പരീക്ഷകള്‍ കഴിഞ്ഞതോടെ കുട്ടികളെല്ലാം ഉത്സാഹത്തിലാണ് അവരുമായി വിനോദയാത്രകള്‍ പദ്ധതിയിടുന്ന മാതാപിതാക്കള്‍ക്കുമുണ്ട് ഇതേ ഉത്സാഹം. കേരളത്തില്‍ നിന്നും വിനോദയാത്ര പോകുന്നവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്ഊട്ടിയും കൊഡൈക്കനാലുമൊക്കെ എന്നാല്‍ തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാട്. തമിഴ്നാട്ടില്‍ ചിത്രീകരണത്തിന് പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റോഡ് മാര്‍ഗം കേരളത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവര്‍ അധികം പണം കൈയ്യില്‍ കരുതരുതെന്നാണ് ഷാഫി ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. ഷാഫി ചെമ്മാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; പ്രിയ സുഹൃത്തുക്കളെ, വെക്കേഷന്‍ കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ഷൂട്ടിങ്ങ് ആവശ്യാര്‍ഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങള്‍ ഊട്ടിയിലാണുള്ളത്.ഇലക്ഷനോടാനുബന്ധിച്ചുള്ള പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂര്‍ മുതല്‍ ഓരോ പോലീസ് സ്റ്റേഷന്‍ പരിതിയിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.പ്രത്യേകിച്ചും കേരള രജിഷ്ട്രേഷനുള്ള…
Read MoreTag: tamilnadu
വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ വക സ്‌പെഷ്യല്‍ ട്യൂഷന്‍ ! അധ്യാപികയുടെ ഫോണിലെ വീഡിയോ ദൃശ്യങ്ങള്‍ ഭര്‍ത്താവ് പിടികൂടിയതോടെ പണിപാളി; ഇംഗ്ലീഷ് അധ്യാപിക കുട്ടികളെ പഠിപ്പിച്ചത് ഇംഗ്ലീഷുകാര്‍ വരെ നാണിച്ചു പോകുന്ന കാര്യങ്ങള്‍
സ്‌പെഷ്യല്‍ ട്യൂഷന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക ഒടുവില്‍ പിടിയില്‍.തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അധ്യാപികയുടെ ഭര്‍ത്താവ് തന്നെയാണ് കളക്ടറുടെ അടുത്ത് പരാതി നല്‍കിയിരിക്കുന്നത്. അരണൈ സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30)യാണ് ഇത്തരത്തില്‍ അറസ്റ്റിലായിരിക്കുന്നത്. വീട്ടില്‍ ട്യൂഷന്‍ നടത്തിയിരുന്ന നിത്യ കുട്ടികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങള്‍ തന്റെ സെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് പിടികൂടിയതോടെയാണ് പണിപാളിയത്. ഇവരോട് ട്യൂഷന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക തയ്യാറാകാതിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് തിരുവണ്ണാമലൈ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ശിശുക്ഷേമവകുപ്പ് ചോദ്യം ചെയ്തതില്‍ ഇവര്‍കുറ്റം സമ്മതിച്ചു. ഇവര്‍ നാലോ അഞ്ചോ പ്രായാപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിന് പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.…
Read Moreമുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കാന്‍ കച്ചകെട്ടി തമിഴ്‌നാട് ! കേരളം നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാന്‍ കച്ചമുറുക്കി തമിഴ്‌നാട്. മുല്ലപ്പെരിയാറിന് സുരക്ഷാഭീഷണിയില്ലെന്നും. കേരളത്തിലെ പ്രളയം മുല്ലപ്പെരിയാര്‍ തുറന്നു വിട്ടതുകൊണ്ടല്ലെന്നും കനത്തമഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചൂണ്ടിക്കാട്ടി.അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചുവെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ അല്‍പാല്‍പമായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഒരു ദിവസം കൂടി കിട്ടുമായിരുന്നുവെന്നും കേരളം വ്യക്തമാക്കിയിരുന്നു. അതേസമയം ഏതുവിധേനയും ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കങ്ങളാണ് തമിഴ്‌നാട് നടത്തുന്നത്. സുപ്രീംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പുയര്‍ത്തുമെന്നും പളനിസ്വാമി വ്യക്തമാക്കി. അതിനായി അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പളനിസ്വാമി പറഞ്ഞു. ഡാമിലെ ജലനിരപ്പ് ഈ മാസം 31 വരെ 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി…
