ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് എടിഎം തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പോലീസ് പിടികൂടി. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് തമിഴ്നാട് സ്വദേശിയായ തമ്പിരാജിനെ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടിയെടുത്തു കൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ് നായരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എടിഎം കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്ബിഐയുടെ എടിഎമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍നിന്ന്…
Read MoreTag: tamil
‘നന്‍പകല്‍ നേരത്ത് മയക്കം’ തന്റെ പടം കോപ്പിയടിച്ച് ഇറക്കിയതെന്ന് തമിഴ് സംവിധായിക !
മമ്മൂട്ടിയുടെ അഭിനയവും ലിജോ ജോസ് പെല്ലിശേരിയുടെ സംവിധായക മികവും കൊണ്ട് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരേ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക. സില്ലു കരുപ്പട്ടി, എലേ, പൂവരസം പീപ്പി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹലീത ഷമീമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹലിത സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ എലേയ് എന്ന സിനിമയിലെ നിരവധി അംശങ്ങള്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലേക്ക് അടര്‍ത്തിയെടുത്തിരിക്കുന്നതായി ഹലിത ആരോപിക്കുന്നു. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഡിണ്ടിഗല്‍ ജില്ലയില്‍ പളനിക്കടുത്ത മഞ്ഞനായ്ക്കന്‍പട്ടിയിലാണ്. എലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതിലേ ആശയങ്ങളും ലാവണ്യവും ഒരു ദാക്ഷിണ്യവുമില്ലാതെ അതേ പടി അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹലിത പറഞ്ഞു. ഹലീത ഷമീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഒരു സിനിമയില്‍ നിന്ന് അതിന്റെ ലാവണ്യം മുഴുവന്‍…
Read Moreഎന്നെ മലയാളിയെന്ന് വിളിക്കരുത്…അതെനിക്കിഷ്ടമല്ല ! താന്‍ തമിഴ്നാട്ടുകാരിയെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച് സായ്പല്ലവി…
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് സായ് പല്ലവി. സിനിമയില്‍ മലര് മിസ് ആയി മലയാളികളുടെ മനം കീഴടക്കാനും തമിഴ്നാട്ടുകാരിയായ താരത്തിനായി. മലയാളത്തില്‍ പ്രേമത്തിന്് പിന്നാലെ കലി എന്ന ദുല്‍ഖര്‍ സല്മാന്ചിത്രത്തലും അതിരന് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലും മാത്രമേ പിന്നീട് സായി പല്ലവി അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തമിഴിലും തെലുങ്കിലും താരം നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് സായി പല്ലവി. അഭിനയത്തോടൊപ്പം മികച്ച ഒരു നര്‍ത്തകി കൂടിയാണ് താന്‍ എന്ന് പല വട്ടം സായി തെളിയിച്ചു കഴിഞ്ഞു. റൗഡി ബേബി എന്ന ഒറ്റ സോങ് കൊണ്ട് തന്നെ സായി പല്ലവിയുടെ നൃത്തമികവ് ഏവര്‍ക്കും ബോധ്യമായി. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും സിനിമയില്‍ അഭിനയിക്കുമ്പോഴും നടി അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. അതേ സമയം നേരത്തെ ഒരു…
Read Moreഅവര്‍ എന്നെ കാണുന്നത് ദൈവത്തെപ്പോലെ ! വിളിക്കുന്നത് അമ്മാ എന്നും; വെളിപ്പെടുത്തലുമായി രജിഷ വിജയന്…
