെ നിര്‍ബന്ധപൂര്‍വ്വം അനുസരിക്കേണ്ട ഈ നിര്‍ദ്ദേശം വന്നതെന്ന് താലിബാന് മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് തന്റെ ട്വീറ്റില്‍ കുറിച്ചു. ഹിബത്തുള്ള അഖണ്ഡ്സദ എന്ന പരമോന്നത നേതാവ് താലിബാന് അധികാരത്തിലേറിയതിനു ശെഷം കാണ്ഡഹാറില്‍ നിന്നും രാജ്യത്തെ തന്റെ പരമാധികാരം…
Read Moreഭാര്യയുള്ള ആളുടെയൊപ്പം ഒളിച്ചോടി ! ജയിലില്‍ സൗകര്യം കുറവായതിനാല്‍ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് തീരുമാനിച്ചതിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു…
അഫ്ഗാനിലെ താലിബാന് സൈന്യം കൊല്ലാന്‍ തീരുമാനിച്ച യുവതി ആത്മഹത്യ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് തീരുമാനിച്ചത്. എന്നാല്‍ മരണം മുമ്പില്‍ കണ്ട യുവതി തൂങ്ങിമരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സ്ത്രീ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന് പോലീസ് മേധാവി അബ്ദുല്‍ റഹ്മാന് പറഞ്ഞു. വിവാഹിതനെ വ്യാഴാഴ്ച വധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ താലിബാന് ഭരണകൂടം നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്. ഇതോടെ രാജ്യത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് വീണു. ആറാം ക്ലാസിന് മുകളിലേക്ക്…
Read Moreഅഫ്ഗാന് കല്‍ക്കരി ചുളുവില്‍ അടിച്ചെടുക്കാനുള്ള പദ്ധതി തയ്യാറാക്കി പാക്കിസ്ഥാന് ! മണിക്കൂറുകള്‍ക്കുള്ളില്‍ വില ഇരട്ടിയാക്കി താലിബാന്…
ലോകത്തെ ഏറ്റവും ഗതികെട്ട രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്. കടക്കെണിയിലും, ഊര്‍ജ്ജ പ്രതിസന്ധിയിലും നട്ടം തിരിയുന്ന പാകിസ്ഥാന്റെ ഒരു നീക്കത്തിനു കൂടി ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. വിദേശനാണ്യം ലാഭിക്കാനും ദക്ഷിണാഫ്രിക്കന്‍ കല്‍ക്കരിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് രൂപയില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കമാണ് താലിബാന് തടയിട്ടത്. ടണ്ണിന് 90 ഡോളറില്‍ നിന്ന് 200 രൂപയാക്കി വില ഉയര്‍ത്തിയാണ് പാക് മോഹത്തെ താലിബാന് വെട്ടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിക്ക് പാക് ഭരണകൂടം അനുമതി നല്കി മണിക്കൂറുകള്‍ക്കകമാണ് താലിബാന് വിലകൂട്ടിയത്. ചെലവ് കുറഞ്ഞ മാര്‍ഗത്തില്‍ പാകിസ്ഥാനില്‍ വൈദ്യുതി വിതരണം നടത്താനുള്ള സര്‍ക്കാരിന്റെ മോഹങ്ങളാണ് ഇതോടെ ഇരുട്ടിലായത്. വില ഉയര്‍ത്തിയതിന് പിന്നാലെ കസ്റ്റംസ് തീരുവ 30 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിയിലൂടെ മാത്രം പ്രതിവര്‍ഷം 2.2 ബില്യണ്‍ ഡോളറിലധികം ലാഭിക്കാമെന്നായിരുന്നു പാക് സര്‍ക്കാരിന്റെ…
Read More