Read Moreഹീറോ സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ 8000 രൂപ ദുരിതാശ്വസനിധിയിലേക്ക് കൈമാറി ഒമ്പതുവയസുകാരി ! തമിഴ്‌നാടുകാരിയായ ഈ കൊച്ചുമിടുക്കിയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും ഹീറോ പുതിയ സൈക്കിള്‍ സമ്മാനമായി നല്‍കും…
വില്ലുപുരം: പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ തേടിയെത്തുന്നത് അതിരുകളില്ലാത്ത സഹായമാണ്. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ചെറുതും വലുതുമായ തുകകളും ആഹാരമായിട്ടും അവശ്യവസ്തുക്കളായിട്ടും എത്തുന്ന വസ്തുകവകള്‍ വേറെയും. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം കണ്ട് സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ്നാട്ടുകാരിയായ പെണ്‍കുട്ടിയുടെ പ്രവൃത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തമിഴ്നാട് സ്വദേശി അനുപ്രിയ 8000 രൂപയാണ് ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി നല്‍കി മാതൃകയായത്. ഒക്ടോബര്‍ 16 ന് തന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സൈക്കിള്‍ വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിനായി കൂട്ടിവെച്ച നാലു വര്‍ഷത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് പെണ്‍കുട്ടി സംഭാവന ചെയ്യുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ട ഹീറോ മോട്ടോര്‍ കോര്‍പ്സ് പെണ്‍കുട്ടിയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ജന്മദിനത്തിന് അനുപ്രിയയ്ക്ക് പുതിയ സൈക്കിള്‍ സമ്മാനമായി എത്തിക്കുമെന്നാണ് ഹീറോ സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സംഭവം…
Read Moreകേരളം പ്രളയക്കെടുതിയില്‍ വിറങ്ങലിക്കുമ്പോള്‍ മുല്ലപ്പെരിയാറില്‍ കുടിലതന്ത്രവുമായി തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് കേരളത്തിന് തിരിച്ചടിയാവുന്നു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തുറക്കാന്‍ വൈകിയത് തമിഴ്‌നാടിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തെത്തുടര്‍ന്ന്. കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്. 142 അടിവരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് തമിഴ്‌നാട് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാതെ കാത്ത തമിഴ്തന്ത്രം ഒടുവില്‍ ലക്ഷ്യം കാണുക തന്നെ ചെയ്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പുതിയ ഷട്ടറുകളുമടക്കം പതിമൂന്നു ഷട്ടറുകളാണ് ഡാമിനുള്ളത്. ഈ ഷട്ടറുകളെല്ലാം 1.5 മീറ്റര്‍ ഉയര്‍ത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയര്‍ത്താന്‍ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകള്‍ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്‌സ് വെള്ളമാണ്. ഇന്നലെ രാത്രി നീരൊഴുക്ക് കൂടിയതോടെ ഇന്നു പുലര്‍ച്ചെ…
Read Moreഓണത്തിന് മലയാളികള്‍ക്ക് ഫോര്‍മാലിന്‍ കലര്‍ത്തിയ നല്ല വിഷപ്പാല്‍ കുടിക്കാനുള്ള അവസരമൊരുങ്ങുന്നു ! ഓണം കൊഴുപ്പിക്കാന്‍ പൊള്ളാച്ചിയില്‍ തയ്യാറാക്കുന്ന പാലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…
