തമിഴ്നാട്ടില്‍ സ്ഥാപിച്ച 600ല്‍ അധികം മൊബൈല്‍ ഫോണ്‍ ടവറുകള്‍ ഇപ്പോള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര് അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ ഭീമമായ നഷ്ടത്തെത്തുടര്‍ന്ന് കമ്പനി സേവനം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ അപ്രത്യക്ഷമായിരിക്കുന്നത് കമ്പനി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കമ്പനി…
Read MoreTag: tamilnadu
വിഷ പച്ചക്കറികള്‍ക്കു പിന്നാലെ കാര്‍ബൈഡ് മാമ്പഴവും കേരളത്തിലോട്ട് കയറ്റിവിട്ട് തമിഴന്മാര് ! പിടിച്ചെടുത്തത് ടണ്‍കണക്കിന് ‘വിഷമാമ്പഴം’…
കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കട്ടായം പറയുന്നത്. എന്നാല്‍ കേരളത്തിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറാക്കിയ രണ്ട് ടണ്‍ മാമ്പഴം തമിഴ്നാട്ടില്‍ നശിപ്പിച്ചു എന്ന വാര്‍ത്ത ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. തിരുപ്പൂര്‍ കോര്പറേഷന് പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ ആറു ഗോഡൗണുകളില്‍ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി പിഴ ഈടാക്കി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വില്പന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു കര്‍ശന പരിശോധന നടത്താന്‍ കലക്ടര്‍ എസ്.വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ…
Read Moreകേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് വില 81 രൂപ ! തമിഴ്നാട്ടിലാവട്ടെ വെറും 16 രൂപയും…
ഇന്ധനവില വര്‍ധന കേരളത്തെ ആകമാനം ദോഷകരമായി ബാധിച്ചിരിക്കുകയാണ്. പെട്രോള്‍,ഡീസല്‍ വിലയെക്കുറിച്ച് വാഹനമില്ലാത്തവര്‍ അധികം ബോധവാന്മാരല്ലെങ്കിലും മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയിലെത്തുമ്പോള്‍ അവരും അറിയും ഇന്ധനവിലവര്‍ധനവിന്റെ രൂക്ഷത. മണ്ണെണ്ണ വിലക്കയറ്റത്തില്‍ കേരളം പൊള്ളുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വില ലീറ്ററിനു 16 രൂപ മാത്രമാണ്. കേരളത്തില്‍ റേഷന്‍കടകളിലൂടെ 81 രൂപയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയാണു കോയമ്പത്തൂരില്‍ അഞ്ചിലൊന്നു വിലയ്ക്കു ലഭിക്കുന്നത്. അതായത്, സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ ലീറ്ററിന് 81 രൂപ വിലയുള്ള മണ്ണെണ്ണ 300 മീറ്റര്‍ ദൂരെ ചാവടിയിലെത്തിയാല് 16 രൂപയ്ക്കു ലഭിക്കും. തമിഴ്നാട് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാലാണു കേരളത്തെ അപേക്ഷിച്ചു വിലക്കുറവില്‍ മണ്ണെണ്ണ ലഭിക്കുന്നതെന്നു കോയമ്പത്തൂരിലെ റേഷന്‍ വ്യാപാരികള്‍ പറയുന്നു. കേരളത്തില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ മണ്ണെണ്ണ വീതമാണു നല്‍കുന്നത്. നേരത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മഞ്ഞ കാര്‍ഡിനു റോസ് കാര്‍ഡിനും ഒരു…
Read Moreഅയല്പക്കമായ തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി മാത്രം ! സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ബസ് നിരക്കിലും കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍…
ഡീസല്‍ വിലയില്‍ കേരളത്തില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. അവിടെ ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് അഞ്ചു രൂപയാണ്. സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന സര്‍ക്കാരിന് ബസ് നിരക്കിലും കേരളം ഒന്നാം നമ്പറിലെത്തിയതില് അഭിമാനിക്കാം.
