താലിബാന്റെ കിരാത ഭരണം തുടരുന്ന അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ശരീരം പൂര്‍ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്നാണ് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെക്കന്‍ അഫ്ഗാന് നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഐഎസുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കുക. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര് സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും. ശബ്ദംപോലും പുറത്തുകേള്‍പ്പിക്കാതെ…
Read MoreTag: taliban
പുരുഷന്മാര് ഒപ്പമില്ലാതെ സ്ത്രീകളെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല ! പുതിയ വിലക്കുമായി താലിബാന്…
പുരുഷന്മാര് ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യുന്നത് വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. രാജ്യത്തെ എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് താലിബാന് ഈ നിര്‍ദേശം നല്‍കിയതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന് സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തര- അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന് ഉണ്ടായിരിക്കണമെന്നാണ് താലിബാന് സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം. പുരുഷ തുണയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായറും തിങ്കളും മാത്രം യാത്ര ചെയ്യാന്‍ അനുമതി നല്കി. പഠന ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര് തുണയായി പോകണമെന്ന് നേരത്തെ താലിബാന് നിര്‍ദേശം നല്‍കിയിരുന്നു. വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് സ്ത്രീവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചതിലൂടെ താലിബാന് ഇപ്പോള്‍…
Read Moreഇമ്രാനെ നമ്പിയാല്‍ ! പാക്കിസ്ഥാന് നല്‍കിയത് ‘കാല്‍കാശിന് കൊള്ളാത്ത’ ഗോതമ്പെന്നും ഇന്ത്യ നല്‍കിയത് മികച്ചതെന്നും തുറന്നു പറഞ്ഞ് താലിബാന്…
അഫ്ഗാനില്‍ താലിബാന് ഭരണത്തിലേറിയതോടെ ആ രാജ്യത്തിന്റെ അവസ്ഥ അതിദാരുണമായി. സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം കടുത്ത ഭക്ഷ്യ പ്രതിസന്ധിയും അഫ്ഗാന് നേരിടുകയാണ്. ഈ വേളയില്‍ ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് എത്തിച്ചു നല്കിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാന്. ഇന്ത്യ അയച്ചുനല്‍കിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാല്‍ പാകിസ്താന് എത്തിച്ച് നല്‍കിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാന് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ മികച്ച നിലവാരത്തിലുള്ള ഗോതമ്പ് നല്കിയ ഇന്ത്യയെ വാഴ്ത്തി അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോയും തരംഗമാവുകയായിരുന്നു. 50,000 മെട്രിക് ടണ്‍ ഗോതമ്പാണ് മൊത്തത്തില്‍ ഇന്ത്യ അഫ്ഗാനില്‍ എത്തിച്ച് നല്‍കുന്നത്. ഒപ്പം ജീവന്‍രക്ഷാ മരുന്നുകളും നല്‍കുന്നുണ്ട്. രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി…
Read Moreവീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 3000 ലിറ്റര്‍ മദ്യം കണ്ടെത്തി കനാലില്‍ ഒഴുക്കി താലിബാന് ! വീഡിയോ വൈറല്‍…
അഫ്ഗാനിസ്ഥാനില്‍ വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 3000 ലിറ്റര്‍ മദ്യം താലിബാന് പിടിച്ചെടുത്തു നശിപ്പിച്ചു താലിബാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് മദ്യം കണ്ടെത്തി നശിപ്പിച്ചത്. കാബൂളില്‍ നടത്തിയ റെയ്ഡിലാണ് മദ്യശേഖരം കണ്ടെത്തിയത്. ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം താലിബാന് ഉദ്യോഗസ്ഥര്‍ കനാലിലേക്ക് ഒഴിച്ചു കളയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്റലിജന്റ്സ് വിഭാഗമാണ് ട്വിറ്ററില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഇസ്ലാം മതസ്ഥര്‍ മദ്യം ഉണ്ടാക്കുവാനോ വില്ക്കുവാനോ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും താലിബാന് നേരത്തേ വ്യക്തമാക്കിയിരുന്നു. കാബൂളില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ മൂന്നു പേര് ഇതിനകം അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യം വില്‍ക്കുന്നതിനും, ഉപയോഗിക്കുന്നതിനും കര്‍സായ് സര്‍ക്കാരും വിലക്കേര്‍പ്പെടുത്തിയിരുന്നു.