തൃശൂര്‍: മലയാളിയുടെ ഏറ്റവും വലിയ ഉത്സവസീസണായ ഓണക്കാലം വിഷമയമാക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ പാല്‍ക്കമ്പനികള്‍. വന്‍തോതിലുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കൃത്രിമപാല്‍ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെത്തുമെന്നാണ് സൂചന. അണിയറനീക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും വിവരമുണ്ട്. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു പാലില്‍ കലര്‍ത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലില്‍നിന്നു വ്യക്തമായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നുള്ള പാലാണ് ജില്ലാതിര്‍ത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ അന്നു പിടികൂടിയത്. െഹെഡ്രജന്‍ പെറോക്‌സൈഡ്, ഫോര്‍മാലിന്‍ എന്നിവയായിരുന്നു കലര്‍ത്തിയത്. കൂടുതല്‍ പാല്‍ എത്താറുള്ളത് ഈ ചെക്പോസ്റ്റ് കടന്നാണ്. തമിഴ്നാട്ടില്‍ ഏറ്റവും അധികം പാല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊള്ളാച്ചിയിലാണ്. പ്രതിദിനം 60 മുതല്‍ 70 വരെ പാല്‍ ലോറികളാണ് തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലേക്കു വരാറുള്ളത്. സാധാരണ ദിവസങ്ങളില്‍ മൂന്നര ലക്ഷം ലിറ്റര്‍ പാലാണ് ഇതുവഴിയെത്തുന്നതെങ്കില്‍ ഓണക്കാലത്ത് ഇത് അഞ്ചു ലക്ഷം മുതല്‍ ആറു ലക്ഷം വരെ ലിറ്ററായി ഉയരാനിടയുണ്ട്. വാളയാര്‍ വഴിയുള്ള പാലിന്റെ…
Read Moreകേരളത്തില്‍ മഴ തകര്‍ത്തുപെയ്യുമ്പോള്‍ തമിഴ്‌നാട് കാക്കുന്നത് മഴമനുഷ്യന്റെ വാക്കുകള്‍ക്കായി; തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണിന്റെ പ്രവചനങ്ങള്‍ കാലാവസ്ഥാ വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നത്…
കേരളം മഴക്കെടുതിയില്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന ഫേസ്ബുക്ക് പേജിലേക്ക്. കാലാവസ്ഥാ വകുപ്പിനേക്കാള്‍ പലര്‍ക്കും വിശ്വാസം പ്രദീപ് ജോണ്‍ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്. മഴ കനക്കുന്ന കേരളത്തിലെ ബാണാസുര സാഗര്‍ ഡാമില്‍നിന്നു തമിഴ്നാട്ടിലെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്കുകളും മഴയുടെ ലഭ്യതയും ജാഗ്രതാ മുന്നറിയിപ്പുകളും ഉള്‍പ്പെടെ വേണ്ടതെല്ലാം മുപ്പത്തിയെട്ടുകാരനായ പ്രദീപ് അതില്‍ ഒരുക്കിയിട്ടുണ്ടാകും. മക്കളുടെ കല്യാണം മഴയില്ലാത്തപ്പോള്‍ നടത്താന്‍ മാതാപിതാക്കള്‍ തേടിയെത്തുന്നുതും പ്രദീപിനെയാണ്. തമിഴ്‌നാട് വെതര്‍മാനെ ഫേസ്ബുക്കില്‍ പിന്തുടരുന്നത് 57 ലക്ഷം ആളുകളാണ്. 2015ലെ വെള്ളപ്പൊക്കത്തോടെയാണു തമിഴ്നാട്ടുകാര്‍ പ്രകൃതിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവാന്മാരായതെന്നു പ്രദീപ് പറയുന്നു 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനങ്ങള്‍ നടത്തുന്നത്. കടുകട്ടിയായ…
Read Moreതമിഴ്‌നാട്ടില്‍ 21കാരിയായ റഷ്യന്‍വനിതയെ മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; മുഖത്തും കൈകളിലും നിറയെ കടിയേറ്റതിന്റെ പാടുകള്‍; പ്രതികള്‍ ആറുപേരെന്ന് സൂചന
ചെന്നൈ: രാജ്യത്തിനു തന്നെ അപമാനകരമാം വിധത്തില്‍ വിദേശ വനിതകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ 21കാരിയായ വിദേശവനിതയെ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തിരുവണ്ണാമലയിലെ ഒരു സര്‍വീസ് അപ്പാര്‍ട്മെന്റില്‍ വച്ചാണ് റഷ്യന്‍ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറാണ് പീഡനം നടന്നതായി കണ്ടെത്തിയത്. അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ ആശുപത്രിയില്‍ കൊണ്ടുവന്ന ആള്‍ അടക്കം പോലീസ് ആറു പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.