അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ രാജ്യത്ത് കിരാത ഭരണകൂടം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍ താലിബാന്റെ മോഹങ്ങളെ അലോസരപ്പെടുത്തുകയാണ് പഞ്ചശീറിലെ വടക്കന്‍ സഖ്യം. കടുത്ത പോരാട്ടത്തിനൊടുവില്‍ വടക്കന്‍ സഖ്യം 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന്‍ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്. അന്ദരാബ് ജില്ലയിലെ ഗസ േമഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെനിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു. യുഎസ് സൈന്യം പിന്‍മാറിയതിനുശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യനീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്‍…
Read MoreTag: taliban
കേരളത്തില്‍ താലിബാന് പിന്തുണ കൂടുന്നു ! വെള്ളപൂശലും അനുകൂല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകം; താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ കൂട്ടായ ആക്രമണം…
കേരളത്തില്‍ താലിബാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി താലിബാന്‍ അനുകൂല പ്രചരണം നടക്കുന്നതിനെക്കുറിച്ച് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് താലിബാനെ വെള്ളപൂശിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. ചിലര്‍ വ്യാജ ഐഡികളിലാണെങ്കില്‍ ചിലര്‍ സ്വന്തം ഐഡികളില്‍ വന്നാണ് താലിബാനെ സ്വാതന്ത്ര്യപോരാളികളായി വിശേഷിപ്പിക്കുന്നത്. തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടിട്ടുള്ള ചില സംഘടനകളുടെ ഗ്രൂപ്പുകള്‍ വഴി താലിബാനെ വെളിപ്പിക്കുന്ന പരിപാടി ശക്തമായി മുമ്പോട്ടു പോകുകയാണ്. മുമ്പ് കാഷ്മീരിലെ തീവ്രവാദികളെ സ്വാതന്ത്ര്യവാദികളെന്നു വിശേഷിപ്പിച്ച സംഘടന തന്നെയാണ് താലിബാനെ പുകഴ്ത്തുന്നതിലും മുന്‍നിരയിലുള്ളത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകത്തിന്റെ വിമോചന പോരാളികളായാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ സംഘടിത സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതും ഇത്തരം തീവ്രഗ്രൂപ്പുകളുടെ നിലപാടാണ്. പാരമ്പര്യവാദികളായ വിശ്വാസികളെ കൂടുതല്‍ തീവ്ര നിലപാടുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നു കരുതപ്പെടുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍…
Read Moreതാലിബാന്‍കാര്‍ പോസിറ്റീവ് ചിന്താഗതിക്കാരും ക്രിക്കറ്റിന്റെ കടുത്ത ആരാധകരും ! സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്; ഭീകരര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഷഹീദ് അഫ്രീദി;വീഡിയോ കാണാം…
അഫ്ഗാന്‍ ജനത താലിബാന്‍ ഭീകരതയുടെ തീച്ചൂളയില്‍ വെന്തു നീറുമ്പോള്‍ ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ നല്ല മനസ്സോടെയാണ് താലിബാന്‍ വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. താലിബാന്‍ കര്‍ശനമായ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുണ്ട് അവിടെ ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് വിനോദവും ‘ഹറാം’ ആണ്.’ തുടക്കകാലത്ത് താലിബാന്‍ ക്രിക്കറ്റിനെയും ഫുട്ബോളിനെയും വിലക്കിയിരുന്നു, കാരണം ഇത് പ്രാര്‍ത്ഥനയില്‍ നിന്ന് പുരുഷന്മാരെ അകറ്റിനിര്‍ത്തുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, എല്ലാ കായിക ഇനങ്ങളും പ്രത്യേകിച്ച് , ക്രിക്കറ്റ് പുതിയ താലിബാന്‍ ആസ്വദിക്കുന്ന ഒരു കായിക വിനോദമാണെന്നും അഫ്രീദി പറഞ്ഞു.…
Read Moreഇനി അഫ്ഗാന്‍ അമേരിക്കന്‍ പട്ടാളമില്ലാത്ത നാട് ! അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന് സ്വന്തം; അഫ്ഗാന്‍ ജനതയെ കാത്തിരിക്കുന്നത് ഭീകരവാദികളുടെ കാട്ടുഭരണം…
ഓഗസ്റ്റ് 31 എന്ന ഡെഡ്‌ലൈന്‍ താലിബാന്‍ പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന്‍ മണ്ണു വിട്ടുയര്‍ന്നത്. ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന്‍ ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന്‍ മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന്‍ വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുമാണ്. ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍…
Read Moreതാലിബാനെതിരായ പോരാട്ടം നയിച്ച ‘പ്രാവ്’ കീഴടങ്ങി ! 1979ലെ സോവിയറ്റ്-അഫ്ഗാന്‍ യുദ്ധം മുതല്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്ന ഏക വനിതാ പോരാളിയുടെ ചരിത്രം ഇങ്ങനെ…