അനുരാഗ കരിക്കിന് വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് രജിഷ വിജയന്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടാനും രജിഷയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂം താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. ധനുഷ് നായകനായ കര്ണന് എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. സൂര്യയോടൊപ്പം അഭിനയിക്കുന്ന ജയ് ഭീം ആണ് റിലീസ് കാത്തു നില്ക്കുന്ന പുതിയ സിനിമ. മലയാളത്തില്‍ മലയന്‍കുഞ്ഞ് ആണ് രജിഷയുടെ അടുത്ത സിനിമ. മലയാളം സിനിമയായ ഫ്രീഡം ഫൈറ്റ്, തെലുങ്ക് അരങ്ങേറ്റ സിനിമയായ രാമ റാവു ഓണ്‍ ഡ്യൂട്ടി, തമിഴ് ചിത്രം സര്‍ദാര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള രജിഷ ഇപ്പോഴിതാ…
Read Moreഇത് എനിക്ക് വേണം ഇത് ഞാനെടുക്കുകയാ ! പാതിരാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി സിനിമാ ഡയലോഗുകള്‍ പറഞ്ഞ് കള്ളന്മാര്; മണ്ണുത്തിയില്‍ നടന്ന തെളിവ് അവശേഷിപ്പിക്കാത്ത മോഷണം സിനിമകളെ വെല്ലുന്നത്…
വീട്ടുകാരെ വിളിച്ചുണര്‍ത്തിയിട്ട് ഞങ്ങള്‍ മോഷ്ടാക്കളാണെന്നു പറയുന്ന കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ ? തൃശ്ശൂര്‍ മുല്ലക്കരയിലെ മുല്ലക്കരയിലെ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള. ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ കവര്‍ച്ചയക്കായി കഴിഞ്ഞ രാത്രി കയറിയത്. ക്ലിനിക്കിന്റെ ചെറിയ ഡോര്‍ തുറന്നു കയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ തട്ടിയുണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാര്‍ വരെ അമ്പരന്നു പോയി. ക്ലിനിക്കിന്റെ ദുര്‍ബലമായ വാതില്‍ തകര്‍ത്താണ് കള്ളന്മാര് അകത്തു കടന്നത്. അകത്തേക്ക് കടക്കുമ്പോള്‍ വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും കൈക്കലാക്കി.ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.” പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന് വിളിക്കുന്നത്…
Read Moreകൊടുംതമിഴ് പേശി ചൈനീസ് യുവതി ! ചൈനയിലെ വന്മതിലിനെക്കുറിച്ച് ചൈനക്കാരി തമിഴില്‍ വച്ചുകാച്ചുന്നതിന്റെ വീഡിയോ വൈറലാവുന്നു…
ഈ ചൈനീസ് യുവതിയുടെ തമിഴ് കേട്ടാല്‍ തമിഴന്മാര് വരെ ഞെട്ടും. അമ്മാതിരി ഡയലോഗല്ലേ തമിഴില്‍ വച്ചു കാച്ചുന്നത്. അതും ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതിലിനെക്കുറിച്ച്. വന്‍മതിലിനടുത്തു നിന്നു വണക്കം പറഞ്ഞുകൊണ്ടാണു യുവതിയുടെ വിവരണം ആരംഭിക്കുന്നത്. നല്ല സ്ഫുടതയോടെ തമിഴില്‍ വന്മതിലിന്റെ ഓരോ പ്രത്യേകതകളും യുവതി വിവരിക്കുന്നു. ചുരിദാറാണ് വേഷം. വീഡിയോ വൈറലായതോടെ പെണ്‍കുട്ടിയും ഫെയ്മസായി. ആനന്ദ് മഹീന്ദ്രയാണു ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. കഠിനമായ ഈ ഭാഷയുടെ ഉച്ചാരണവും താളവും പഠിച്ച് തമിഴിന്റെ വന്മതിലിനെ ഈ ചൈനീസ് യുവതി കീഴടിക്കിയിരിക്കുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. പേരോ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും ചെറുപുഞ്ചിരിയുമായി ആത്മവിശ്വാസത്തോടെ തമിഴില്‍ സംസാരിക്കുന്ന ചൈനീസ് യുവതി സമൂഹമാധ്യമങ്ങളില്‍ താരമാവുകയാണ്. യുവതിയ്ക്ക് അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിടുന്നത്. Thanks for this video Ravi. Fun start to a Monday. Not easy to…
Read More