Read Moreഅറക്കുന്നതിനു മുമ്പുള്ള വെള്ളം നല്കലോ ഇത് ? സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനൊരുങ്ങി താലിബാന്; ഒരു ദിവസം കൊണ്ടു നല്‍കുന്നത് 6000 പാസ്പോര്ട്ടുകള്…
താലിബാന് മനംമാറ്റം സംഭവിച്ചോയെന്ന് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നും. പൗരന്മാര്ക്കുള്ള പാസ്പോര്‍ട്ട് വിതരണം അഫ്ഗാനിസ്ഥാനില്‍ പുനരാരംഭിച്ചതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓഗസ്റ്റില്‍ താലിബാന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ഈ പ്രക്രിയ മന്ദഗതിയിലാകാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസം 5,000 മുതല്‍ 6,000 വരെ പാസ്പോര്ട്ടുകള് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പാസ്പോര്‍ട്ട് ഓഫീസിന്റെ ആക്ടിംഗ് ഹെഡ് ആലം ഗുല്‍ ഹഖാനി പറയുന്നത്. സ്ത്രീകള്‍ക്കും പാസ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്ത്രീകളുടെ അപേക്ഷ പരിശോധിക്കാന്‍ സ്ത്രീകളെ തന്നെ നിയോഗിക്കുമെന്നും ആലം ഗുല്‍ ഹഖാനി പറഞ്ഞു. നിലവില്‍ പാസ്പോര്‍ട്ടിനായി 100,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,000 അപേക്ഷകളിലാണ് ഇപ്പോള്‍ തീരുമാനമെടുത്തത്. ശേഷിക്കുന്ന അപേക്ഷകളിലും തീരുമാനം ഉടനുണ്ടാവും. താലിബാനെ ഭയന്ന് നിരവധിപേര്‍ രാജ്യം വിടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ഇവരുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. പാസ്പോര്‍ട്ട് ലഭിച്ചാലും ഇവരുടെ മോഹം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.…
Read Moreവേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന് ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന് നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന് അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന് സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന് മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന്…
Read Moreപെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍
താലിബാന് ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്കുട്ടികള്ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള് സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന് ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Read Moreതാലിബാന് ഉഗ്രന്‍ ഐറ്റമാ ! താലിബാനെ പിന്തുണച്ച് 300 സ്ത്രീകളുടെ പ്രകടനം; സംഭവം ഇങ്ങനെ…
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന് സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന് പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…
Read Moreപോണ്‍സൈറ്റുകള്‍ അരിച്ചുപെറുക്കി താലിബാന് ! ലൈംഗികത്തൊഴിലാളികളെയെല്ലാം കണ്ടെത്തി പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ നീക്കം…
അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തിരികെയെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ ഉന്മൂലം ചെയ്യാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു. ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന് ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന് ഡെത്ത് സ്ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന് തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന് പോണ് സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രേസ് ചെയ്താണ് താലിബാന് ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന് സ്ത്രീകള്‍ക്ക് എതിരെയാണ്…
Read Moreകാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന് ! ചോരയൊലിക്കുന്ന തലയുമായി നില്ക്കുന്ന യുവതി ലോകത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുമ്പോള്‍…
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തുടങ്ങി. കഴിഞ്ഞ ദിവസം കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ താലിബാന് ഭീകരര്‍ മര്‍ദ്ദിച്ചവശയാക്കി. കാബൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന് തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു. തുടര്‍ന്ന് താലിബാന് ഭീകരവാദികള്‍ കണ്ണീര് വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന് മര്‍ദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നില്ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന് യുവതികള്‍ തെരുവില്‍ ഇറങ്ങുന്നത്. യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാചീനഗോത്രപരമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന താലിബാന് ഇത് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മിക്കവരും പറയുന്നത്.
Read More