രാജ്യത്ത് മാസങ്ങള്‍ക്കുള്ളില്‍ ഭരണമാറ്റമുണ്ടാകുമെന്നും നീറ്റ് വിരുദ്ധ ബില്‍ പ്രാബല്യത്തില്‍ വരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. നീറ്റു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്നും സ്റ്റാലിന് അഭ്യര്‍ഥിച്ചു. ഭരണ മാറ്റം സംഭവിക്കുമ്പോള്‍ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര് എന്‍ രവിയുടെ പരാമര്‍ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്. നീറ്റ് പരീക്ഷയില്‍ രണ്ടാം തവണയും തോറ്റതില്‍ മനംനൊന്ത് പത്തൊന്‍പതുകാരനായ ജഗദീശ്വരന് ജീവനൊടുക്കിയിരുന്നു. മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്റ്റാലിന്റെ പ്രതികരണം ഇങ്ങനെ…ജഗദീശ്വരന്റെയും പിതാവ് സെല്‍വശേഖറിന്റെയും വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. നന്നായി പഠിക്കുന്ന മകന് ഡോക്ടറായി കാണാന്‍ അവന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചു. എന്നാല്‍ ഭാഗ്യമുണ്ടായില്ല. ഭയാനകമായ സംഭവമാണിത്. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള…
Read MoreTag: tamilnadu
അരിക്കൊമ്പനു മേല്‍ കേരളത്തിനു മാത്രമല്ല അവകാശം ! തമിഴ്നാടിനും തുല്യ അവകാശമുണ്ടെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദന്
അരിക്കൊമ്പനു മേല്‍ തമിഴ്നാടിനും അവകാശമുണ്ടെന്നും ആനയെ പിടിച്ചു നിര്‍ത്തണമെന്ന് തമിഴ്നാടിന് വാശിയില്ലെന്നും തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദന്. അതിര്‍ത്തികള്‍ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങള്‍ക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേല്‍ ഒരേ അവകാശമാണുള്ളത്. ജനവാസമേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കിയാല്‍ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു. ആന ഒരു സ്ഥലത്ത് മാത്രം നില്‍ക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പന് കാട്ടില്‍ മൈലുകള്‍ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദന് പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന്…
Read More500 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് പൂട്ടിടും ! മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട്
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് ജൂണ്‍ 22ന് അടച്ചുപൂട്ടും. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മദ്യക്കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പ്പറേഷന് (ടാസ്മാക്) വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുന്‍ എക്സൈസ് മന്ത്രി സെന്തില്‍ ബാലാജി കഴിഞ്ഞ ഏപ്രിലില്‍ മദ്യവില്പനകേന്ദ്രങ്ങള് അടച്ചുപൂട്ടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മദ്യക്കടകളുടെ എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായായിരുന്നു സെന്തില്‍ ബാലാജിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടാസ്മാക് മദ്യശാലകള്‍ അടച്ചു പൂട്ടുന്നത്. വരുമാനം കുറവുള്ളതും ആരാധനാലയങ്ങളുടേയും സ്കൂളുകളുടേയും സമീപം സ്ഥിതിചെയ്യുന്നതുമായ മദ്യക്കടകളായിരിക്കും ആദ്യ ഘട്ടത്തില്‍ അടച്ചുപൂട്ടുക. ചെന്നൈയില്‍ മാത്രം 138 എണ്ണം, കോയമ്പത്തൂരില്‍ 78, മധുരൈയില്‍ 125, സേലത്ത് 100, തിരുച്ചിറപ്പള്ളിയില്‍ 100 എന്നിങ്ങനെയാകും അടച്ചുപൂട്ടുന്ന മദ്യക്കടകള്‍.
Read Moreഅരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ വെടിവയ്ക്കുമെന്ന് തമിഴ്നാട് ! സകല സന്നാഹങ്ങളും തയ്യാര്‍
അരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങി അതിക്രമം കാട്ടിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. നിലവില്‍ കൊമ്പന് ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് തുടരുന്ന അരി കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പന് തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ബൈക്ക് യാത്രക്കാരന് ചികിത്സയിലിരിക്കെ മരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. അരിക്കൊമ്പനെ പിടികൂടാന്‍ തിരുവല്ലിപുത്തൂര്‍ മേഘമല കടുവസങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അറിയിച്ചു. ഷണ്മുഖനാഥന് ക്ഷേത്രപരിസരത്തുനിന്ന് അരിക്കൊമ്പന് ഉള്‍വനത്തിലേക്കു കടന്നെന്നാണു തമിഴ്നാട് വനംവകുപ്പ് പറയുന്നത്. പ്രദേശത്തു ദൗത്യസംഘം തിരച്ചില്‍ നടത്തിയെങ്കിലും കൊമ്പനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷണ്മുഖനാഥ അണക്കെട്ട് പരിസരത്തെത്തി ആന വെള്ളം കുടിച്ചിരുന്നു. അണക്കെട്ടിന് എതിര്‍വശത്തെ കൃഷിഭൂമിയിലേക്ക് അരിക്കൊമ്പന് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം ദൗത്യസംഘം പൂര്‍ത്തിയാക്കി. എന്നാല്‍ ആന ഉള്‍ക്കാട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഉള്‍ക്കാട്ടിലായതിനാല്‍…
Read Moreഅരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി ! റേഷന്‍ കടയ്ക്കു നേരെ ആക്രമണം…
ചിന്നക്കനാലില്‍ നിന്ന് കെട്ടുകെട്ടിച്ച അരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന് ആക്രമിച്ചു. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. കടയ്ക്കു സമീപം വാഹനങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പിന്നാലെ അരിക്കൊമ്പന് കാട്ടിലേക്കു മടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മേഘമലയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന് തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. റേഷന്‍കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിരിക്കുന്നത്.