Read Moreബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് തമിഴ്നാട് മന്ത്രിയുടെ മകള്‍ ! ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പോലീസ് സംരക്ഷണം തേടി
തമിഴ്നാട് മന്ത്രിയുടെ മകള്‍ ബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. തനിക്കും ഭര്‍ത്താവിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് നവവധു ബംഗളൂരു പോലീസിന്റെ സംരക്ഷണം തേടി. മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ ജയകല്യാണിയാണ് ബിസിനസുകാരനൊപ്പം ഒളിച്ചോടി ബംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. ബിസിനസുകാരനായ സതീഷ് കുമാറിനെയാണ് ജയകല്യാണി വിവാഹം കഴിച്ചത്. ആറു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ജയകല്യാണി മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയാണ് താനും ഭര്‍ത്താവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ഹൈന്ദവ ആചാരപ്രകാരം റായ്ച്ചൂരിലെ സാന്‍ യസീദര്‍ ഹലസ്വാമി മഠത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും സുഹൃത്തുക്കളാണ് കല്യാണത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത്. അതേസമയം തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും കാണിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreസുരക്ഷിതമായ ഇടം ‘ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രം’ ! കുറിപ്പെഴുതി വച്ച് 11-ാം ക്ലാസുകാരി ജീവനൊടുക്കി…
അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ ഇടം എന്ന് കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കി 11ാം ക്ലാസുകാരി. ചെന്നൈ മങ്കാടുള്ള വീട്ടിലാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകളുള്ളത്. താന്‍ അനുവഭിച്ച ലൈംഗികാതിക്രമവും പിന്നാലെ നേരിട്ട മാനസികപീഡനങ്ങളും തുറന്നെഴുതിയാണ് കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ പഠിപ്പിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു. ‘പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. ആകെ സുരക്ഷ തരുന്ന സ്ഥലം അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയുമാണ്. സ്കൂളോ ബന്ധുവീടുകളോ സുരക്ഷിതമല്ല..’ പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടി മുന്‍പ് പഠിച്ചിരുന്ന സ്കൂളില്‍ ഒരാള്‍ നിരന്തരം ശല്യം ചെയ്തിരുന്നെന്നും പിന്നാലെ സ്കൂള്‍ മാറിയിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇയാള്‍ പിന്തുടര്ന്ന് ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ഇതോടെയാണ് ജീവനൊടുക്കാന്‍ കുട്ടി തീരുമാനിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം…
Read Moreസ്കൂള്‍ തുറന്ന് ഒരാഴ്ച്ചയ്ക്കകം 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കും കോവിഡ് ! തമിഴ്നാട്ടില്‍ വീണ്ടും സ്കൂളുകള്‍ അടയ്ക്കുവാന്‍ സാധ്യത…
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം സ്കൂളുകള്‍ തുറന്നു കഴിഞ്ഞു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കോവിഡ് പടരുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40 പേര്‍ക്ക് സ്കൂളുകളില്‍ നിന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചീഫ് സെക്രട്ടറി ജില്ലാ അധികാരികളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഒന്നാം തീയതിയാണ് തമിഴ്നാട്ടില്‍ 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങിയത്. ഒപ്പം കോളജുകളും ആരംഭിച്ചു.എല്ലാ മുന്‍കരുതലുകളും എടുത്താണ് ക്ലാസുകള്‍ തുടങ്ങിയത്. 20 കുട്ടികള്‍ വീതമാണ് ഓരോ ക്ലാസിലുമുള്ളത്.കൂടാതെ ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.പക്ഷേ പത്തുദിവസത്തിനിടെ 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ചെന്നൈ,തഞ്ചാവൂര്‍ , അരിയലൂര്‍ ,തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലാണു രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥാപനങ്ങള്‍ ഉടനടി അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. അണുനശീകരണ…
Read Moreവിദ്യാര്‍ഥിനികളെ നിരന്തരം വിളിക്കുകയും സ്പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും ! തമിഴ്നാട്ടില്‍ ഒരു ‘ഞരമ്പന് അധ്യാപകന്’ കൂടി പിടിയില്‍…
വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ തമിഴ്നാട്ടില്‍ ഒരു അധ്യാപകന് കൂടി പിടിയില്‍. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് നടപടി. പഠനത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകന് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിരുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ നിരന്തരം ഫോണില്‍ വിളിക്കുകയും മോശമായരീതിയില്‍ സംസാരിക്കുകയും സ്പെഷ്യല്‍ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആരെങ്കിലും ഇത് നിരസിച്ചാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അധ്യാപകന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അധ്യാപകന് ഒരു വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ശക്തമായത്. നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി ഉന്നയിച്ചിരുന്നത്.…
Read Moreആകാശത്തു വെച്ച് നടത്തിയ വിവാഹത്തില്‍ കോവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു ! അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ;വീഡിയോ വൈറല്‍…
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ആകാശത്ത് വച്ച് നടത്തിയ വിവാഹം വിവാദത്തില്‍. തമിഴ്നാട് മധുര സ്വദേശികളായ വധുവരന്മാരുടെ വിവാഹമാണ് ആകാശത്ത് വച്ച് നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനും കോവിഡ് മാനദണ്ഡം ലംഘിച്ച യാത്രക്കാര്‍ക്കെതിരെ പരാതി നല്‍കാനും പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനോട് ഡിജിസിഎ നിര്‍ദേശിച്ചു. സ്പൈസ് ജെറ്റിന്റെ വിമാനം ചാര്‍ട്ട് ചെയ്താണ് വിവാഹം നടത്തിയത്. മെയ് 23ന് ആകാശത്ത് വച്ച് നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ദേശീയ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നൂറിലധികം ആളുകള്‍ വിമാനത്തില്‍ ഒത്തുകൂടിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഇടപെടല്‍. ഞായറാഴ്ച ആകാശത്തുവച്ചാണ് വധുവരന്മാര്…
Read Moreസ്ത്രീ ശാക്തീകരണം ! ‘പാമ്പു ശല്യം’ മൂലം പ്രദേശത്തെ പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ വയ്യാത്ത സ്ഥിതി;സ്ഥലത്തെ മദ്യഷോപ്പ് അടിച്ചു തകര്‍ത്ത് സ്ത്രീകള്‍…
പുരുഷന്മാര് പതിവായി മദ്യപിച്ചെത്താന്‍ തുടങ്ങിയതോടെ പ്രദേശത്തെ മദ്യവില്‍പ്പനശാല തല്ലിത്തകര്‍ത്ത് സ്ത്രീകള്‍. തമിഴ്നാട്ടിലാണ് സംഭവം. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്ന് മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറുകയായിരുന്നു.പിന്നാലെ മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകര്‍ത്തു. ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്മാരുടെ ശല്യം വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്. മദ്യപന്മാരുടെ ശല്യം മൂലം സമീപത്തെ കശുവണ്ടി ഫാക്ട്റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് പ്രദേശവാസികളായ വനിതകള്‍ പറയുന്നു. പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട്…
Read More