മുഖത്തും കൈകളിലും കടിയേറ്റതിന്റെ പാടുണ്ട്. അരയ്ക്ക് മുകളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നഖമുപയോഗിച്ച് മാന്തിപ്പറിച്ചതിന്റെയും പാടുകളുണ്ട്. ഇവരെ ക്രൂരമായി ലൈംഗീക പീഡനത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇവരെ പീഡിപ്പിച്ച അപാര്‍ട്ട്മെന്റില്‍ നിന്നും മയക്കുമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി തന്നെയാണ് ശനിയാഴ്ച രാത്രി അപ്പാര്‍ട്ടുമെന്റിലേക്ക് ക്ഷണിച്ചതെന്ന് പിടിയിലായ ഒരാള്‍ പോലീസിന് മൊഴി കൊടുത്തു. തങ്ങള്‍ തമ്മില്‍ പരസ്പര സമ്മതത്തോടുകൂടിയ…
Read Moreഇനി വണ്ടി ഓടും കണ്ടക്ടറില്ലാതെ ! ഇലക്ട്രിക് ബസ് ഇറക്കിയ കേരളത്തെ കടത്തിവെട്ടി കണ്ടക്ടറില്ലാ ബസുമായി തമിഴ്‌നാട്; കണ്ടക്ടറിന്റെ പണികളയുന്ന ബസിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
ചെന്നൈ: ഇലക്ട്രിക് ബസുകള്‍ റോഡില്‍ ഇറക്കി കെഎസ്ആര്‍ടിസി വന്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ അതിനെ കടത്തിവെട്ടുന്ന നീക്കവുമായി തമിഴ്‌നാട് രംഗത്ത്. തമിഴ്‌നാടിന്റെ നിരത്തുകളിലൂടെ ഇനി കണ്ടക്ട്‌റില്ലാ ബസുകള്‍ കുതിച്ചുപായും. വ്യാഴാഴ്ച്ച തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 54 സര്‍വീസുകളാണ് ഇത്തരത്തില്‍ തുടങ്ങിയിരിക്കുന്നത്. വെല്ലൂര്‍ തിരുവണ്ണാമലയൈ, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും വെറും 30 മിനിട്ടിനുള്ളില്‍ ചെന്നൈ പട്ടണത്തില്‍ എത്തുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബസുകള്‍ക്ക് ഇടയ്ക്ക് സ്റ്റോപ്പുമില്ല. യാത്രക്കാര്‍ കയറിയാലുടന്‍ ബസിന്റെ വാതിലുകള്‍ തനിയെ അടയും. യാത്ര തുടങ്ങിയാല്‍ അവസാനിക്കുന്നിടം വരെ വേറെ സ്റ്റോപ്പില്ല. അതിനാല്‍ തന്നെ നിലവിലുള്ള യാത്രാ സമയത്തില്‍ 20 മുതല്‍ 30 മിനിറ്റിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്നു തന്നെ ടിക്കറ്റ് വിതരണം ചെയ്യും. സംസ്ഥാനത്ത് ആറു കോര്‍പ്പറേഷനുകളുടെ കീഴിലായി 231 ബസ്സുകള്‍ ആണ് ഇത്തരത്തില്‍…
Read Moreമുല്ലപ്പെരിയാറിനു പിന്നാലെ ചെമ്പകവല്ലി ഡാമും നഷ്ടമാകുമോ ? ഡാമിന്റെ പുനര്‍ നിര്‍മാണത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; വിഷയം പഠിക്കട്ടേയെന്ന് പറഞ്ഞ് പിണറായി
മുല്ലപ്പെരിയാറിനെ ചൂഷണം ചെയ്തതു മതിയാകാതെ തമിഴ്‌നാടിന്റെ അടുത്തനീക്കം. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ തകര്‍ന്നതും പുരാതനവുമായ ചെക്ക് ഡാമായ ചെമ്പകവല്ലിയെ പുനര്‍നിര്‍മിക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ഈ ഡാം പുനര്‍ നിര്‍മിച്ചു ഇവിടെ നിന്നും ജലം കനാല്‍ വഴി ശിവകാശിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തിക്കാനാണ് ഇവരുടെ ഉദ്ദേശ്യം. കഴിഞ്ഞ ആഴ്ചയില്‍ മദ്രാസില്‍ വച്ച് പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതായാണ് വിവരം. എന്നാല്‍ ഈ ഡാമിനെക്കുറിച്ച് കാര്യമായൊന്നും അറിവില്ലാത്തതിനാല്‍ വിഷയം പരിശോധിക്കട്ടെയെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. എന്തായാലും ഡാം നിര്‍മിക്കാനുറച്ചാണ് തമിഴ്‌നാട് മുന്നോട്ടു നീങ്ങുന്നത്. ഇതിനനുകൂലമായ വിധി അവര്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നു നേടിയിട്ടുണ്ട്. ഇതിനെതിരേ കേരളം അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. കേരളത്തിന്റെ ജലസമ്പത്ത് മുഴുവന്‍ തടഞ്ഞു നിര്‍ത്തി കൊണ്ടു പോകാനാണ് തമിഴ്നാടിന്റെ ശ്രമം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന…
Read More