Read Moreമേഘമലയെ വിഹാരഭൂമിയാക്കി അരിക്കൊമ്പന് ! കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ്നാട്; വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്
ചിന്നക്കനാലില്‍ നിന്ന് മയക്കി കാടുകടത്തിയ അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയില്‍ എത്തിയതോടെ ആധി തമിഴ്നാടിന്. ഇതോടെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അരിക്കൊമ്പന് ജനവാസമേഖലയിലേക്കെത്തിയത്. മേഘമലയിലെ അരിക്കൊമ്പന്റെ സാന്നിധ്യത്തെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ വനംവകുപ്പ് മടക്കിയയച്ചു. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വിവരങ്ങള്‍ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നു. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞത്. അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഒഫീസര്‍ പറയുന്നു. നിലവില്‍ ജനവാസമേഖലയില്‍ നിന്ന് ആനയെ ഓടിച്ച് കാട്ടിലേക്ക് ഓടിച്ചിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. മേഘമലയിലും പരിസര പ്രദേശങ്ങളിലും…
Read Moreതമിഴ്നാട്ടില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി മലയാളി പെണ്‍കുട്ടി ! പീഡിപ്പിച്ചത് പ്രദേശവാസികളായ ആറുപേര്‍ ചേര്‍ന്ന്…
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി പ്രദേശവാസികള്‍. പ്രദേശവാസികളായ ആറ് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠന്, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി സുഹൃത്തിന്റെ കൂടെയുണ്ടായ സമയത്താണ് പീഡനത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
Read Moreഓണ്‍ലൈന്‍ റമ്മി നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ! നിയമം ലംഘിക്കുന്നവര്‍ ഉണ്ടതിന്നും…
ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. പുതിയ നിയമപ്രകാരം ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേര് തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണം. തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര് എന്‍ രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം. ഐഐടി ടെക്നോളജിസ്റ്റ് ഡോ. ശങ്കരരാമന്, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ…
Read Moreഎന്റെ പേരില്‍ തമിഴ്നാട്ടില്‍ അമ്പലമുണ്ട്…എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോഷമാണ് ! വെളിപ്പെടുത്തലുമായി ലക്ഷ്മി നായര്‍…
പാചക ഷോകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന അവതാരകയാണ് ലക്ഷ്മി നായര്‍. ലക്ഷ്മി നായര്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്. ഇപ്പോഴിതാ ലക്ഷ്മി നായര്‍ തന്നെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ചാനലിലെ ഗെയിം ഷോയിലാണ് ലക്ഷ്മി നായരുടെ തുറന്നു പറച്ചില്. തന്റെ പേരില്‍ തമിഴ്നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ടെന്നാണ് ലക്ഷ്മി നായര്‍ അവകാശപ്പെടുന്നത്. ലക്ഷ്മി നായരുടെ പേരില്‍ ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. അവതാരകന്റെ ചോദ്യത്തിന് ലക്ഷ്മി നായര്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്… ”അങ്ങനെ ഒരു സംഭവമുണ്ട്. മുനിയാണ്ടി എന്നാണ് ആ പുള്ളിയുടെ പേര്. എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോഷമാണ്. പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ടെന്ന് ലക്ഷ്മി നായര്‍ പരിപാടിയില്‍ പറഞ്ഞു”. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ…
Read Moreമറ്റുള്ളവരുടെ മുമ്പില്‍ ടെക്സ്റ്റൈല്‍ കമ്പനിയിലെ ജോലിക്കാരന് ! പ്രധാനജോലി തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ നല്കല്; 24കാരന് പിടിയില്‍…
തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയിരുന്ന യുവാവ് സേലത്ത് അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ ആസിക്ക് ആണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തര്‍ ഹുസൈന് എന്നയാളെ ജൂലായില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്തര്‍ ഹുസൈന് സേലത്തുള്ള രണ്ട് പേരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ബന്ധമുള്ള അലിമുല്ലാ എന്ന യുവാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതുകാരനായ അലിമുല്ലായെ ചോദ്യം ചെയ്തതോടെയാണ് ആസിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ആസിക്ക്. ഇയാള്‍ക്കും അലിമുല്ലായ്ക്കും വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് പ്രതിമാസം മുപ്പതിനായിരം രൂപയാണ് തീവ്രവാദ സംഘടനകള്‍ പ്രതിഫലമായി നല്‍കിയിരുന്നത്.
Read More