ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നു ! ചെന്നൈയില്‍ അതിതീവ്രമഴയ്ക്കു സാധ്യതെന്ന് തമിഴ്‌നാട് വെതര്‍മാന്‍…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ തീരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, വ്യാഴാഴ്ച തമിഴ്നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതര്‍മാന്‍. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ സാധിക്കുമെന്ന് തമിഴ്നാട് വെതര്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ വന്‍ വെള്ളപ്പൊക്കമാണ് ചെന്നൈയിലുണ്ടായത്. കെടുതി നേരിടുന്ന ചെന്നൈ നഗരത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. അതിനാല്‍ 18ന് അതീവ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ സാധിക്കും. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരള, കന്യാകുമാരി തീരങ്ങളില്‍ നിന്ന് അകലുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും തമിഴ്നാട് വെതര്‍മാന്‍ പ്രവചിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാടിന്റെ ഉള്‍നാടുകളില്‍ വരുന്ന രണ്ടുദിവസവും മെച്ചപ്പെട്ട മഴ ലഭിക്കും. വ്യാഴാഴ്ച ന്യൂനമര്‍ദ്ദം എത്തുന്നതോടെ തമിഴ്നാട് തീരങ്ങളിലേക്ക് മഴ മാറുമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ്…

Read More

മഴ കേരളം വിട്ടകലുന്നു… മഴയ്ക്ക് നാളെ മുതല്‍ ശമനമെന്ന് തമിഴ്‌നാട് വെതര്‍മാന്‍; പ്രദീപ്ജോ ണിന്റെ പുതിയ പ്രവചനമിങ്ങനെ…

കോവിഡ് വ്യാപനത്തിനിടെ കേരളത്തില്‍ ദുരന്തം വിതച്ചു കൊണ്ട് പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് നാളെ മുതല്‍ ശമനം ഉണ്ടാകുമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഇന്നു കൂടി കേരളത്തിലെ ജനത ജാഗ്രത തുടരണമെന്നും അതിനുശേഷം ചിലഭാഗങ്ങളില്‍ മാത്രമാണ് മഴയ്ക്ക് സാധ്യതയെന്നാണ് പറയുന്നത്. അതുപോലെ തന്നെ ഇനിയൊരു പ്രളയത്തിന് സാധ്യതയില്ലെന്നും പ്രവചനത്തില്‍ പറയുന്നു. ഓഗസ്റ്റ് 11 മുതല്‍ കേരള തീരത്തു നിന്ന് മഴമേഘങ്ങള്‍ നീങ്ങും. സെപ്റ്റംബറില്‍ മഴ കാര്യമായി കുറഞ്ഞ് നല്ല കാലാവസ്ഥ എത്തും. ഇതോടെ വെള്ളപ്പൊക്കവും അവസാനിക്കുമെന്ന് പറയുന്നു. അതേസമയം ഇന്നും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ മറ്റു ജില്ലകളില്‍ സ്ഥിതിഗതികള്‍ ആശ്വാസകരമാണ്. കേരളത്തില്‍ ഈ വര്‍ഷം 2300 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് വെതര്‍മാന്‍ പ്രവചനം. ഇതുവരെ 1500 മില്ലി ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 800 മില്ലി…

Read More

കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമോ ? തമിഴ്‌നാട് വെതര്‍മാന്റെ വാക്കുകള്‍ ഞെട്ടിക്കുന്നത്; പ്രവചനങ്ങളും നിഗമനങ്ങളും ഇങ്ങനെ…

ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന മഹാമാരി കോവിഡിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ പ്രവര്‍ത്തികള്‍ വ്യാപകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് ഭീതി കേരളത്തില്‍ നിന്ന് പതിയെ അകന്നു കൊണ്ടിരിക്കുമ്പോള്‍ പുറത്തുവരുന്ന മറ്റൊരു വിവരം മലയാളികളുടെയാകെ ഉറക്കം കെടുത്തുകയാണ്. 2020ല്‍ ഹാട്രിക് പ്രളയ സാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് പറയുകയാണ് തമിഴ്‌നാട് വെതര്‍മാന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് ശ്രദ്ധേയനായ ആര്‍. പ്രദീപ് ജോണാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. 1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍…

Read More

കേരളത്തില്‍ ഏഴാം തീയതി കനത്ത മഴയുണ്ടാകില്ല ! കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം തള്ളി തമിഴ്‌നാട് വെതര്‍മാന്‍; മഴ മാന്ത്രികന്‍ പ്രദീപ് ജോണ്‍ പറയുന്നതിങ്ങനെ…

ചെന്നൈ : ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ശക്തമായ ചുഴലിക്കാറ്റ് വീശുമെന്നും കനത്ത മഴപെയ്യുമെന്നുമുള്ള പ്രവചനങ്ങള്‍ കേരളത്തെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഏഴാം തീയതി അതിതീവ്ര മഴ ഉണ്ടാകുമെന്ന കാലാവ്സഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം തള്ളി ‘തമിഴ്നാട് വെതര്‍മാന്‍’ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും റെഡ് അലേര്‍ട്ടില്‍ പറയുന്നതു പോലെ ഏഴാം തീയതി മഴ പെയ്യില്ലെന്നുമാണ് ‘തമിഴ്നാട് വെതര്‍മാന്‍’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായ പ്രദീപ് ജോണിന്റെ വിശദീകരണം. കാലാവസ്ഥാ നിരീക്ഷണത്തില്‍ കൃത്യതകൊണ്ട് പ്രശസ്തനാണ് ഇദ്ദേഹം. 2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016 ല്‍ വാര്‍ധ ചുഴലിക്കാറ്റ് വീശിയപ്പോഴും പ്രദീപിന്റെ പ്രവചനങ്ങള്‍ സത്യമായിരുന്നു. വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. എന്നാല്‍, 100 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് ചെന്നൈയിലേയ്ക്കാണ് എത്തുക എന്ന പ്രദീപിന്റെ മുന്നറിയിപ്പാണ് ശരിയായത്. കാലാവസ്ഥാ പ്രവചനത്തില്‍ പ്രദീപിനുള്ള വൈദഗ്ധ്യം ഏവര്‍ക്കും അറിയാമെന്നിരിക്കേ അദ്ദേഹത്തിന്റെ…

Read More