തെന്നിന്ത്യന്‍ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികാ നടിയാണ് മലയാളിയായ നയൻതാര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലും ഒരുപോലെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടോളമായി മുന്‍നിര നായികയായി തുടരുന്ന നയന്‍താരയുടെ കരിയര്‍ ഗ്രാഫിന് പ്രത്യേകതകള്‍ ഏറെയാണ്. മനസിനക്കരെ എന്ന സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി നയന്‍താര പിന്നീട് മാറി. എന്നാല്‍ അടുത്ത കാലത്തായി നയന്‍സിന് കരിയറില്‍ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്. ഇതിനിടെ നടിയുടെ പുതിയ സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. കണക്ട് എന്ന തമിഴ് സിനിമയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നയന്‍താരയുടെയും…
Read MoreTag: tamil movie
ക്ലൈമാക്സില്‍ ട്വിസ്റ്റ്! രംഭയുടെ കരച്ചില് ഭര്‍ത്താവ് കേട്ടു, വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ നിന്ന് ഇന്ദിരാകുമാറിന് മനംമാറ്റം, നിര്‍ണായകമായത് മലയാളി താരത്തിന്റെ ദൗത്യം!
തമിഴകത്ത് ഏറെ ചര്‍ച്ചയായ വിവാഹമോചന വാര്‍ത്തകളിലൊന്നായിരുന്നു നടി രംഭയുടേത്. പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും അദേഹമില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും നടി ഒരിക്കല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ ഭര്‍ത്താവ് ഇന്ദിരാകുമാറിന്റെ മനംമാറിയിരിക്കുകയാണ്. ഭര്‍ത്താവ് ഇന്ദിരാകുമാര്‍ നല്കിയ ഹര്‍ജിയില്‍ ഇരുവരെയും കൗണ്‍സിലിങ്ങിന് വിളിച്ചിരുന്നു. കൗണ്‍സിലിങ്ങിനിടെയാണ് ട്വിസ്റ്റിന് വഴിയൊരുങ്ങിയത്. ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹ മോചനം വേണ്ടെന്ന് വച്ചിരിക്കുകയാണിപ്പോള്‍. രംഭയെയും ഭര്‍ത്താവിനെയും വീണ്ടും ഒന്നിപ്പിക്കുന്നതില്‍ ഒരു മലയാളി താരമാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്. മലയാളത്തില്‍ നിന്നും തമിഴിലെത്തിയ ഈ നടിയാണ് ഇന്ദിരകുമാറിനെ കാണുകയും കുടുംബജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്തതെന്ന് തമിഴ് സിനിമ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരാണ് നടിയെന്നോ എങ്ങനെയാണ് ഇരുവരെയും ഒന്നിപ്പിച്ചതെന്നും വ്യക്തമല്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് രംഭ ഇന്ദ്രകുമാറിനെ വിവാഹം ചെയ്തത്. പതിവ് പോലെ വിവാഹ…
Read More