ഇത് പൊലീസോ കൊള്ളക്കാരോ ? തമിഴ്‌നാട്ടിലെ വിനോദസഞ്ചാരങ്ങളില്‍ പോകുന്ന മലയാളികളില്‍ നിന്ന് പണം തട്ടാന്‍ അവസരം പാര്‍ത്ത് തമിഴ്‌നാട് പോലീസ്; പകല്‍ക്കൊള്ള ഇങ്ങനെ…

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ വിനോദസഞ്ചാരത്തിനായി പോകുന്ന മലയാളികളില്‍ പലരും തങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ കച്ചവടക്കാരില്‍ നിന്നും മറ്റും നേരിട്ട തട്ടിപ്പിന്റെ കഥകള്‍ പലതവണ പങ്കുവെച്ചിട്ടുണ്ട്. വരുന്നയാള്‍ മലയാളിയാണെങ്കില്‍ എങ്ങനെയും ഇവരെ ചൂഷണം ചെയ്യണം എന്നു വിചാരിക്കുന്നവരാണ് തമിഴ്‌നാട്ടിലെ പല കച്ചവടക്കാരും. എന്നാല്‍ ഇപ്പോള്‍ കച്ചവടക്കാരുടെ പാത തമിഴ്‌നാട് പോലീസും പിന്തുടരുകയാണെന്ന വിവരമാണ് ലഭിക്കുന്നത്. പാസുണ്ടെങ്കിലും ഇല്ലാത്ത നിയന്ത്രണങ്ങളുടെ പേരു പറഞ്ഞാണ് തമിഴ്‌നാട് പോലീസ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളില്‍ നിന്ന് പണം തട്ടുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. ഇതിനു പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും തട്ടുന്ന സംഘവും സജ്ജീവമാണ്. ഇതുസംബന്ധിച്ച് മലയാളി കൂട്ടായ്മകള്‍ തമിഴ്‌നാട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് അടച്ച പൂട്ടിയ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മലയാളികള്‍ക്ക് ഉള്‍പ്പെടെ ഊട്ടി,…

Read More

ഇതാണ് തിണ്ണമിടുക്ക്;കേരളാ പോലീസ് ഉന്‍ ഊരില്‍ വെക്ക്; കുറ്റാലം കാണാന്‍ പോയ കേരളാ പോലീസുകാരന് തമിഴ് പോലീസിന്റെ വക ക്രൂരമര്‍ദ്ദനം; പിന്നാലെ കള്ളക്കേസും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുറ്റാലം കാണാന്‍ പോയ കേരളാ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തമിഴ് പോലീസിന്റെ വക അതിക്രൂര മര്‍ദ്ദനം.ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ വിതുര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നവാസിനും കുടുംബത്തിനും ആണ്  ചെങ്കോട്ടയില്‍ വച്ച് തമിഴ്നാട് പോലീസിന്റെ ക്രൂര മര്‍ദ്ദനവും കേസും നേരിടേണ്ടി വന്നത്. ഇതു സംബന്ധിച്ച് തമിഴ്‌നാട് ഡിജിപിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നവാസ് നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. ചെങ്കോട്ടയിലെ വിവാഹം കഴിഞ്ഞ് കുറ്റാലം പോയം ശേഷം കുടുംബത്തോടൊപ്പം മടങ്ങവെ വണ്ടിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന് പാല്‍ വാങ്ങാന്‍ ചെങ്കോട്ട റഹ്മത്ത് ഹോട്ടലില്‍ ഇറങ്ങിയിതാണ് ഞങ്ങളുടെ കുടംബത്തിന്റെ തലവര മാറ്റി മറിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് സ്വദേശി കൂടിയായ ഞാന്‍ പാല്‍ വാങ്ങാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ എത്തിയ മഫ്ടി പൊലീസുകാരന്‍ എന്റെ പതിമൂന്ന് വയസുള്ള മകനോടു വണ്ടി എടുത്തു മാറ്റാന്‍ പറഞ്ഞു. ഉടന്‍…

Read More