രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലെല്ലാം കര്‍ശന പരിശോധനയാണ് നടക്കുന്നത്. ഇതിനിടയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൃത്യനിര്വഹണത്തിന്റെ ആവേശത്തിനിടെ അതിര്‍ത്തി മറന്നു പോയ പോലീസുകാരന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനാണ് അതിര്‍ത്തി മറികടന്ന് കര്‍ണാടകയില്‍ കയറി, അതിര്‍ത്തിയിലെത്തിയ ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്തത്. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ അട്ടിബെലെ ചെക്ക്പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്. കര്‍ണാടകയില്‍ വിവിധ ചെക്ക് പോസ്റ്റുകളില്‍ ലോക്ക് ഡൗണ്‍ ലംഘനമുണ്ടോയെന്ന് പരിശോധന നടത്തി വരികയായിരുന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ഇതിന്റെ ഭാഗമായാണ് ബൊമ്മൈ അട്ടിബെലെ ചെക്ക്പോസ്റ്റിലുമെത്തിയത്. എന്നാല്‍ അതിര്‍ത്തി കടന്നെത്തിയ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന് മന്ത്രിയുടെ കാര്‍ തടഞ്ഞ് ചോദ്യം ചെയ്തു. ഐഡന്റിറ്റി കാര്‍ഡും യാത്രാ ഉദ്ദേശവുമടക്കമുളള കാര്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥന് ചോദിച്ചത്. ഉടന്‍ തന്നെ മന്ത്രി ബംഗളൂരു റൂറല്‍ എസ്പിയെ ബന്ധപ്പെട്ടു.…
Read More