അഫ്ഗാന്‍-സോവിയറ്റ് യൂണിയന്‍ യുദ്ധത്തിലെ ഏകവനിതാ പോരാളിയും പിന്നീട് താലിബാനെതിരായ പോരാട്ടത്തിന്റെ പ്രതീകമായിത്തീരുകയും ചെയ്ത കമാന്‍ഡര്‍ കാഫ്തര്‍ (ബീബി ആയിഷ) കീഴടങ്ങിയതായി താലിബാന്റെ അവകാശവാദം. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസാണ് പുറംലോകത്തെ അറിയിച്ചത്. ബീബിയുടെ അനുയായികള്‍ താലിബാന്റെ പിടിയിലായെന്ന് വിവരമുണ്ടെങ്കിലും ബീവി താലിബാന്റെ പിടിയിലായെന്നതിന് സ്ഥിരീകരണമില്ല. പക്ഷേ, ബീബി തങ്ങിയിരുന്ന ബന്‍ പ്രവിശ്യയിലെ ഉദ്യോഗസ്ഥരും ബീബിയുടെ ബന്ധുക്കളും കീഴടങ്ങല്‍ സ്ഥിരീകരിച്ചു. ബീബിയുടെ താഴ്വര ഒന്നാകെ താലിബാന്‍ വളഞ്ഞെന്നും മറ്റു വഴിയില്ലാത്തതിനാല്‍ അവര്‍ക്കു കീഴടങ്ങേണ്ടിവന്നെന്നും ബന്ധുക്കള്‍ പറയുന്നു. സമീപമേഖലയിലെ പോരാളികളുള്‍പ്പെടെ താലിബാന്റെ പക്ഷം ചേര്‍ന്നതാണ് കൂടുതല്‍ വിനയായതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നടന്നത് ഒത്തുതീര്‍പ്പു കീഴടങ്ങലാണെന്നും ഒരു താലിബാന്‍ കമാന്‍ഡറിലൂടെയാണ് താലിബാനുമായി ബീബി ഒത്തുതീര്‍പ്പിലെത്തിയതെന്നും കാഫ്തറുടെ ജില്ലയെ പ്രതിനിധീകരിക്കുന്ന ബന്‍ പ്രവിശ്യാ സമിതിയംഗം പറഞ്ഞു. അതേസമയം, ഇതൊന്നുമല്ല, വെടിനിര്‍ത്തലാണ് ഉണ്ടായതെന്നും ബീബി കീഴടങ്ങിയെന്നത് കെട്ടുകഥയാണെന്നും…
Read Moreകാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം,അതില്‍ കൈകടത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല ! കാഷ്മീരിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരേ തിരിയുന്നുവെന്ന പ്രചരണം തെറ്റെന്ന് താലിബാന്‍…
കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ തങ്ങള്‍ കൈകടത്തില്ലെന്നും വ്യക്തമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍. കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഇയാള്‍ വ്യക്തമാക്കി. ഇസ്‌ളാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പേരിലാണ് താലിബാന്‍ വക്താവ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ താലിബാന്‍ കൈകടത്തില്ലെന്നും കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ട്വീറ്റില്‍ പറയുന്നു. കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ നേരിട്ടുള്ള ആക്രമണത്തിന് മുതിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സജീവമായിരുന്നു. കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി സൗഹൃദം സാധ്യമല്ലെന്ന് താലിബാന്‍ വക്താവ് സബിഉല്ലാ മുജാഹിദ് പറഞ്ഞതായി വലിയ തോതില്‍ പ്രചരിച്ചിരുന്നു. കാബൂളില്‍ അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്റെ അടുത്ത ലക്ഷ്യം കാഷ്മീരാണെന്ന തരത്തിലായിരുന്നു പ്രചരണം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍…
Read Moreഎന്നെ പലപ്പോഴും ബലാല്‍സംഗം ചെയ്തത് മക്കളുടെ കണ്‍മുമ്പില്‍വച്ച്; വസ്ത്രം പോലും തിരിച്ചു നല്‍കിയില്ല; താലിബാന്‍ തീവ്രവാദികളുടെ ക്രൂരത വെളിപ്പെടുത്തി കനേഡിയന്‍ യുവതി
താലിബാന്‍ തീവ്രവാദികള്‍ തന്നോടു ചെയ്ത ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കനേഡിയന്‍ യുവതി. താലിബാന്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും അമേരിക്കന്‍ സൈന്യം മോചിപ്പിച്ച കനേഡിയന്‍ ദമ്പതികളിലെ കെയ്റ്റ്ലാന്‍ ബോയലാണ് ഭീകരരുടെ ബന്ദിയായിരുന്ന അഞ്ചു വര്‍ഷത്തെ കാലത്ത് നേരിടേണ്ടി വന്ന ക്രൂരമായ പീഡനത്തെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞമാസം മോചിതയായതിന് പിന്നാലെ എബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവര്‍ താന്‍ നേരിട്ട കൂട്ടബലാത്സംഗത്തെക്കുറിച്ചും ശാരീരിക പീഡനങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. ഭര്‍ത്താവ് ജോഷ്വായ്ക്കൊപ്പം 2012 ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിനിരയായി പിടിയിലാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞമാസമാണ് പാക് സൈന്യം അമേരിക്കന്‍ സേന നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കെയ്റ്റ്‌ലാന്‍ പറയുന്നതിങ്ങനെ…അതും സംഭവിച്ചു. അവര്‍ സെല്ലിലേക്ക് കടന്നുവന്ന് ഭര്‍ത്താവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. തന്നെ ഒരാള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞു. അതിന് ശേഷം നിന്നെ കൊല്ലും… ഞാന്‍ നിന്നെക്കൊല്ലും…ശരീരത്ത് ശക്തിയായി മര്‍ദ്ദിക്കുന്നതിനിടയില്‍ അയാള്‍…
Read More