ധനമന്ത്രി സ്ഥാനത്തു നിന്നും പഴനിവേല്‍ ത്യാഗരാജനെ നീക്കി തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടര്‍ന്ന് ഉണ്ടായ വിവാദത്തിന്റെ ബാക്കിപത്രമായാണ് ഈ സ്ഥാനമാറ്റം വിലയിരുത്തപ്പെടുന്നത്. ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി. വിവാദ ശബ്ദസന്ദേശം പുറത്തായ സാഹചര്യത്തില്‍ പളനിവേലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പളനിവേല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടൊപ്പം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടി ആര് ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആര്‍ബി രാജയുടെ നിയമനം. മന്നാര്‍ഗുഡി നിയമസഭ മണ്ഡലത്തില്‍നിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാജ ഡിഎംകെയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ടി…
Read More